• Logo

Allied Publications

Europe
കുടിയേറ്റ തൊഴിലാളികള്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നു: യൂറോപ്യന്‍ യൂണിയന്‍
Share
ബ്രസല്‍സ്: വിവിധ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ കുടിയേറ്റ തൊഴിലാളികള്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നതായി യൂറോപ്യന്‍ യൂണിയന്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തല്‍.

ജര്‍മനിയിലെ നിര്‍മാണ മേഖലയിലാണ് ചൂഷണം ഏറ്റവും കൂടുതലെന്നും വിമര്‍ശനം.

യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സി ഫോര്‍ ഫണ്‍ഡമെന്റല്‍ റൈറ്റ്സാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ട്രേഡ് യൂണിയന്‍, പോലീസ്, സൂപ്പര്‍വൈസറി പ്രതിനിധികള്‍ എന്നിവരില്‍നിന്നായി അറുനൂറോളം അഭിമുഖങ്ങള്‍ നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

അഭിമുഖം ചെയ്യപ്പെട്ടവരില്‍ അഞ്ചിലൊന്നാളുകളും ആഴ്ചയില്‍ രണ്ടു വട്ടമെങ്കിലും ചൂഷണത്തിന് ഇരകളാകുന്നു എന്നാണ് വെളിപ്പെടുത്തിയത്. പലരും കരാര്‍ പോലുമില്ലാതെ ആഴ്ചയില്‍ ആറും ഏഴും ദിവസം ജോലി ചെയ്യുകയും ശമ്പളമായി മണിക്കൂറിന് ഒരു യൂറോ മാത്രം കൈപ്പറ്റുകയും ചെയ്യുന്നു.

യൂറോപ്പിനു പുറത്തുനിന്നുള്ള തൊഴിലാളികള്‍ക്ക് യൂറോപ്പിനുള്ളിലുള്ളവര്‍ക്കു നല്‍കുന്ന അതേ സംരക്ഷണം ഉറപ്പാക്കുന്ന നാലേനാല് യൂറോപ്യന്‍ രാജ്യങ്ങളാണുള്ളത്. അതിലൊന്നാണ് ജര്‍മനി. എന്നിട്ടും ഇവിടത്തെ നിര്‍മാണ മേഖലയില്‍ ചൂഷണം വളരെ കൂടുതലാണെന്നാണ് വ്യക്തമാകുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്