• Logo

Allied Publications

Europe
അയനം 'ഇന്നസെന്‍സ് ഈസ് ഹോപ്പ്' ശ്രദ്ധേയമായി
Share
കുവൈറ്റ്: ആക്രമണങ്ങളില്‍ ഇരകളാകുന്ന നിഷ്കളങ്ക ബാല്യങ്ങള്‍ക്കായുള്ള യുഎന്‍ അന്തര്‍ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ അയനം ഓപ്പണ്‍ ഫോറം 'ഇന്നസെന്‍സ് ഈസ് ഹോപ്' എന്ന ബാനറില്‍ സംഘടിപ്പിച്ച പരിപാടി പ്രമേയത്തിന്റെ വ്യത്യസ്തതകൊണ്ടും യുദ്ധവിരുദ്ധ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് കുട്ടികള്‍തന്നെ നടത്തിയ പരിപാടി എന്ന നിലയിലും ഏറെ ശ്രദ്ധേയമായി.

ഷീഷ ക്രിയേഷന്‍സിന്റെ ബാനറില്‍ കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി റഫീഖ് ആന്‍ഡ് ഷെരീഫ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം 'ലെറ്റേഴ്സ് ഫ്രം പാരഡയിസ്' മുഖ്യ ആകര്‍ഷണമായി. ബെന്‍സന്‍ ബെന്നി (ഡ്രംസ്), ബ്ളെസന്‍ ഏബ്രഹാം (ഓര്‍ഗണ്‍), മിഥുന മാത്യു (വയലിന്‍), ശ്രീഹരി പരിയാനി (മൃദംഗം), ഹാനില്‍ (ഡ്രംസ്) എന്നീ കുട്ടികള്‍ അവതരിപ്പിച്ച ഉപകരണ സംഗീതം പരിപാടിയുടെ മികവു കൂട്ടി. മുഹമ്മദ് മൈസുദ്ദീന്‍ മാജിക് ഷോയും ആരോണ്‍ അനു വര്‍ഗീസ് പാട്ടും നമിത ശിവകുമാര്‍ കവിതയും അവതരിപ്പിച്ചു. കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍കൊണ്ടു വ്യത്യസ്തത പുലര്‍ത്തിയ പരിപാടിയില്‍ കുവൈറ്റിലെ സാമൂഹ്യസാംസ്കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

കുവൈറ്റിലെ കുട്ടികള്‍ അഭിനയിച്ച സിനിമയെ കുറിച്ചുള്ള ചെറുവിവരണം സംവിധായകരില്‍ ഒരാളായ റഫീഖ് ഉദുമ അവതരിപ്പിച്ചു. ഫിലിമിനെക്കുറിച്ച് ആസ്വാദനം, ശോഭ സുരേഷ്, ദിലീപ് നടേരി, ബാബുജി ബത്തേരി, മിശാല്‍ മുഹമ്മദ് എന്നിവര്‍ അവതരിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് ചിത്രകാരന്മാരായ ഹരി പിള്ള ചെങ്ങന്നൂര്‍, ശ്രീകുമാര്‍ വല്ലന, ഷാജി കോന്നി എന്നിവരുടെ ചിത്രപ്രദര്‍ശനവും ഫോട്ടോഗ്രാഫര്‍ ശ്രീനിവാസന്റെ ഫോട്ടോപ്രദര്‍ശനവും ശ്രദ്ധേയമായി.

പരിപാടിയോടനുബന്ധിച്ച് സ്കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ അനീസ് മുഹമ്മദ്, മുഹമ്മദ് ഫലാഹ് ഒന്നാം സമ്മാനവും റയാന്‍ ഖലീല്‍, മുഹമ്മദ് റിസ്ഖി എന്നിവര്‍ രണ്ടാം സമ്മാനവും കരസ്ഥമാക്കി. മുഹമ്മദ് മിഷാല്‍ നിയന്ത്രിച്ച ക്വിസ് മത്സരം മികച്ച നിലവാരം പുലര്‍ത്തി. ഒന്നാം സമ്മാനം നേടിയ വിജയികള്‍ക്ക് ജോയ് മുണ്ടക്കാട്ട്, മുകേഷ് എന്നിവരും പെയിന്റിംഗില്‍ ഒന്നാം സമ്മാനം നേടിയ കുട്ടികള്‍ക്കും മറ്റു വിജയികള്‍ക്കും ലിസി കുര്യാക്കോസ്, രാംദാസ് ചിലമ്പന്‍, മുജിബുള്ള എന്നിവരും സര്‍ട്ടിഫിക്കറ്റുകളും ട്രോഫിയും വിതരണം ചെയ്തു. സിനിമയില്‍ അഭിനയിച്ച കുട്ടികള്‍ക്കും അനുമോദന പത്രങ്ങള്‍ നല്‍കി.

സമാപന സമ്മേളനം മലയാളി മീഡിയ ഫോറം ജനറല്‍ കണ്‍വീനര്‍ അബ്ദുള്‍ ഫത്താഹ് തൈയില്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയെ കുറിച്ചുള്ള വിവരണം അയനം ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് റിയാസ് അവതരിപ്പിച്ചു.

സത്താര്‍ കുന്നില്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ ഷരീഫ് താമരശേരി സ്വാഗതവും ഹബീബ് മുറ്റിച്ചൂര്‍ നന്ദിയും പറഞ്ഞു. പരിസ്ഥിതി ദിനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അയനം ഓപ്പണ്‍ ഫോറം ജോ. കണ്‍വീനര്‍ ഷാജി രഘുവരന്‍ സംസാരിച്ചു. അസീസ് തിക്കൊടി, സാബു പീറ്റര്‍, ഷാഹിന്‍, പി.പി. ജുനൂബ്, ശ്രീനിവാസന്‍, റെജി ഭാസ്കര്‍, ഇക്ബാല്‍ കുട്ടമംഗലം, അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ശബീബ റഫീഖ് അവതാരകയായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.