• Logo

Allied Publications

Europe
ഫോബ്മ ഡബ്ള്യുഎംസിഎ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 27ന്
Share
വോക്കിംഗ്: യുകെയിലെ മലയാളിസമൂഹത്തിന്റെ കലാകായികസാംസ്കാരിക അഭിരുചികളെ പരിപോഷിപ്പിക്കുന്നതിനായി രൂപംകൊണ്ട ഫോബ്മയുടെ രണ്ടാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 27നു വോക്കിംഗ് അഡല്‍സ്റോണ്‍ ലെഷര്‍ സെന്ററില്‍ നടക്കും.

വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ഡബ്ള്യുഎംസിഎ) ആണു ഈ വര്‍ഷത്തെ ഫോബ്മ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനു ആതിഥേയരാവുക.

1218 വയസു വരെയുള്ള കുട്ടികള്‍ക്കായി സിംഗിള്‍സിലും 18 വയസിനു മുകളിലേക്കുള്ളവര്‍ക്കു ഡബിള്‍സിലും ആണു മത്സരങ്ങള്‍ നടക്കുക. ഡബിള്‍സ് മത്സരത്തില്‍ 24 ടീമുകളും 18 വയസു വരെയുള്ള യുവാക്കളുടെ സിംഗിള്‍സ് മത്സരത്തിനു 16 ടീമുകളുമാണു മാറ്റുരയ്ക്കുക. ജൂണ്‍

20 ആണു രജിസ്ട്രേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി. 2015 ജൂണ്‍

27 നു പതിനെട്ടു വയസു കഴിയാത്തവര്‍ (1997 ജൂണ്‍ 27 നു ശേഷം ജനിച്ചവര്‍) ആയിരിക്കും കുട്ടികളുടെ വിഭാഗത്തില്‍ മത്സരിക്കുക.

മുതിര്‍ന്നവരുടെ ഡബിള്‍സ് മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 250 പൌണ്ട് കാഷ് അവാര്‍ഡും രണ്ടാം സ്ഥാനക്കാര്‍ക്കു 150 പൌണ്ട് കാഷ് അവാര്‍ഡും സെമിയില്‍ തോല്‍ക്കുന്ന രണ്ടു ടീമുകള്‍ക്കും നൂറു പൌണ്ട് വീതം കാഷ് അവാര്‍ഡും ലഭിക്കും. കുട്ടികളുടെ സിംഗിള്‍സ് മത്സരത്തില്‍ ഒന്നാം സമ്മാനം 100 പൌണ്ട് കാഷ് അവാര്‍ഡും രണ്ടാം സമ്മാനം 75 പൌണ്ട് കാഷ് അവാര്‍ഡും സെമിയില്‍ തോല്‍ക്കുന്ന രണ്ടു പേര്‍ക്കും 50 പൌണ്ട് കാഷ് അവാര്‍ഡും ലഭിക്കും. കൂടാതെ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവര്‍ക്കു പ്രത്യേകം രൂപകല്‍പ്പന ചെയ്ത ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതാണ്.

സിംഗിള്‍സ് രജിസ്ട്രേഷന്‍ ഫീസ് 10 പൌണ്ടും ഡബിള്‍സ് രജിസ്ട്രേഷന്‍ ഫീസ് ടീമിനു 30 പൌണ്ടും ആയിരിക്കും. ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ുീൃ.ളീയാമ@ഴാമശഹ.രീാ എന്ന ഈ മെയില്‍ വിലാസത്തിലേക്ക് പങ്കെടുക്കുന്ന വ്യക്തികളുടെയും ടീമിന്റെയും പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ് എന്നിവ സഹിതം ഉടന്‍ മെയില്‍ അയയ്ക്കുക. കുട്ടികള്‍ വയസുകൂടി ഇമെയിലില്‍ ഉള്‍പ്പെടുത്തുകയും പ്രായം തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ മത്സര ദിവസം കൊണ്ടു വരേണ്ടതുമാണ്. മത്സരത്തിന്റെ നിയമാവലിയും ഫീസ് അടയ്ക്കുന്നതിനുള്ള ബാങ്ക് അക്കൌണ്ട് വിവരങ്ങളും ഇമെയിലില്‍ത്തന്നെ മത്സരാര്‍ഥികളെ അറിയിക്കും.

ടൂര്‍ണമെന്റിലെ ആദ്യ റൌണ്ട് മത്സരങ്ങള്‍ ലീഗ് ഫോര്‍മാറ്റില്‍ നടക്കുന്നതിനാല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും കുറഞ്ഞത് നാലു മത്സരങ്ങള്‍ എങ്കിലും കളിക്കാന്‍ സാധിക്കും. ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്ന ടീമുകളെ നാലു ഗ്രൂപ്പുകളായി തിരിച്ചായിരിക്കും പ്രാഥമിക റൌണ്ട് മത്സരം നടക്കുക. ഓരോ ടീമും നാലു കളികള്‍ വീതം നടത്തിയ ശേഷം ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ നോക്കൌട്ട് റൌണ്ടിലേക്കു പ്രവേശിക്കും.

മത്സരത്തിനുശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. മത്സരത്തിനെത്തുന്നവര്‍ക്കും കാണികള്‍ക്കും മിതമായ നിരക്കില്‍ ഭക്ഷണവും ലഭ്യമാണ്.

വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ലോറന്‍സ് സേവ്യറിന്റെ നേതൃത്വത്തില്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ തുടങ്ങികഴിഞ്ഞു. ജോയ് പൌലോസ് (പ്രസിഡന്റ്), ലിയോ ജോര്‍ജ് (സെക്രട്ടറി) എന്നിവരടങ്ങുന്ന നിലവിലെ ഡബ്ള്യുഎംസിഎ എക്സിക്യൂട്ടീവ് കമ്മിറ്റി ടൂര്‍ണമെന്റിന്റെ വിജയത്തിനായി ഫോബ്മയ്ക്കൊപ്പം ഉണ്ട്.

വിവരങ്ങള്‍ക്ക് ശിളീ.ളീയാമ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലോ ജോഷി വര്‍ഗീസ് (കായിക വിഭാഗം കോഓര്‍ഡിനേറ്റര്‍) 07728324877, ലോറന്‍സ് സേവ്യര്‍ (ടൂര്‍ണമെന്റ് കണ്‍വീനര്‍) 07588844565, സോണി ജോര്‍ജ് (ഫോബ്മ നാഷണല്‍ കമ്മിറ്റി അംഗം) 07897927209.

റിപ്പോര്‍ട്ട്: അജിമോന്‍ ഇടക്കര

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്