• Logo

Allied Publications

Europe
മലയാളഭാഷ പഠനകളരി ജൂണ്‍ 28നു ബ്രേയില്‍
Share
ഡബ്ളിന്‍: അയര്‍ലന്‍ഡിലെ പ്രവാസി മലയാളികളുടെ കുട്ടികളില്‍ മലയാളഭാഷ പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിനായി ഭാഷാപഠന ക്ളാസുകള്‍ക്ക് മലയാളം സാംസ്കാരിക സംഘടന രൂപം നല്‍കുന്നു. മലയാളഭാഷ പഠനക്കളരിയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂണ്‍ 28നു (ഞായര്‍) രാവിലെ 10 ന് ബ്രേയിലെ വില്‍ട്ടന്‍ ഹോട്ടലില്‍ ഓള്‍ അയര്‍ലന്‍ഡ് ക്വിസ് മല്‍സരം 2015ന്റെ വിജയികള്‍ സംയുക്തമായി നിര്‍വഹിക്കും.

ജൂണിയര്‍ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരായ ലെസ്ലിന്‍ വിനോദ്, അലന്‍ സെബാസ്റ്യന്‍, സീനിയര്‍ വിഭാഗം ഒന്നാം സ്ഥാനക്കാരായ മെല്‍ബിന്‍ ഡേവിഡ്, കിരണ്‍ വില്‍സണ്‍ എന്നിവര്‍ സംയുക്തമായി കളരിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

സ്കൂള്‍ വിദ്യാര്‍ഥികളെയാണു പ്രധാനമായും ക്ളാസുകളില്‍ പങ്കെടുപ്പിക്കുവാന്‍ ഉദേശിക്കുന്നത്. മലയാളഭാഷാ പഠനത്തോടൊപ്പം ബാലസാഹിത്യകൃതികളും അവയുടെ എഴുത്തുകാരെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള പഠനമാണു ലക്ഷ്യമിടുന്നത്. സാഹിത്യ അഭിരുചിയുള്ള കുട്ടികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും കളരിയില്‍ ലഭിക്കും.

മലയാളഭാഷയുടെ മൂല്യവും സംസ്കാരവും പുതുതലമുറയിലേക്കു പകര്‍ന്നു നല്‍കുവാനാണ് ഭാഷാപഠനക്ളാസിലൂടെ മലയാളം സാംസ്കാരിക സംഘടന ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള പഠനക്കളരികള്‍ സംഘടിപ്പിക്കുവാന്‍ താത്പര്യമുള്ള ഏതൊരു കൂട്ടായ്മക്കും മലയാളം സംഘടനയുമായി ബന്ധപ്പെടാവുന്നതാണ്. ക്ളാസുകളുടെ നടത്തിപ്പിനാവശ്യമായ പഠനസാമഗ്രികളും അധ്യാപകനെയും മലയാളം സംഘടനയുടെ നേതൃത്വത്തില്‍ ലഭിക്കും.

വിവരങ്ങള്‍ക്ക്: വി.ഡി. രാജന്‍ 0870573885, ഷാജു ജോസ് 0876460316, പ്രിന്‍സ് ജോസ് 0871202784.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​