• Logo

Allied Publications

Europe
വാല്‍ത്സിംഗ്ഹാം മലയാളി മരിയോത്സവം ജൂലൈ 19ന്; മരിയന്‍കൃപാ സാന്ദ്രമാക്കാന്‍ ഹണ്ടിംഗ്ഡണ്‍ സീറോ മലബാര്‍ കമ്യൂണിറ്റി
Share
വാല്‍ത്സിംഗ്ഹാം: യൂറോപ്പിലെ ഏറ്റവും പുരാതനമായ മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍ത്സിംഗ്ഹാമില്‍, സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തുന്ന ഒമ്പതാമത് മരിയന്‍ പുണ്യ തീര്‍ഥാടനം പൂര്‍വാധികം ഭക്തി സാന്ദ്രമായി ആഘോഷിക്കുന്നു.

ഈസ്റ് ആംഗ്ളിയായിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബാന കേന്ദ്രവും പ്രാര്‍ഥന കൂട്ടായ്മയിലും ആത്മീയ നവോഥാന പ്രവര്‍ത്തനങ്ങളിലും മാതൃകാപൂര്‍വം ചരിക്കുന്ന ഹണ്ടിംഗ്ഡണ്‍ സീറോ മലബാര്‍ കമ്യൂണിറ്റിയാണ് (സെന്റ് അല്‍ഫോന്‍സ ചര്‍ച്ച്) ഈ വര്‍ഷത്തെ തീര്‍ഥാടനത്തിനു നേതൃത്വം വഹിക്കുക. കഴിഞ്ഞ വര്‍ഷം നടന്ന തീര്‍ഥാടനത്തില്‍നിന്നും അന്നത്തെ മുഖ്യ തീര്‍ഥാടന കാര്‍മികനായിരുന്ന മാര്‍ മാത്യു അറയ്ക്കല്‍ ആശീര്‍വദിച്ചു സ്വീകരിച്ച മെഴുതിരി ഹണ്ടിംഗ്ടണിലെ ഭവനങ്ങളിലൂടെ മാതാവിനോടു മാധ്യസ്ഥം യാചിച്ചും ജപമാലയും മരിയ സ്തുതിഗീതങ്ങള്‍ ആലപിച്ചും പ്രാര്‍ഥനാ നിറവില്‍ ചുറ്റി സഞ്ചരിച്ചുവരുന്നു.

തീര്‍ഥാടന കമ്മിറ്റി കണ്‍വീനര്‍ ജെനി ജോസിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപവത്കരിച്ചു തീര്‍ഥാടനത്തിന്റെ വിജയത്തിനായി തീവ്രമായ ചിട്ടയോടെയുള്ള ഒരുക്കത്തിലാണു ഹണ്ടിംഗ്ടണിലെ മരിയ ഭക്തര്‍.

സീറോ മലബാര്‍ മക്കള്‍ക്കായി ഒത്തുകൂടുവാന്‍ ഈ പുണ്യകേന്ദ്രത്തില്‍ മരിയന്‍ തീര്‍ഥാടനത്തിനു തുടക്കം കുറിക്കുകയും ഓരോ വര്‍ഷവും കൂടുതല്‍ ഭംഗിയായി ചിട്ടയോടെ നടത്തിപ്പോരുന്ന ഫാ. മാത്യു ജോര്‍ജ് വണ്ടാലക്കുന്നേലിന്റെ ശക്തമായ പിന്തുണയും നേതൃത്വവും ശക്തി പകരുന്നതായി സംഘാടകര്‍ അറിയിച്ചു.

സീറോ മലബാര്‍ സഭ തക്കല രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്റെ സാന്നിധ്യം മരിയന്‍ തീര്‍ഥാടനത്തിനു ആത്മീയശോഭ പകരും. ആയിരങ്ങള്‍ അദ്ഭുത സാമീപ്യം അനുഭവിക്കുകയും അനുഗ്രഹങ്ങളും കൃപകളും പ്രാപിക്കുകയും ആത്മീയസന്തോഷം നുകരുകയും ചെയ്തുവരുന്ന മരിയന്‍ തീര്‍ഥാടനത്തില്‍ പതിനായിരത്തോളം തീര്‍ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

ഇടവക വികാരി ഫാ നിക്കോളാസ് കിയര്‍നി, ഈസ്റ് ആംഗ്ളിയ ചാപ്ളെയിന്മാരായ ഫാ. ഫിലിപ്പ് ജോണ്‍, ഫാ. ടെറിന്‍ മുല്ലക്കര എന്നിവരുടെ സാന്നിധ്യം ഹണ്ടിംഗ്ടണ്‍ സീറോ മലബാര്‍ കമ്യൂണിറ്റിക്കു കൂടുതല്‍ കരുത്തു പകരുന്നു.

ജൂലൈയിലെ മൂന്നാം ഞായറാഴ്ചയായ 19ന് ഉച്ചയ്ക്ക് 12നു വാല്‍സിംഗ്ഹാമിലെ ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ (ചഞ22 6ഉആ) നിന്നും ഈസ്റ് ആംഗ്ളിയായുടെ ബിഷപ് അലന്‍ ഹോപ്പ്സ് നേതൃത്വം നല്‍കുന്ന വാല്‍സിംഗ്ഹമിലെ സ്ളിപ്പര്‍ ചാപ്പലിലേക്കുള്ള (ചഞ22 6അഘ) തീര്‍ഥാടനം ആമുഖ പ്രാര്‍ഥനയോടെ ആരംഭിക്കും. മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും അര്‍പ്പിച്ചുകൊണ്ട്, വാല്‍സിംഗ്ഹാം മാതാവിന്റെ രൂപവും ഏന്തി വാദ്യമേളങ്ങളുടെയും അകമ്പടിയോടെ മരിയഭക്തര്‍ തീര്‍ഥാടനം നടത്തും.

തീര്‍ഥാടനം സ്ളിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം (13:15) തീര്‍ഥാടന സന്ദേശം, അടിമ വയ്ക്കല്‍ തുടര്‍ന്നു ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞു 2.45നു ആഘോഷമായ തീര്‍ഥാടന തിരുനാള്‍ സമൂഹബലിയില്‍ മാര്‍ ജോര്‍ജ് രാജേന്ദ്രനും ബിഷപ് അലന്‍ ഹോപ്സും മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. മാത്യു വണ്ടാലക്കുന്നേലിന്റെ നേതൃത്വത്തിലുള്ള യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമെത്തുന്ന സീറോ മലബാര്‍ വൈദികര്‍ സഹ കാര്‍മികരായിരിക്കും. കുര്‍ബാന മധ്യേ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ സന്ദേശം നല്‍കും. അടുത്ത വര്‍ഷത്തെ പ്രസുദേന്തിമാരെ വാഴിക്കുന്നതോടെ തീര്‍ഥാടനം സമാപിക്കും.

വിവരങ്ങള്‍ക്ക്: ജെനി ജോസ് 07828032662, ലീഡോ ജോര്‍ജ് 07838872223, ജീജോ ജോര്‍ജ് 07869126064.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്