• Logo

Allied Publications

Europe
2026 ലെ ലോകകപ്പ് വേദി നിര്‍ണയം മാറ്റിവച്ചു
Share
ബര്‍ലിന്‍: 2026 ലോകകപ്പു ഫുട്ബോള്‍ വേദി അനുവദിക്കുന്നതിനുള്ള ബിഡ് നടപടികള്‍ ഫിഫ നീട്ടിവച്ചു. അഴിമതിയാരോപണങ്ങളില്‍ മുങ്ങി നില്‍ക്കുന്നതിനാലാണു വേദി നിശ്ചയിക്കല്‍ ചടങ്ങ് ഫിഫ മാറ്റിവച്ചത്.

2018 ലോകകപ്പ് നടത്തുന്നതിനു റഷ്യക്കും 2022 ലോകകപ്പ് വേദികള്‍ ഖത്തറിനും അനുവദിച്ചതില്‍ വന്‍ അഴിമതി ആരോപണമാണു ഫിഫ നേരിടുന്നത്. ഫിഫ നിലവില്‍ നേരിടുന്നത് അതിസങ്കീര്‍ണമായ സാഹചര്യമാണ്. ഈ സാഹചര്യത്തില്‍ ലേല നടപടികള്‍ തുടങ്ങുന്നത് ഫുട്ബോള്‍ ഫെഡറേഷന്റെ സല്‍പ്പേരിനു കളങ്കം വരുത്തും. ഫിഫ സെക്രട്ടറി ജനറല്‍ ജെറോം വാല്‍ക്കെ പറഞ്ഞു.

അതേസമയം 2026 ലോകകപ്പു വേദിക്ക് ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് യുഎസിനാണ് എന്നിരിക്കേ ഫിഫയുടെ തീരുമാനം രാഷ്ട്രീയ തലത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചേക്കുമെന്നാണ് ഫുട്ബോള്‍ വിദഗ്ധര്‍ വിലയിരുത്തുന്നത്. കാനഡ, മെക്സിക്കോ, കൊളംബിയ എന്നീ രാജ്യങ്ങളും ലോകകപ്പു വേദിക്കായി മത്സര രംഗത്തുണ്ട്.

വേദി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വോട്ടിംഗ് അടുത്ത വര്‍ഷം മേയില്‍ ക്വാലാലംപൂരില്‍ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ നീട്ടിവച്ചിരിക്കുന്നത്.

2010 ഡിംസബറില്‍ ചേര്‍ന്ന 22 അംഗ ഫിഫ എക്സിക്യൂട്ടീവ് അംഗങ്ങളുടെ യോഗത്തിലാണ് 2018 ലോകകപ്പ് വേദി റഷ്യക്കും 2022 ലോകകപ്പു വേദി ഖത്തറിനും നല്‍കാന്‍ തീരുമാനിച്ചത്.

2018, 2022 ലോകകപ്പു വേദി അനുവദിച്ചതുമായി ബന്ധപ്പെട്ട് എഫ്ബിഐയും സ്വിസ് അധികൃതരും അന്വേഷണം നടത്തുകയാണ്. കേസില്‍ ഫിഫ വൈസ് പ്രസിഡന്റ് അടക്കം ഒമ്പതു പേര്‍ അറസ്റിലായിരുന്നു.

പുതിയ ഫിഫ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന ഫിഫ കോണ്‍ഗ്രസിനിടെയായിരുന്നു അറസ്റ്. ഇതിനു പിന്നാലെ പ്രസിഡന്റ് തെരഞ്ഞെടുപ്പു നീട്ടിവയ്ക്കണമെന്ന ആവശ്യം ശക്തമായി. അഞ്ചാമതും സെപ് ബ്ളാറ്റര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും യുവേഫ എതിര്‍പ്പു ശക്തമായപ്പോള്‍ അദ്ദേഹം രാജിവച്ചൊഴിഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ എ​ഫാ​ത്താ​ വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.