• Logo

Allied Publications

Europe
ലോകത്ത് ഏറ്റവുമധികം ശമ്പളം വാങ്ങുന്നവര്‍ സ്വിറ്റ്സര്‍ലന്‍ഡുകാര്‍
Share
വിയന്ന: വാര്‍ഷിക വരുമാനത്തിന്റെ കാര്യത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനു ഒന്നാം സ്ഥാനം. ഓസ്ട്രിയയ്ക്കു പതിനൊന്നാം സ്ഥാനവും. അന്താരാഷ്ട്ര നിലവാരത്തില്‍ അമേരിക്കയ്ക്കു പിന്നില്‍ ജര്‍മനിക്കു മുന്നിലായി ഓസ്ട്രിയ സ്ഥാനം പിടിച്ചു. ഒരു ഓസ്ട്രിയക്കാരന്റെ വാര്‍ഷിക വരുമാനം 27, 843 യൂറോയും ജര്‍മനിയിലേത് 27, 782 യൂറോയുമാണ്.

സ്വിറ്റ്സര്‍ലന്‍ഡുകാരുടെ വാര്‍ഷിക വരുമാനം 61,574 യൂറോയും നോര്‍വേ 46,205 ഉം ലക്സംബര്‍ഗില്‍ 38,254 ഉം സ്വീഡനില്‍ 33,907 ഉം ഇംഗ്ളണ്ടില്‍ 33,723 ഉം നെതര്‍ലാന്‍ഡ്സില്‍ 33,523 ഉം സെന്‍മാര്‍ക്കില്‍ 33,020 ഉം ഐലന്റില്‍ 31,619 ഉം ഫിന്‍ലന്‍ഡില്‍ 29,755 ഉം അമേരിക്കയില്‍ 28,391 ഉം ആണ് വാര്‍ഷിക വരുമാനം.

ആളോഹരി വരുമാനത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്നവര്‍ സ്വിറ്റ്സര്‍ലന്‍ഡിലാണ്. യൂറോപ്പില്‍ സ്വസ് ഫ്രാങ്ക് ശക്തമായി നിലനില്‍ക്കുന്നു. എന്നതുകൂടാതെ വ്യത്യസ്തമായ നികുതിഘടനയും സാമൂഹ്യ സുരക്ഷ നടപടികളുമാണ് ഇതിനു കാരണമെന്നു സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഓസ്ട്രിയക്കാരുടെ വാര്‍ഷിക വരുമാനത്തില്‍ 2002ല്‍നിന്ന് 2014 ആയപ്പോള്‍ 5,059 യൂറോയുടെ അധിക വര്‍ധനയുണ്ടായി. ഇത് 2013ല്‍ 27,000 യൂറോയായിരുന്നു. അതായത് 2002ല്‍നിന്ന് 2014ല്‍ എത്തിയപ്പോള്‍ 5,000 യൂറോ വാര്‍ഷിക വരുമാനം കൂടുതലായി ഒരു ഓസ്ട്രിയക്കാരനു ലഭിക്കുന്നു.

മൊത്തം യൂറോപ്പിലെ പോലെതന്നെ ഓസ്ട്രിയയിലും പുരുഷന്മാരാണു സ്ത്രീകളേക്കാള്‍ കൂടുതല്‍ സമ്പാദിക്കുന്നത്. ഒരു ഡോക്ടറുടെ വാര്‍ഷിക വരുമാനം 71,820 യൂറോയും ഒരു ബാങ്ക് ഉദ്യോഗസ്ഥന്റേത് 28,454 യൂറോയും ഒരു നിര്‍മാണ തൊഴിലാളിയുടേത് 21,054 യൂറോയും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റേത് 30,421 യൂറോയും ഒരു നഴ്സിന്റേത് 21,406 യൂറോയും ശുചിത്വ തൊഴിലാളിയുടേത് 23,557 യൂറോയും ഐടി ഉദ്യോഗസ്ഥന്റേത് 32,995 യൂറോയും സാമൂഹിക സേവകന്റേത് 21,400 യൂറോയും ആണ് നിലവിലുള്ള വാര്‍ഷിക വരുമാനം

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​