• Logo

Allied Publications

Europe
ജര്‍മനിയില്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കു ജോലി സാധ്യത മങ്ങുന്നു
Share
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ സാമ്പത്തിക, വ്യാപാര, വ്യവസായ മേഖലകളില്‍ വിദഗ്ധ പഠനമുള്ള നിരവധി പേരെ ആവശ്യമുണ്െടങ്കിലും പഠനം പൂര്‍ത്തിയാക്കുന്ന വിദേശ വിദ്യര്‍ഥികള്‍ക്ക് ഇവിടെ ഒരു ജോലി ബാലികേറാമലയാണ്.

ജര്‍മന്‍ ഇന്റഗ്രേഷന്‍ ആന്‍ഡ് മൈഗ്രഷന്‍ സ്റിഫ്റ്റൂംഗ് നടത്തിയ പഠനത്തിലാണ് ഇതു വെളിപ്പെടുത്തിയത്. ആയിരക്കണക്കിനു വിദഗ്ധ പഠനക്കാരെ കണ്െടത്താന്‍ ജര്‍മനി പരിശ്രമിക്കുമ്പോഴും ഈ വിദേശ വിദ്യര്‍ഥികള്‍ക്കു ജോലി ലഭിക്കുന്നില്ല. ജര്‍മന്‍ യൂണിവേഴ്സിറ്റികളില്‍ പഠിച്ച് തങ്ങളുടെ പഠനം വിജയകരമായി പൂര്‍ത്തിയാക്കി പുറത്തുവരുന്ന ഈ വിദേശ വിദ്യര്‍ഥികള്‍ക്കു സാമ്പത്തിക, വ്യാപാര, വ്യവസായ മേഖലകള്‍ 50 ശതമാനം പോലും വിശ്വാസ്യത നല്‍കുന്നില്ല എന്നതാണു പ്രധാന കാരണം.

പഠനം പൂര്‍ത്തിയാക്കുന്ന വിദേശ വിദ്യാര്‍ഥികളുടെ കാര്യക്ഷമത, വൈവിധ്യ കഴിവുകള്‍, ക്ളേശകരമായ സാഹചര്യങ്ങളെ നേരിടാനുള്ള കഴിവുകള്‍ എന്നിവ സംശയകരമായി വിലയിരുത്തുന്നു. ജര്‍മനിയില്‍ വിദഗ്ധ പഠനം പൂര്‍ത്തിയാക്കിയ വിദേശ വിദ്യാര്‍ഥികളുടെ ജോലി ലഭ്യത ഇപ്രകാരമാണ്. 11.6 ശതമാനം ജോലി ലഭിക്കാതെ ജര്‍മനിയില്‍ അന്വേഷണം നടത്തുന്നു. 9.4 ശതമാനത്തിനു താത്കാലിക ജോലി മാത്രം ലഭിക്കുന്നു. 9.0 ശതമാനം ജോലി ലഭിച്ചിട്ടും തൃപ്തരല്ലാതെ മറ്റു ജോലിക്കായി അന്വേഷണം തുടരുന്നു. ബാക്കിയുള്ളവര്‍ പഠനം കഴിഞ്ഞ് സ്വന്തം രാജ്യത്തേക്കോ, മറ്റു രാജ്യങ്ങളിലേക്കോ പോകുന്നു. ഇതു വളരെ വിരോധാഭാസമായി ജര്‍മന്‍ ഇന്റഗ്രേഷന്‍ ആന്‍ഡ് മൈഗ്രഷന്‍ സ്റിഫ്റ്റൂംഗ് പറയുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.