• Logo

Allied Publications

Europe
പതിനഞ്ചാമത് പ്രോസി എക്സോട്ടിക് ഫെസ്റിവല്‍; മരിയ വസിലാകു മുഖ്യാതിഥി
Share
വിയന്ന: ഓസ്ട്രിയയിലെ പ്രഥമ എക്സോട്ടിക് സൂപ്പര്‍ മാര്‍ക്കറ്റായ പ്രോസി സംഘടിപ്പിക്കുന്ന 15 ാമത് എക്സോട്ടിക് ഫെസ്റിവല്‍ ജൂണ്‍ 19, 20 (വെള്ളി, ശനി) തീയതികളില്‍ വിയന്നയിലെ ഏഴാമത്തെ ജില്ലയിലുള്ള കാന്‍ഡല്‍ഗാസെയില്‍ നടക്കും.

വിയന്നയിലെ ഗ്രീന്‍ പാര്‍ട്ടിയുടെ പ്രധാന നേതാവും സിറ്റി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറുമായ മരിയ വസിലാകു മുഖ്യാതിഥിയായി പങ്കെടുക്കും.

ജീവിത ഗുണനിലവാരത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ലോകത്തിലെ ഒന്നാം നമ്പര്‍ സ്ഥാനം നിലനിര്‍ത്തുന്ന വിയന്ന നഗരത്തിന്റെ പൊതുനിരത്തില്‍ എല്ലാവര്‍ഷവും സംഘടിപ്പിക്കുന്ന മേള സ്വദേശീയരും വിദേശീയരുമായി ആയിരക്കണക്കിനാളുകളെ ആകര്‍ഷിച്ചുവരുന്നു.

ഇംഗ്ളണ്ടില്‍നിന്നുള്ള മലയാളി കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ശിങ്കാരിമേളവും തായ്ലന്‍ഡില്‍നിന്ന് എത്തുന്ന യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളുടെ തായ് പരമ്പരാഗതനൃത്തവും ഈ വര്‍ഷത്തെ മേളയെ ഏറെ ശ്രദ്ധേയമാക്കും. നിരവധി രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ മേളയിലെ ജനപ്രിയ ഇനങ്ങളാണ്. വിവിധ സംസ്കാരങ്ങളില്‍നിന്നുള്ളവരുടെ ഉദ്ഗ്രഥനത്തിനും മതമൈത്രിക്കും ഊന്നല്‍ നല്‍കി സംഘടിപ്പിക്കുന്ന മേളയില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള വിശിഷ്ട വ്യക്തികള്‍ അതിഥികളാകും. ഏകദേശം അഞ്ചു രാജ്യങ്ങളില്‍നിന്നുള്ള അംബാസഡര്‍മാര്‍ ചടങ്ങുകളില്‍ പങ്കെടുക്കും. വിവിധ മത സമുദായങ്ങളെ പ്രതിനിധീകരിച്ച് മതനേതാക്കന്മാര്‍ സന്ദേശങ്ങള്‍ നല്‍കും.

രാവിലെ 11 മുതല്‍ രാത്രി 11 വരെയാണു മേള. ഇന്ത്യ, ആഫ്രിക്ക, ചൈന, സിറിയ, പോളണ്ട്, നേപ്പാള്‍, പെറു, യുകെ, മെക്സിക്കോ, വെനിസ്വേല, കൊളംബിയ, തായ്ലന്‍ഡ് തുടങ്ങി നിരവധി രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്മാരുടെ സ്റേജ് ഷോ എക്സോട്ടിക് ഫെസ്റിവലിനെ തികച്ചും ഒരു രാജ്യാന്തര മേളകൂടിയാക്കും. ഫെസ്റിവല്‍ വേദിയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ ആസ്വദിക്കുന്നതിനു അവസരമുണ്ടായിരിക്കും.

ജൂണ്‍ 19നു വൈകുന്നേരം അഞ്ചു മുതല്‍ രാത്രി എട്ടു വരെ കുട്ടികള്‍ക്കുള്ള പ്രത്യേക പരിപാടികളും വിനോദകളികളും ഉണ്ടായിരിക്കും. സമാപന ദിനം കലാരംഗത്ത് മികവു പുലര്‍ത്തുന്നവരെ ആദരിക്കുന്ന പ്രോസി എക്സലന്‍സ് അവാര്‍ഡ് ചടങ്ങില്‍ സമ്മാനിക്കും. ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള തമ്പോല മത്സരവും നടക്കും.

20ന് രാത്രി ഒമ്പതിനു തുടങ്ങുന്ന മ്യൂസിക് ലൈവോടെ മേളയ്ക്ക് സമാപനമാകും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി പ്രോസി എംഡി പ്രിന്‍സ് പള്ളിക്കുന്നേല്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: വു://ംംം.ുൃീശെൌുലൃാമൃസല.രീാ/ലീഃശേരബളലശ്െേമഹബിലം.ുവു

റിപ്പോര്‍ട്ട്: ജോബി ആന്റണി

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ