• Logo

Allied Publications

Europe
എന്മയുടെ ദശാബ്ദിവര്‍ഷ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു
Share
ലണ്ടന്‍: എന്‍ഫീല്‍ഡിലെ മലയാളികളുടെ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുത്ത എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ (എന്മ) രൂപവത്കൃതമായതിന്റെ പത്താം വര്‍ഷം ആഘോഷിക്കുന്ന 2015ല്‍ ജോര്‍ജ് പാറ്റിയാന്‍ പ്രസിഡന്റായ കമ്മിറ്റിയുടെ പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാവുകയാണ്.

2005ല്‍ ജോര്‍ജ് പാറ്റിയാലിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച എന്മ യുകെയിലെ പ്രമുഖ സംഘടനകളില്‍ ഒന്നായി വളര്‍ന്നിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ പ്രമുഖ സാഹിത്യകാരന്മാരായ ജോര്‍ജ് ഓണക്കൂര്‍, സക്കറിയ എന്നിവരെ ആദരിക്കല്‍, പ്രമുഖ ചിത്രകാരനായ ജോസ് ആന്റണിയുടെ ആധുനിക കലാ ശില്പശാല തുടങ്ങിയ പരിപാടികള്‍ ശ്രദ്ധേയമായിരുന്നു.

ദശാബ്ദി വര്‍ഷത്തില്‍ ഈസ്റര്‍ വിഷുവും മദേഴ്സ് ഡേയും ഗംഭീരമായി ആഘോഷിച്ചു. പ്രവര്‍ത്തനങ്ങള്‍ വെറും മൂന്ന് ആഘോഷങ്ങളില്‍ ഒതുങ്ങാതെ എല്ലാ മാസവും അംഗങ്ങള്‍ക്ക് ഒത്തുചേരുന്നതിനും അവര്‍ക്കു കലാപരവും കായികവുമായ പ്രവര്‍ത്തനങ്ങളിലൂടെ അംഗങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനുവേണ്ടി രൂപവത്കരിച്ച എന്മ ക്ളബ്ബിന്റെ പ്രവര്‍ത്തനം ഇതിനോടകം അംഗങ്ങളുടെ സഹകരണംകൊണ്ടു ശ്രദ്ധേയമായി മാറി. എല്ലാ മാസവും അവസാന ഞായറാഴ്ചകളില്‍ നടക്കുന്ന ക്ളബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബിനുവും ബിബിയും നേതൃത്വം നല്‍കുന്നു. ക്ളബ്ബിനോടനുബന്ധിച്ച് സോഫിയ റോയിസ് കുട്ടികളെ മലയാളം പഠിപ്പിക്കുന്നതിനും ടെസി രാജേഷ് ശാസ്ത്രീയ നൃത്തം പഠിപ്പിക്കുന്നതിനുമുള്ള ക്ളാസുകളും ക്ളബ്ബിന്റെ പ്രവര്‍ത്തനത്തോടനുബന്ധിച്ച് ആരംഭിച്ചു.

ഏകദിന വിനോദയാത്ര, ആര്‍ട്ട്ഗാലറി സന്ദര്‍ശനം, സംഗീത സായാഹ്നങ്ങള്‍, ഫാദേഴ്സ് ഡേ തുടങ്ങി നിരവധി പരിപാടികള്‍ എന്മ ഭരണ സമിതി കമ്മിറ്റി ആസൂത്രണം ചെയ്തു വരുന്നു.

റിപ്പോര്‍ട്ട്: റെജി ഫിലിപ്പ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ