• Logo

Allied Publications

Europe
ഒരേസമയം മുന്നൂറോളം ബൈക്കുകള്‍ കൂദാശ ചെയ്ത് മലയാളി വൈദികന്‍
Share
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ ബാസല്‍ സോളത്തൂണ്‍ രൂപതയിലെ കാപ്പല്‍ സെന്റ് ബാര്‍ബറ ഇടവക വികാരിയായ ഫാ. ബേബി വര്‍ഗീസ് മലത്തിക്കുന്നത്തിനാണ് ഈ അപൂര്‍വ ഭാഗ്യം ലഭിച്ചത്.

തങ്ങളുടെ ഈ വര്‍ഷത്തെ കന്നി ഓട്ടത്തിനു മുന്നോടിയായിട്ടാണ് എണ്ണൂറോളം മോട്ടോര്‍ ബൈക്കുകളും സ്കൂട്ടറുകളും കൂദാശ ചെയ്തത്. ബൈക്കുകളെ കൂടാതെ കൃഷിയാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ട്രാക്ടര്‍ മുതല്‍ മറ്റു നിരവധി വാഹനങ്ങളും ഫാ. ബേബി കൂദാശ ചെയ്തു.

തണുപ്പുകാലത്ത് ബൈക്ക് യാത്ര അപകടമായതിനാല്‍ എല്ലാവരും തങ്ങളുടെ വാഹനങ്ങള്‍ ഭവനങ്ങളില്‍ സൂക്ഷിക്കുകയാണ് പതിവ്. പിന്നീടു വരുന്ന വേനല്‍കാലത്താണു ബൈക്ക്യാത്ര ആസ്വദിക്കുന്നത്. ദൈവവിശ്വാസികളായ ഇരുചക്ര വാഹന സഞ്ചാരികള്‍ ഈ വര്‍ഷത്തെ യാത്ര തുടങ്ങുന്നതിനു മുന്‍പായി അപകടങ്ങളില്‍നിന്നും കേടുപാടുകളില്‍നിന്നും വാഹനങ്ങളേയും അതില്‍ സഞ്ചരിക്കുന്നവരേയും കാത്തുരക്ഷിക്കുന്നതിനായിട്ടാണു കൂദാശ നടത്തുന്നത്.

മോട്ടോര്‍ ക്ളബ്ബ് ബോണ്‍ ബോണിങ്ങന്‍ ആണ് കോള്‍ഡ് ബോണ്‍ മലമുകളിലെ ചാപ്പലിനു സമീപമുള്ള മൈതാനത്തും റോഡരികിലുമായി ഇരുനൂറോളം മോട്ടോര്‍ ബൈക്കുകള്‍ കൂദാശയ്ക്കായി കൊണ്ടുവന്നത് രണ്ടു മണിക്കൂര്‍ കൊണ്ടാണ്. ഫാ. ബേബി കൂദാശാകര്‍മം പൂര്‍ത്തിയാക്കിയത്. ഈ മോട്ടോര്‍ ക്ളബ്ബിലെ അംഗമായ ഫാ. ബേബി കൂദാശാകര്‍മത്തിനായി യഹമ ബൈക്കിലാണു മലമുകളില്‍ എത്തിയത്. കാപ്പന്‍ നിവാസികളായ വിശ്വാസികള്‍ ഹര്‍ഷാരവത്തോടെയാണു ഫാ. ബേബിയെ സ്വീകരിച്ചത്.

തൃശൂര്‍ കട്ടിലപ്പൂവം മഠത്തിക്കുന്നത്ത് ചെറിയാന്റെയും ഏലിയാമ്മയുടെയും മകനാണു ഫാ. ബേബി. സാഹസ സഞ്ചാരപ്രിയനായ ഫാ. ബേബി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ആല്‍പ്സ് പര്‍വതങ്ങള്‍ക്കു മുകളിലൂടെ തനിയെ ഒരു ദിവസംകൊണ്ട് 20 കിലോമീറ്ററോളം നടന്നു അറോസയില്‍നിന്നു ഡാവോസില്‍ എത്തിയിട്ടുണ്ട്. സുഹൃത്തായ ഷെവലിയാര്‍ തോമസ് വര്‍ഗീസിനൊപ്പം ഇറ്റലിയിലെ ഭൂരിഭാഗം പ്രദേശങ്ങളും സഞ്ചരിച്ചിട്ടുണ്ട്.

വെസൂവിയസ് അഗ്നിപര്‍വത സന്ദര്‍ശനം, സെന്റ് ബര്‍ണാര്‍ഡ് ചുരംയാത്ര, ഫുര്‍ക്കാ ചുരം, ഗ്രൂണിംഗ് ചുരം, ഓബര്‍ ആല്‍പ്സ് ചുരം തുടങ്ങിയവയ ഇതിലുള്‍പ്പെടും.

സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നു നാട്ടിലേക്കൊരു കാര്‍യാത്രയാണ് അടുത്തതായി ഇവര്‍ പ്ളാന്‍ ചെയ്യുന്നത്.

റിപ്പോര്‍ട്ട്: കവിത

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ