• Logo

Allied Publications

Europe
ബര്‍ലിനില്‍ തീപ്പൊരി പോരാട്ടം ഇന്ന് ; ബാഴ്സ, യുവന്റസ് നേര്‍ക്കുനേര്‍
Share
ബര്‍ലിന്‍: ഫുട്ബോളിലെ യൂറോപ്പിന്റെ രാജാക്കന്മാരെ കണ്െടത്തുന്ന പോരാട്ടത്തിന് ഇന്ന് ജര്‍മനിയുടെ തലസ്ഥാന നഗരമായ ബര്‍ലിന്‍ സാക്ഷിയാവും. മൂന്നാം കിരീടം ലക്ഷ്യമിട്ട് സ്പാനിഷ് വീരന്മാരായ ബാഴ്സലോണയും ഇറ്റാലിയന്‍ ചുണക്കുട്ടന്മാരായ യുവന്റസും നേര്‍ക്കുനേര്‍ ബലാബലം നോക്കുമ്പോള്‍, ഫുട്ബോളിന്റെ ആവേശം വാനോളം ഉയരും. എന്നാല്‍ ബയേണ്‍ മ്യൂണിക്ക് നേരത്തെ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഔട്ടായതിന്റെ ദുഃഖത്തിലായിരിക്കും ജര്‍മന്‍കാര്‍ മല്‍സരത്തെ വീക്ഷിക്കുക.

ബാഴ്സ ഒരു ദശകത്തിനിടയിലെ നാലാം തവണയാണ് യൂറോപ്യന്‍ കപ്പ് ഫൈനലില്‍ മാറ്റുരയ്ക്കുന്നത്. എന്നാല്‍ 12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് യുവന്റസ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കളിക്കുന്നത്. ബാഴ്സയുടെ കുപ്പായമണിഞ്ഞ് മെസിസുവാരസ്നെയ്മര്‍ കൂട്ടുകെട്ടും, യുവന്റിന്റെ ജേഴ്സിയില്‍ ബഫണ്‍പിര്‍ലൊടെവസ് സഖ്യവും കളം നിറഞ്ഞു കളിക്കുമ്പോള്‍ ഭാഗ്യദേവത ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് യൂറോപ്പിലെ ഫുട്ബോള്‍ പ്രേമികള്‍.

ഇന്നു പ്രദേശിക സമയം വൈകിട്ട് 8.45 ന് ബര്‍ലിനിലെ ഒളിംപിക് സ്റേഡിയത്തിലാണു മത്സരം നടക്കുന്നത്. 74,600 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട് സ്റേഡിയത്തിന്. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ജൂണില്‍ ഫൈനല്‍ നടക്കുന്നത്. അതും ബര്‍ലിനില്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.