• Logo

Allied Publications

Europe
ബോണ്‍മൌത്തില്‍ ചരിത്രമെഴുതി മഴവില്‍ സംഗീതം
Share
ബോണ്‍മൌത്ത് (ലണ്ടന്‍) : ബോണ്‍മൌത്ത് വെസ്റ് മൂര്‍ ഹാളില്‍ നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടവും പരിപാടിയുടെ മേന്മയും മഴവില്‍ സംഗീതമെന്ന ജനപ്രിയ പരിപാടി യുകെ മലയാളികള്‍ നെഞ്ചിലേറ്റിയെന്നതിനു തെളിവായി.

ജൂണ്‍ 13 നു (ശനി) വൈകുന്നേരം നാലിനു ടെസ്മോള്‍ ജോര്‍ജിന്റെ പ്രാര്‍ഥനാ ഗാനത്തോടെ ആരംഭിച്ച മഴവില്‍ സംഗീതത്തിന് അനീഷ് ജോര്‍ജ് സ്വാഗതം ആശംസിച്ചു. മുഖ്യാതിഥികളില്‍ ഒരാളായിരുന്ന സി.എ. ജോസഫിന്റെ മാതാവിന്റെ വിയോഗത്തില്‍ അനുശോചിച്ചു.

യുകെയിലെ കലാസാംസ്കാരികസാമൂഹ്യ മേഖലയിലെ പ്രമുഖരായ യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടില്‍, സമൂഹ്യ രംഗത്ത് യുകെ മലയാളികളുടെ അഭിമാനമായ ഡോ. അജിമോള്‍ പ്രദീപ്, യുക്മ ജനറല്‍ സെക്രട്ടറി സജീഷ് ടോം, യുക്മ കലാതിലകം മിന്നാ ജോസ് തുടങ്ങിയവര്‍ ചേര്‍ന്നു നിലവിളക്ക് തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചതോടെ 'മഴവില്‍ സംഗീതം 2015'നു തുടക്കമായി.

ഉദ്ഘാടനപ്രസംഗം നടത്തിയ അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടില്‍, സദസിനെ കൂടുതല്‍ നന്മയുടെ വഴികളിലേക്ക് ചിന്തിപ്പിച്ചപ്പോള്‍, ഡോ. അജിമോള്‍ പ്രദീപിന്റെ നേതൃത്വത്തില്‍ നടത്തിയ അവയവദാന മഹത്വ ബോധവത്കരണം വന്‍ വിജയമായിത്തീര്‍ന്നു.

ആശംസ നേര്‍ന്ന സജീഷ് ടോം മഴവില്‍ സംഗീതത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. യുക്മ കലാതിലകം മിന്നാ ജോസിന്റെ വാക്കുകള്‍ കുട്ടികള്‍ക്കും സമപ്രായക്കര്‍ക്കും കൂടുതല്‍ പ്രചോദനം നല്‍കി. മഴവില്‍ സംഗീതത്തിന്റെ സ്നേഹോപഹാരം യുക്മ സൌത്ത് വെസ്റ് റീജണല്‍ സെക്രട്ടറി കെ.എസ്. ജോണ്‍സന്‍, അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടിലിനും ടെസ്മോള്‍ ഡോ. അജിമോള്‍ പ്രദീപിനും സമ്മാനിച്ചപ്പോള്‍ മിന്നാ ജോസിനു യുക്മ സൌത്ത് വെസ്റ് റീജണല്‍ പ്രസിഡന്റ് സുജു ജോസഫും ഡാന്റോ പോളും ചേര്‍ന്ന് ഉപഹാരം സമ്മാനിച്ചു.

തുടര്‍ന്നു യുകെയുടെ പല ഭാഗത്തുനിന്നുമെത്തിയ നാല്‍പ്പതില്‍ പരം ഗായകര്‍ ആലപിച്ച ശ്രുതിമധുരമായ ഗാനങ്ങള്‍ മഴവില്‍ സംഗീതസദസില്‍ കുളിര്‍മഴ പെയ്യിച്ചു. സാലിസ്ബറി മലയാളി അസോസിയേഷന്റെ കുഞ്ഞുങ്ങള്‍ അവതരിപ്പിച്ച നൃത്തം സദസ്യരുടെ മനം കവരുന്നതായിരുന്നു. സാലിസ്ബറി മലയാളി അസോസിയേഷന്റെതന്നെ മിന്നാ ജോസും സോന ജോസും അവതരിപ്പിച്ച നൃത്തങ്ങള്‍ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

യുകെയിലെ അറിയപ്പെടുന്ന കലാകാരനായ കനെഷ്യസ് അത്തിപ്പൊഴിയില്‍ സംവിധാനം ചെയ്യുന്ന ഒരു ബിലാത്തി പ്രണയം എന്ന സിനിമയുടെ ചിത്രീകരണം ഏവരുടെയും ശ്രദ്ധ നേടി. ചന്ദ്രലേഖ ആലപിച്ച ഒരു ഗാനത്തിന്റെ ചിത്രീകരണമാണു പ്രധാനമായും മഴവില്‍ സംഗീത വേദിയില്‍ ചിത്രീകരിച്ചത്. ചിത്രീകരണത്തിനു സഹകരിച്ച ഏവര്‍ക്കും കനെഷ്യസ് നന്ദി അര്‍പ്പിച്ചു. സൌതാംപ്ടണില്‍നിന്നെത്തിയ അമ്മ ചാരിറ്റി പ്രവര്‍ത്തകരുടെ അമ്മ ഉത്പന്നങ്ങള്‍ക്കു വന്‍ പ്രതികരണമാണു ലഭിച്ചത്. അമ്മ ഉത്പന്നങ്ങളില്‍നിന്നു ലഭിക്കുന്ന വരുമാനം നാട്ടില്‍ ചികിത്സാസഹായം ആവശ്യമുള്ളവരെ സഹായിക്കാനാണ് ഉപയോഗിക്കുന്നത്.

അവതാരകരായി ജോര്‍ജ് ചാണ്ടിയുടെയും ടെസ്മോള്‍ ജോര്‍ജിന്റെയും നേതൃത്വത്തില്‍ ചിക്കു ജോര്‍ജ്, കുക്കു ജോര്‍ജ്, ലികിത ലാലിച്ചന്‍ എന്നിവര്‍ പരിപാടികള്‍ നയിച്ചു.

ബോണ്‍മൌത്തിലെയും പരിസര പ്രദേശങ്ങളിലെയും സംഗീതപ്രേമികളുടെയും മുഴുവന്‍ മലയാളി സംഘടനകളുടെയും പ്രാതിനിധ്യം മഴവില്‍ സംഗീതത്തിന്റെ ജനപ്രിയത വര്‍ധിപ്പിക്കുന്നതായി. ചേതന യുകെ, ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍, കലാ ഹാംഷെയര്‍, ഡോര്‍സെറ്റ് മലയാളി കമ്യൂണിട്ടി, സാലിസ്ബറി മലയാളി അസോസിയേഷന്‍, ആന്‍ഡോവര്‍ മലയാളി അസോസിയേഷന്‍, സാലിസ്ബറി മലയാളി കമ്യൂണിറ്റി, മലയാളി അസോസിയേഷന്‍ ഓഫ് സൌതാംപ്ടണ്‍, ഡോര്‍ചെസ്റര്‍ മലയാളി അസോസിയേഷന്‍, ബേസിംഗ് സ്റോക് മലയാളി കള്‍ച്ചറാല്‍ അസോസിയേഷന്‍, തുടങ്ങി എല്ലാ അസോസിയേഷനുകളില്‍നിന്നുള്ള അംഗങ്ങളുടെ സഹകരണം എടുത്തു പറയേണ്ടതുതന്നെയാണ്.

പരിപാടികള്‍ അവതരിപ്പിച്ച ഏവര്‍ക്കും മുഖ്യാതിഥികളും സംഘാടകരും ചേര്‍ന്ന് ഉപഹാരങ്ങള്‍ സമ്മാനിച്ചു. സ്റില്‍ ഫോട്ടോഗ്രാഫി നിര്‍വഹിച്ച ബിജു മൂന്നാനപ്പള്ളിക്കും ലോറന്‍സ് ജോസഫിനും വീഡിയോ കവറേജ് നടത്തിയ സോജിക്കും അതി മനോഹരമായി വേദിയെ അണിയിചൊരുക്കിയ ബോബി അഗസ്റിനും മഴവില്ലിന്റെ ഉപഹാരം സജീഷ് ടോം നല്‍കി ആദരിച്ചു.

പൂര്‍ണമായും സൌജന്യമായി പ്രവേശനം നല്‍കിയ പരിപാടിക്കു കാണികള്‍ക്കായി സൌജന്യമായി പാര്‍ക്കിംഗും മിതമായ നിരക്കില്‍ ഭക്ഷണശാലയും സംഘാടകര്‍ ഒരുക്കിയിരുന്നു. ജോസ് കെ. ആന്റണിയുടെയും ജോബിയുടെയും നേതൃത്വത്തില്‍ രുചികരമായ നാടന്‍ വിഭവങ്ങള്‍ തയാറാക്കിയിരുന്നു. റോമി പീറ്റര്‍, തോമസ് ജോര്‍ജ്, സുനില്‍ രവീന്ദ്രന്‍, ജോമോന്‍ കുന്നേല്‍, ശ്രീകുമാര്‍, എബ്രഹാം ജോസ്, കോശിയ ജോസ്, രാജേഷ് ടോം, കനേഷ്യസ് അത്തിപ്പൊഴി, റെജിമോന്‍ തോമസ്, തോമസ് ഫിലിപ്പ്, ശിവന്‍ പള്ളിയില്‍, രാജേഷ് തമ്പി, ജിഷ്ണു ജ്യോതി, ജിജി വിക്ടര്‍, സിബി മേപ്പറത്ത്, സജു ചക്കുങ്കല്‍, ജിജി സാം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കെ.എസ്. ജോണ്‍സണ്‍ പരിപാടിയില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്