• Logo

Allied Publications

Europe
നെയ്മര്‍ക്കെതിരേ അന്വേഷണത്തിനു കോടതി ഉത്തരവ്
Share
ബാഴ്സലോണ: ബാഴ്സലോണയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്കെതിരേ വഞ്ചനക്കുറ്റത്തിനു അന്വേഷണം നടത്താന്‍ സ്പാനിഷ് കോടതി ഉത്തരവിട്ടു. ബാഴ്സയിലേക്കു ട്രാന്‍സ്ഫര്‍ നേടിയപ്പോള്‍ കിട്ടിയ തുക കുറച്ചുകാണിച്ചെന്നാണ് ആരോപണം.

2013 ല്‍ 410 കോടി രൂപയ്ക്കാണു നെയ്മര്‍ ബാഴ്സലോണയുമായി കരാര്‍ ഒപ്പിട്ടു എന്നാണു വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ കരാര്‍ തുക ഏകദേശം 600 കോടി രൂപയായിരുന്നുവെന്നാണ് ആരോപണം. ആരോപണത്തിന്റെ ഉറവിടം തേടി വീണ്ടും അന്വേഷണം തുടരുകയാണ്.

ക്ളബ്ബ് മാറ്റത്തിലൂടെ നെയ്മര്‍ക്കു ലഭിക്കുന്ന തുകയുടെ 40 ശതമാനം അവകാശപ്പെട്ട നിക്ഷേപ സ്ഥാപനമാണു പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. കരാര്‍ തുക കുറച്ചു കാണിച്ചതിലൂടെ സാമ്പത്തിക തട്ടിപ്പു നടത്തിയെന്നാണ് ആരോപണം.

ബാഴ്സലോണ ക്ളബ്ബ് അധികൃതര്‍, നെയ്മറുടെ പിതാവ്, മുന്‍ ക്ളബ്ബ് സാന്‍റോസ് എന്നിവരുടെ പേരും പരാതിയിലുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി 2009 മുതല്‍ 2013 വരെയുള്ള കാലയളവില്‍ നെയ്മറിനായി ക്വോട്ട് ചെയ്ത തുകകള്‍ വെളിപ്പെടുത്താന്‍ യൂറോപ്പിലെ പ്രമുഖ ടീമുകളോടു കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

നെയ്മറെ കൂടാതെ ബാഴ്സലോണ ക്ളബ്ബിന്റെ പ്രസിഡന്റ് ജോസഫ് മരിയ ബര്‍തോമ്യൂവും കേസില്‍ എതിര്‍കക്ഷിയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്