• Logo

Allied Publications

Europe
യുറോപ്പിലെ മലങ്കര സമൂഹത്തിന് ചരിത്ര മുഹുര്‍ത്തം; ഓസ്ട്രിയസ്വിസ് അതിര്‍ത്തിയില്‍ സഭയ്ക്ക് രണ്ടാമത്തെ യൂണിറ്റ്
Share
ഫോറാല്‍ബര്‍ഗ്: സ്വിറ്റ്സര്‍ലഡിനോട് ചേര്‍ന്നു ഓസ്ട്രിയയുടെ അതിര്‍ത്തിയായ ഫോറാല്‍ബര്‍ഗില്‍ താമസിക്കുന്ന സീറോ മലങ്കരമക്കള്‍ക്ക് സ്വപ്നസാക്ഷാത്കാരത്തിന്റെ ദിവസം ആയിരുന്നു മേയ് 27. അന്ന് ആദ്യമായി ഫോറാല്‍ബര്‍ഗിലെ ഫെല്‍ഡ് കീര്‍ഹ് ഡോം കത്തീഡ്രലില്‍ മലങ്കര കത്തോലിക്കാ സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പല്‍ സിനഡിന്റെ സെക്രട്ടറിയും തിരുവല്ല അതിഭദ്രാസനതിന്റെ മെത്രാപ്പോലിത്തന്‍ ആര്‍ച്ചു ബിഷപ്പുമായ അഭിവന്ദ്യ ഡോ. തോമസ് മാര്‍ കൂറിലോസ് തിരുമേനി മലങ്കര ആരാധനക്രമം അനുസരിച്ചുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഇതോടെ ഓസ്ട്രിയയിലെ രണ്ടാമത്തെ മലങ്കര യൂണിറ്റിനു ആരംഭമായി.

ഓസ്ട്രിയയിലെ മലങ്കരക്കാരുടെ ചുമതല വഹിക്കുന്ന ഫാ. തോമസ് പ്രശോഭ് ഒഐസി, സ്വിറ്റ്സര്‍ലന്‍ഡിലെ ഫ്രീബുര്‍ഗ് സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തുന്ന ഫാ. ജോസഫ് കളരിപ്പറമ്പിലും സഹകാര്‍മികരായിരുന്നു. മലങ്കരസഭയ്ക്ക് ചരിത്രപരമായ തുടക്കം കുറിക്കാന്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ച വര്‍ഗിസ് കരിമ്പുമണ്ണിലിനെ അഭിനന്ദിച്ച മെത്രാപ്പോലീത്ത, മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാന്‍ മോര്‍ ബസേലിയോസ് ക്ളിമിസ് കാതോലിക്കാബാവയുടെ സര്‍ക്കുലര്‍ നല്‍കിക്കൊണ്ട് ഫോറാല്‍ബര്‍ഗിലെ മലങ്കര യൂണിറ്റിന്റെ നേതൃത്വം അദ്ദേഹത്തെ ഭരമേല്പിച്ചു.

ഓസ്ട്രിയയിലെ മലങ്കര കത്തോലിക്കരുടെ അധ്യാത്മിക ചുമതല വഹിക്കുന്ന ഫാ. തോമസ് പ്രശോഭ് തന്നെ ഫോറാല്‍ബര്‍ഗിലെയും ചുമതല വഹിക്കും. യുണിറ്റിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു വേണ്ടുന്ന കാര്യങ്ങള്‍ക്ക് ഫാ. പ്രശോഭ് ക്രമികരണങ്ങള്‍ ഒരുക്കുമെന്ന് അഭിവന്ദ്യ തിരുമേനി അറിയിച്ചു. വിയന്നയില്‍ നിന്നും ഒരു സംഘം വിശ്വാസികള്‍ ഉത്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഫോറാല്‍ബര്‍ഗിലുള്ള നിരവധി തദ്ദേശീയരായ ജര്‍മന്‍ വിശ്വാസികളും മറ്റു സുഹൃത്തുക്കളും ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട