• Logo

Allied Publications

Europe
ഗൃഹാതുരത്വത്തിന്റെ രസവുമായി വരുംദിവസങ്ങളില്‍ യൂറോപ്പില്‍ 'പ്രേമം' പൂത്തുലയും
Share
വിയന്ന: പ്രണയത്തോടു മലയാളിക്കു വല്ലാത്തൊരു പ്രണയമുണ്ട്. അതുകൊണ്ടാണ് പ്രണയം പ്രമേയമായി വന്ന നിരവധി സിനിമകള്‍ കഴിഞ്ഞ കാലങ്ങളില്‍ മലയാളികള്‍ നെഞ്ചലേറ്റിയത്. ഈ ശ്രേണിയിലെ ഏറ്റവും പുതിയ ചലച്ചിത്രകാവ്യമാണു നിവിന്‍ പോളി തകര്‍ത്തഭിനയിച്ച 'പ്രേമം'.

കേരളക്കരയിലെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച 'പ്രേമം' ഈ ആഴ്ച മുതല്‍ യൂറോപ്പിലെ 13 രാജ്യങ്ങളിലാണു പ്രദര്‍ശനത്തിനു തയാറെടുക്കുന്നത്.

യൂറോപ്പിലെ മലയാള സിനിമ ചരിത്രത്തില്‍ ആദ്യമാണ് ഒരു മലയാള സിനിമ ഇത്രയും രാജ്യങ്ങളില്‍ പ്രദര്‍ശനത്തിന് എത്തുന്നതെന്ന പെരുമയും പ്രേമത്തിനു സ്വന്തം.

ഓസ്ട്രിയ, ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ്. യുകെ, ഇറ്റലി, ബെല്‍ജിയം, നെതര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, സ്വീഡന്‍, ഫ്രാന്‍സ്, സ്പെയിന്‍, ഡെന്‍മാര്‍ക്ക്, അയര്‍ലന്‍ഡ് തുടങ്ങി ഒരു ഡസനിലധികം രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യും. ജര്‍മ്മനിയില്‍ നിന്നുള്ള ഡോ. ജെമി കുര്യാക്കോസിന്റെ ഇന്ത്യന്‍വുഡ് കമ്പനിയാണു യൂറോപ്പിലെ മലയാളി പ്രേക്ഷകരില്‍ സിനിമ എത്തിക്കുന്നത്.

പ്രണയം ഗതകാല സുഖസ്മരണയുടെ ചരടില്‍ കോര്‍ത്തിണക്കി ഹാസ്യത്തില്‍ ചാലിച്ച് അവതരിപ്പിച്ചിരിക്കുന്ന സിനിമ ന്യൂജനറേഷന്‍ തരംഗത്തില്‍ ജീവിക്കുന്ന മലയാളിക്കു വീണ്ടും ഒരിക്കല്‍ക്കൂടി നല്ല സിനിമ അനുഭവം സമ്മാനിച്ചു കഴിഞ്ഞു.

അല്‍ഫോന്‍സ് പുത്രനാണ് 'പ്രേമം' അണിയിച്ചൊരുക്കിയിരിക്കുന്നത്. വെള്ളം പല കൈവഴികളായും തോടുകളായും നദിയായും കടലില്‍ ഒഴുകി ലയിക്കുന്നതുപോലെ പ്രണയം അതു പല വഴിയിലൂടെ സഞ്ചരിച്ച് ഒടുക്കം ഒരു വഴിയില്‍ എത്തിനില്‍ക്കും. ജീവിതവും പലപ്പോഴും അങ്ങനെയൊക്കെതന്നെയാണ്. സിനിമ നല്‍കുന്ന ദൃശ്യാനുഭവവും അതുതന്നെയാണ്.

വിവരങ്ങള്‍ക്ക്: 004922885427392, 00491759980330, ശിളീ@ശിറശലിീീംറ.റല

റിപ്പോര്‍ട്ട്: ജോബി ആന്റണി

പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​