• Logo

Allied Publications

Europe
ലോകകപ്പ് വേദികള്‍ അനുവദിക്കാന്‍ പണം വാങ്ങി: മുന്‍ ഫിഫ അംഗം
Share
ബര്‍ലിന്‍: 1998ലെയും 2010ലെയും ലോകകപ്പു വേദികള്‍ അനുവദിക്കാന്‍ പണം വാങ്ങിയിട്ടുണ്ടെന്ന് മുന്‍ ഫിഫ അംഗം ചക്ക് ബ്ളേസര്‍ സമ്മതിച്ചു. 1998ല്‍ ഫ്രാന്‍സിനു ലോകകപ്പ് വേദി അനുവദിച്ചത് ക്രമവിരുദ്ധമായിട്ടായിരുന്നു. 2010ല്‍ ദക്ഷിണാഫ്രിക്കയ്ക്കു നല്‍കിയത് കോഴി വാങ്ങിയും ബ്ളേസര്‍ വെളിപ്പെടുത്തി.

ഇപ്പോള്‍ കാന്‍സര്‍ ബാധിതനായി ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ബ്ളേസര്‍. ഇതിനിടെ, ഇന്റര്‍പോള്‍ ആഫ്രിക്കന്‍ പ്രതിനിധി ജാക്ക് വാര്‍നര്‍ അടക്കം രണ്ട് മുന്‍ ഫിഫ അധികൃതരെ തങ്ങളുടെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

പതിനാലു പേരെയാണ് അമേരിക്കന്‍ അന്വേഷണ ഏജന്‍സി ഇപ്പോള്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഏഴു പേരെ ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു രണ്ടു ദിവസം മുന്‍പ് സൂറിച്ചിലെ ഹോട്ടലില്‍നിന്ന് അറസ്റു ചെയ്തിരുന്നു.

ബ്ളേസറുടെ കസ്റഡിയും എഫ്ബിഐ രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തോടു സഹകരിക്കാമെന്നാണ് ്അദ്ദേഹം നല്‍കിയിരിക്കുന്ന ഉറപ്പ്.

സെപ് ബ്ളാറ്ററുടെ രാജിയോടെ ഫിഫയിലെ അന്വേഷണം വഴിത്തിരിവാകുമെന്നാണ് കരുതപ്പെടുന്നത്. ഇനി മാറ്റങ്ങളുടെ കാലമാകണമെന്നാണ്് ഡേവിഡ് ബെക്കാമിനെപ്പോലുള്ള പ്രമുഖര്‍ അഭിപ്രായപ്പെടുന്നത്.

അതേസമയം, രാജി പ്രഖ്യാപിച്ചശേഷം സൂറിച്ചിലെ ആസ്ഥാനത്ത് തിരിച്ചെത്തിയ സെപ് ബ്ളാറ്റര്‍ക്ക് നാനൂറോളം വരുന്ന ജീവനക്കാര്‍ ഊഷ്മള സ്വീകരണമാണ് നല്‍കിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.