• Logo

Allied Publications

Europe
'വിയന്ന മലയാളി അസോസിയേഷന്‍ മറ്റു സംഘടനകള്‍ക്കു മാതൃക'
Share
വിയന്ന: സാംസ്കാരിക രംഗത്തെ പരിപോഷണം മാത്രമല്ല അതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ശേഷിയില്ലാത്ത സാധാരണക്കാരെക്കൂടി കണ്ടുകൊ
ണ്ടുള്ള ആഘോഷങ്ങള്‍ക്കാണ് ഇന്നു പ്രസക്തിയെന്നു ഫാ. ജോഷി വെട്ടുക്കാ
ട്ടില്‍. വിയന്നയിലെ ആക്കോന്‍ പ്ളാറ്റ്സില്‍ നടന്ന വിയന്ന മലയാളി അസോസിയേഷന്റെ ചാരിറ്റി സായാഹ്നത്തിന് ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കു

കയായിരുന്നു അദ്ദേഹം. ഇല്ലാത്തവരുമായി പങ്കുവയ്ക്കുന്ന ആഘോഷങ്ങള്‍ മറ്റുള്ള സംഘടനകള്‍ക്കു മാതൃകയായി തീരട്ടേ എന്നും അദ്ദേഹം ആശംസിച്ചു.
ഇന്ത്യന്‍ മിഷന്‍ കോണ്‍സുലാര്‍ അലോക് രാജ് ഉദ്ഘാടനം ചെയ്ത ചാരിറ്റി സാ
യാഹ്നത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്മാര്‍ക്കു പുറമേ വിഎംഎയിലെ കലാകാരന്മാരും കലാകാരികളും കൊച്ചുകുട്ടികളും വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ആര്‍ട്സ് ക്ളബ്ബ് സെക്രട്ടറി പോള്‍ ബാബു തട്ടില്‍ നടക്കിലാന്‍ സായാഹ്നത്തിനു മുഖവുര നല്‍കി.

ഇതൊരു തുടക്കം മാത്രമാണെന്നും തുടര്‍ വര്‍ഷങ്ങളിലേക്കും ഇതുപോലു

ള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വിഎംഎ നേതൃത്വം നല്‍കുമെന്നും അടുത്ത വര്‍ഷത്തെ പദ്ധതിക്കു താമസിയാതെ രൂപം നല്‍കുമെന്നും വരവുചെലവുകണക്കുകള്‍ തീര്‍ത്തും സുതാര്യമായിരിക്കുമെന്നും ഇതുവരെ തങ്ങളെ അകമഴിഞ്ഞു സഹായിച്ച എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നുവെന്നും പ്രസിഡന്റ് മാത്യൂസ് കിഴക്കേക്കര അറിയിച്ചു.

സായാഹ്നത്തിനു ടെജോ കിഴക്കേക്കര മോഡറേറ്റര്‍ ആയിരുന്നു. ബീന തുപ്പ
ത്തി കൃതജ്ഞത പറഞ്ഞു. ജോയി പുത്തന്‍വീട്ടില്‍, തോമസ് ഇലഞ്ഞിക്കല്‍, ടോമി കൊരട്ടിക്കാട്ട് തറയില്‍, ഷീന ഗ്രിഗറി, സാബു പള്ളിപ്പാട്ട് എന്നിവര്‍ ചാരിറ്റി സായാഹ്നത്തിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.