• Logo

Allied Publications

Europe
തുര്‍ക്കി തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്കു തിരിച്ചടി; എര്‍ദോഗാന്റെ നില പരുങ്ങലില്‍
Share
അങ്കാറ: തുര്‍ക്കിയിലെ പൊതുതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എകെ പാര്‍ട്ടിക്കു കനത്ത തിരിച്ചടി. കഴിഞ്ഞ 13 വര്‍ഷത്തെ ഭരണത്തിനിടെ ആദ്യമായാണു പ്രധാനമന്ത്രി അഹമ്മദ് ദവുതോഗ്ളു നേതൃത്വം നല്‍കുന്ന എകെ പാര്‍ട്ടി (ജസ്റീസ് ആന്‍ഡ് ഡെവലപ്മെന്റ് പാര്‍ട്ടി) പരാജയം നേരിടുന്നത്. എകെ പാര്‍ട്ടി രാജ്യത്ത് പ്രസിഡന്‍ഷ്യല്‍ റിപ്പബ്ളിക് ഭരണസംവിധാനം നടപ്പാക്കാനായി ഭരണഘടനയില്‍ ഭേദഗതി വരുത്താന്‍ ശ്രമിച്ചതിന്റെ തിരിച്ചടിയാണു തെരഞ്ഞെടുപ്പിലെ പരാജയമെന്നു തുര്‍ക്കി മാധ്യമങ്ങള്‍ വിലയിരുത്തുന്നു.

മുഴുവന്‍ വോട്ടുകളും എണ്ണക്കഴിഞ്ഞപ്പോള്‍ എകെപിക്ക് 41 ശതമാനം വോട്ടുകളാണു ലഭിച്ചത്. ഒരു കക്ഷിക്കും ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ലഭിച്ചില്ല എന്നതും ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയായി.

ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 258 അംഗങ്ങളാണ് എകെ പാര്‍ട്ടിക്ക് ലഭിച്ചത്. 18 സീറ്റുകള്‍കൂടി നേടിയാല്‍ മാത്രമേ പാര്‍ട്ടിക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുകയുള്ളൂ. പ്രധാന പ്രതിപക്ഷമായ റിപ്പബ്ളിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (സിഎച്ച്പി) 25 ശതമാനം വോട്ടുകള്‍ നേടി രണ്ടാമത്തെ വലിയ കക്ഷിയായി. എന്നാല്‍ കുര്‍ദിഷ് സ്വാധീനമുള്ള മേഖലയില്‍ എച്ച്ഡിപി പാര്‍ലമെന്റില്‍ അക്കൌണ്ട് തുറന്നെന്നു മാത്രമല്ല 80 ഓളം സീറ്റുകളും 13 ശതമാനം വോട്ടും നേടി എകെ പാര്‍ട്ടിക്കു ഭീഷണിയായിരിക്കുകയാണ്. തെരഞ്ഞെടുപ്പിലെ ഭരണകക്ഷിയുടെ പരാജയം തുര്‍ക്കി നാണയമായ ലിറായുടെ വിലയിലും ഇടിവുണ്ടായി. വലിയ കക്ഷിയായി നിലകൊള്ളുന്ന എകെപിയുമായി ഒരുതരത്തിലും ചേര്‍ന്ന് ഭരണം കെട്ടിപ്പൊക്കില്ലെന്നു തെരഞ്ഞെടുപ്പില്‍ ജയിച്ച മറ്റു പാര്‍ട്ടികള്‍ പ്രതികരിച്ചത് എകെപിക്കു മറ്റൊരു തലവേദനയായി.

പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായതോടെ പ്രസിഡന്റ് റിസെപ് തായ്യിപ് എര്‍ദോഗന്റെ നില പരുങ്ങലിലായെന്നും റിപ്പോര്‍ട്ടുണ്ട്.

2003ല്‍ പ്രധാനമന്ത്രിയായ എര്‍ദോഗന്‍ പിന്നീട് പ്രസിഡന്റായി ചുമതലയേല്‍ക്കുകയായിരുന്നു. തുര്‍ക്കിക്കു യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കണമെന്ന ലക്ഷ്യവുമായി എര്‍ദോഗാന്‍ ജര്‍മനിയുമായി നല്ല സൌഹൃദത്തിലാണ്. എന്നാല്‍, നാളിതുവരെയും എര്‍ദോഗാന്റെ അഭ്യര്‍ഥന യൂണിയന്‍ കാര്യമായി പരിഗണിച്ചിട്ടില്ലെന്ന വസ്തുതയും നിലനില്‍ക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​