കൊളോണ്‍: കൊളോണ്‍ നഗരസഭയും ഇന്തോജര്‍മന്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴാമത് ഇന്ത്യന്‍ വാരാഘോഷം ജൂണ്‍ 12നു (വെള്ളി) തുടക്കമാവും.
ഉദ്ഘാടന സമ്മേളനത്തില്‍ കൊളോണ്‍ നഗരസഭാ മേയര്‍ യൂര്‍ഗന്‍ റോട്ടേഴ്സ്, രവീഷ്കുമാര് (ജനറല്‍ കോണ്‍സുല്‍, ഇന്ത്യന്‍ ജനറല്‍ കോണ്‍സുലേറ്റ്, ഫ്രാങ്ക്ഫര്‍ട്ട്), ഡോ.ഗുന്തര്‍ കേണിംഗ് (പ്രസിഡന്റ്, ഇന്തോ ജര്‍മന്‍ സൊസൈറ്റി), തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ത്യയില്‍നിന്നെത്തുന്ന വിവിധ കലാകാരന്മാരുടെ പരിപാടികള്‍ക്കുപുറമെ ജര്‍മനിയിലെ വിവിധ ഇന്ത്യന്‍ ഡാന്‍സ് ഗ്രൂപ്പുകളുടെ നൃത്തം, കൊളോണ്‍ കേരള സമാജം സ്പോണ്സര് ചെയ്യുന്ന ആര്‍ട്ടിസ്റുകളുടെ ക്ളാസിക്കല്‍, നാടോടിനൃത്തങ്ങള്‍ തുടങ്ങിയവ വേദിയില്‍ അരങ്ങേറും.
വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന പരിപാടികള്‍ ഞമൌലിേൃമൌരവഖീലങൌെേലൌാെ (ഇമലരശഹശലിൃമലൈ 7779, 50676, ചലൌാമൃസ, ഗീലഹി) ഓഡിറ്റോറിയത്തിലാണു നടക്കുന്നത്. പ്രവേശനം സൌജന്യമാണ്.
കലാസായാഹ്നങ്ങള്‍, മ്യൂസിക് ഇവനിംഗ്, വര്ക്ഷോപ്പുകള്, സെമിനാറുകള്‍, ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനം, ബിസിനസ് ചര്‍ച്ചകള്‍ തുടങ്ങിയ വിവിധയിനം പരിപാടികളാണു ജൂണ്‍ 12 മുതല്‍ 24 വരെ കൊളോണ്‍ നഗരത്തിലെ വിവിധ വേദികളില്‍ അരങ്ങേറുക.
ഓഡിറ്റോറിയത്തിനോടു ചേര്‍ന്നുള്ള ഹാളുകളില്‍ വിവിധയിനം കരകൌശല സാധനങ്ങളുടെ വില്പന സ്റാളുകളും, ഇന്ത്യന്‍ ഭക്ഷണം, പാനീയം തുടങ്ങിയവയുടെ സ്റാളുകളും ഒരുക്കിയിട്ടുണ്ട്.
പരിപാടിയിലേയ്ക്ക് ഏവരെയും ഇന്തോജര്‍മന്‍ സൊസൈറ്റിയും കൊളോണ്‍ കേരള സമാജവും സ്വാഗതം ചെയ്തു.
വിവരങ്ങള്‍ക്ക്: 0176 56434579, 0173 2609098, 01774600227.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
|