• Logo

Allied Publications

Europe
ഡബ്ളിന്‍ സീറോ മലബാര്‍ കുടുംബസംഗമം 2015
Share
ഡബ്ളിന്‍: നഗരജീവിതത്തിന്റെ തിരക്കില്‍നിന്നൊഴിഞ്ഞു വിനോദത്തിന്റെ വര്‍ണക്കാഴ്ചകള്‍ക്ക് അവസരമൊരുക്കി ഡബ്ളിന്‍ സീറോ മലബാര്‍ സമൂഹത്തിലെ എല്ലാ ഇടവകകളില്‍നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുക്കുന്ന കുടുംബസംഗമം ലൂക്കനില്‍ നടത്തപ്പെടും.

ജൂണ്‍ 27ന്  (ശനിയാഴ്ച) രാവിലെ ഒമ്പതു മുതല്‍ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററിലാണു കുടുംബസംഗമം ഒരുക്കിയിരിക്കുന്നത്. കുടുംബ സുഹൃദ്ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും, നര്‍മ സല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലില്‍ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങള്‍ മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും, ദമ്പതികള്‍ക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്. മെമ്മറി ടെസ്റ് ,100 മീറ്റര്‍ ഓട്ടം, 50 മീറ്റര്‍ ഓട്ടം. ചിത്രരചന, പെയിന്റിംഗ്, ബലൂണ്‍ പൊട്ടിയ്ക്കല്‍, പെനാല്‍റ്റി ഷൂട്ട് ഔട്ട്, ഫുട്ബോള്‍ മത്സരം, ലെമണ്‍ സ്പൂണ്‍ റേസ്, കസേരകളി, വടംവലി എന്നിവ പരിപാടികളുടെ മാറ്റ് കൂട്ടും. ബൌണ്‍സിംഗ്് കാസില്‍, ഫേസ് പെയിന്റിംഗ്, സഭാ യുവജനങ്ങളുടെയും ജീസസ് യൂത്ത് അയര്‍ലണ്ടിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗെയിമുകള്‍, വൈവിധ്യമാര്‍ന്ന ഭക്ഷ്യസ്റാളുകള്‍ എന്നിവ കുടുംബ സംഗമവേദിയെ വര്‍ണാഭമാക്കും. 

പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേളയും കുടുംബസംഗമത്തോട് അനുബന്ധിച്ചുണ്ടാവും. ഫാ.ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലി എന്നിവരുടെ നേതൃത്വത്തില്‍  തോമസ് കെ ജോസഫ് (കോര്‍ഡിനേറ്റര്‍ 0879865040), മാര്‍ട്ടിന്‍ സ്കറിയ പുലിക്കുന്നേല്‍ (0863151380), ജോബി ജോണ്‍ (0863725536), ജോമോന്‍ ജേക്കബ് (0863862369), ബിനു ജോസ് (0877413439), സിന്ധു അഗസ്റ്യന്‍ (0834156148) എന്നിവരടങ്ങുന്ന  കമ്മിറ്റി കുടുംബസംഗമത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ.ജോസ് ഭരണികുളങ്ങര (089 974 1568) ഫാ. ആന്റണി ചീരംവേലി (0894538926).

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.