• Logo

Allied Publications

Europe
കടുവയെ പിടിച്ച കിടുവകള്‍: സ്നോഡന്‍ ചോര്‍ത്തിയ ഫയലുകള്‍ ചൈനയും റഷ്യയും ചോര്‍ത്തിയെടുത്തു
Share
ലണ്ടന്‍: കടുവയെ പിടിച്ച കിടുവ എന്നു കേട്ടിട്ടേയുള്ളെങ്കില്‍ ഇപ്പോള്‍ നേരിട്ട് അനുഭവമായിരിക്കുന്നു. അതും ഒന്നല്ല, രണ്ടു കിടുവകള്‍. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്ന് എഡ്വേഡ് സ്നോഡന്‍ ചോര്‍ത്തിയ ഫയലുകള്‍ സ്നോഡന്റെ കൈയില്‍നിന്നു ചോര്‍ത്തിയെടുത്ത ചൈനയുടെയും റഷ്യയുടെയും രഹസ്യാന്വേഷണ വിഭാഗങ്ങളാണ് ഈ കിടുവകള്‍.

അമേരിക്കയുടെയും ബ്രിട്ടന്റെയും രഹസ്യനീക്കങ്ങള്‍ മനസിലാക്കാനാണു സ്നോഡന്‍ ചോര്‍ത്തിയ ഫയലുകള്‍ ചൈനയും റഷ്യയും ചോര്‍ത്താന്‍ ശ്രമിച്ചത്. ഫയലുകളില്‍നിന്നു തന്ത്രപ്രധാനമായ വിവരങ്ങള്‍ ഇരുരാജ്യങ്ങളുടെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചെന്നാണു സൂചന. ഇതിനെത്തുടര്‍ന്നു ബ്രിട്ടണ്‍ അവരുടെ രഹസ്യാന്വേഷണ ഏജന്‍സിയായ എം16നെ വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് വിലക്കിയെന്നും സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്ക ഇന്റലിജന്‍സ് ഏജന്‍സി പൌരന്മാരുടെ ഇമെയിലുകള്‍ അടക്കം രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്നത് സ്നോഡന്‍ പുറത്തുകൊണ്ടുവന്നിരുന്നു. ബ്രിട്ടണിലെ ദി ഗാര്‍ഡന്‍ പത്രവുമായി ചേര്‍ന്നാണു സ്നോഡന്‍ ഇക്കാര്യങ്ങല്‍ പുറത്തുകൊണ്ടുവന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.