• Logo

Allied Publications

Europe
നാലാമത് യുക്മ ചലഞ്ചര്‍ ട്രോഫി ലെനിന്‍റാം സഖ്യത്തിന്
Share
ലണ്ടന്‍: യുക്മ നാലാമത് ചലഞ്ചര്‍ ട്രോഫി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വാറ്റ് ഫോര്‍ഡില്‍നിന്നുള്ള ലെനിന്‍ റാം സഖ്യത്തിനു കിരീടം. ഫൈനലില്‍ ഒക്സ്ഫോര്‍ഡില്‍നിന്നുള്ള ജോണിജിതിന്‍ സഖ്യത്തെ 2116,1821, 2111 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണു ലെനിന്‍റാം സഖ്യം കിരീടം നേടിയത്.

ക്രോയഡോണില്‍നിന്നു രാജീവ് ഷെയിന്‍ സഖ്യം മൂന്നാം സ്ഥാനവും ഹരോയില്‍നിന്നുള്ള ജോര്‍ജ് കളത്തില്‍ സിനു ജോര്‍ജ് സഖ്യം നാലാം സ്ഥാനവും നേടി. വിജയികള്‍ക്ക് ദേശീയ സെക്രട്ടറി സജിഷ് ടോം ട്രോഫി സമ്മാനിച്ചു. രണ്ടും മൂന്നും നാലും സ്ഥാനക്കാര്‍ക്കു യഥാക്രമം ദേശിയ ഉപാധ്യക്ഷന്‍ മാമ്മന്‍ ഫിലിപ്പ്, ജോ. സെക്രടറി ബിജു പന്നിവേലി, മുഖ്യ സംഘാടകരായ ടിറ്റോ തോമസ്, തോമസ് മാറാട്ടുകുളം, റിജണല്‍ പ്രസിഡന്റുമാരായ ജയകുമാര്‍, സണ്ണി മത്തായി, ഒക്സ്മാസ് നേതാക്കളായ രാജു റാഫേല്‍, ഫിലിപ്പ് വര്‍ഗീസ് തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഒക്സ്ഫോര്‍ഡിലെ ഗ്രിഗോറി സ്കൂളില്‍ നടന്ന ടൂര്‍ണമെന്റില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട 24 മത്സരാഥികള്‍ ഏറ്റുമുട്ടി.

രാവിലെ പത്തിനു നടന്ന യുക്മ സൌത്ത് വെസ്റ് റീജണ്‍ പ്രസിഡന്റ് സുജു ജോസഫ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിനു സൌത്ത് വെസ്റ് റീജണ്‍ വൈസ് പ്രസിഡന്റ് വര്‍ഗീസ് ചെറിയാന്‍ സ്വാഗതം ആശംസിച്ചു. യുക്മ നാഷണല്‍ സെക്രട്ടറി സജിഷ് ടോമും നാഷണല്‍ വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പും ടൂര്‍ണമെന്റ് സംയുക്തമായി ഉദ്ഘാടനം ചെയ്തു. നാഷണല്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ ടിറ്റോ തോമസും തോമസ് മാറാട്ടുകുളവും മുഖ്യ സംഘാടകരായ ടൂര്‍ണമെന്റിനു നാഷണല്‍ ജോയിന്റ് സെക്രട്ടറി ബിജു പന്നിവേലി, മിഡ്ലാന്‍ഡ്സ് റിജണല്‍ പ്രസിഡന്റ് ജയകുമാര്‍, ഈസ്റ് ആംഗ്ളിയ റീജണ്‍ പ്രസിഡന്റ് സണ്ണിമോന്‍ മത്തായി ഒക്സ്മാസ് പ്രസിഡന്റ് രാജു റാഫേല്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ദേശിയ ട്രഷറര്‍ ഷാജി തോമസ് എക്സിക്യൂട്ടീവ് അംഗം വര്‍ഗീസ് ജോണ്‍, സൌത്ത് ഈസ്റ് റീജണ്‍ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ഒക്സ്മസ് സെക്രട്ടറി ജയകൃഷ്ണന്‍, രാജേഷ് വാസു, വര്‍ഗീസ് ഫിലിപ്പ്, ഐപി ബിബി, പ്രിന്‍സ് മാത്യു, സിബി തോമസ് തുടങ്ങിയവര്‍ ടൂര്‍ണമെന്റിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോണ്‍ അനീഷ്

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​