• Logo

Allied Publications

Europe
മദ്യപാനത്തില്‍ ഓസ്ട്രിയയ്ക്ക് യൂറോപ്പില്‍ മൂന്നാം സ്ഥാനം
Share
വിയന്ന: യൂറോപ്പില്‍ അമിത മദ്യപാനത്തില്‍ ഓസ്ട്രിയയ്ക്ക് മൂന്നാം സ്ഥാനം. ഒന്നാം സ്ഥാനം ലിത്വാനിയക്കാര്‍ കൈയടക്കിയപ്പോള്‍ രണ്ടാം സ്ഥാനം എസ്തോണിയക്കാര്‍ സ്വന്തമാക്കി. വൈനിനു പ്രസിദ്ധമായ ഫ്രാന്‍സിനാണു നാലാം സ്ഥാനം.

ഒരു ലിത്വാനിയക്കാരന്‍ പ്രതിവര്‍ഷം കുടിക്കുന്ന മദ്യത്തിന്റെ അളവ് 12.7 ലിറ്ററാണ്. എസ്തോണിയക്കാരാകട്ടെ പ്രതിവര്‍ഷം 12.3 ലിറ്റര്‍ കലര്‍പ്പില്ലാത്ത മദ്യം അകത്താക്കുന്നു.

സൊസൈറ്റി ഫോര്‍ കണ്‍സ്യൂമര്‍ റിസര്‍ച്ചിന്റെ പഠനത്തിലാണു പുതിയ കണ്െടത്തല്‍. ഓസ്ട്രിയയില്‍ ഏകദേശം 15 വയസിനുമേല്‍ പ്രായമുള്ള രണ്ടുലക്ഷം പേര്‍ പ്രതിദിനമോ അല്ലെങ്കില്‍ പതിവായോ അളവില്‍ കൂടുതല്‍ മദ്യം കഴിക്കുന്നവരാണ്.

ഈ അമിത മദ്യപരില്‍ 39 ശതമാനം പേര്‍ പുരുഷന്മാരും 15 ശതമാനം പേര്‍ സ്ത്രീകളുമാണ്. ഇവര്‍ ആഴ്ചയില്‍ മൂന്നു പ്രാവശ്യം വീതം ഒരു കുപ്പി മദ്യം അകത്താക്കുന്നു. എന്നാല്‍ ഒമ്പതു ശതമാനം പേര്‍ മാസത്തില്‍ രണ്ടു പ്രാവശ്യം മാത്രം ഒരു കുപ്പി തീര്‍ക്കുന്നവരുമാണ്. ഇവര്‍ മൊത്തം ജനസംഖ്യയിലെ പ്രായപൂര്‍ത്തിയായവരില്‍ ആറു ലക്ഷത്തി അമ്പതിനായിരത്തോളം വരും.

യുദ്ധകാലത്ത് ജീവിച്ചവരാണു നന്നായി മദ്യം കഴിക്കുന്നതില്‍ ഒരുകൂട്ടര്‍. 1518 പ്രായമുള്ള കൌമാരക്കാരില്‍ 6 ശതമാനം പേര്‍ പോയ വര്‍ഷങ്ങളില്‍ ആഴ്ചയില്‍ പല പ്രാവശ്യം മദ്യം കഴിച്ചതായി വെളിപ്പെടുത്തി. 68 വയസിനുമേല്‍ പ്രായമുള്ളവരില്‍ മൂന്നിലൊന്നും നല്ല മദ്യസേവകരാണ്.

തൊഴില്‍ രഹിതരില്‍ ഏഴു ശതമാനം പേരും വിദഗ്ധ തൊഴിലാളികളില്‍ ആറു ശതമാനം പേരും (അവിദഗ്ധ തൊഴിലാളികളും ഇതില്‍പ്പെടും) ഓസ്ട്രിയയിലെ അമിത മദ്യപരില്‍ പെടുന്നു. യൂറോപ്യന്‍ പാര്‍ലമെന്റ് നിലവില്‍ സിഗരറ്റ് പായ്ക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ മദ്യക്കുപ്പികളിലും നിര്‍ബന്ധിത മുന്നറിയിപ്പ് രേഖപ്പെടുത്തുന്നതിനെപ്പറ്റി ചര്‍ച്ച നടത്തുകയാണ് ഇപ്പോള്‍.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.