• Logo

Allied Publications

Europe
ലെസ്റര്‍ കേരള കമ്യൂണിറ്റി പത്താം വാര്‍ഷികവും കോംപ്ളിമെന്ററി സ്കൂള്‍ വാര്‍ഷികവും കുട്ടികളുടെ അരങ്ങേറ്റവും നടന്നു
Share
ലെസ്റര്‍: കേരള കമ്യൂണിറ്റിയുടെ പത്താമതു വാര്‍ഷികവും കോംപ്ളിമെന്ററി സ്കൂള്‍ വാര്‍ഷികവും കുട്ടികളുടെ അരങ്ങേറ്റവും നടന്നു.

മേയ് 30നു ഉച്ചകഴിഞ്ഞ് മൂന്നിനു ബ്രൊന്‍സ്റന്‍ വെസ്റ് സോഷ്യല്‍ സെന്ററിലായിരുന്നു പരിപാടികള്‍ അരങ്ങേറിയത്. മലയാളി കമ്യൂണിറ്റി പോലീസായ ബിജു ചാണ്ടിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്നു പരിപാടികള്‍ക്കു മുന്നോടിയായി ബ്രോന്‍സ്ട്ടന്‍ കമ്യൂണിറ്റി പോലീസ് നടത്തിയ മാര്‍ഗനിര്‍ദേശ ക്ളാസ് ഏറെ പുതുമ പുലര്‍ത്തി. യുകെയില്‍ മലയാളി സമൂഹം മനസിലാക്കേണ്ട നിരവധി കാര്യങ്ങള്‍ കമ്യൂണിറ്റി പോലീസ് ചര്‍ച്ച ചെയ്തു.

തുടര്‍ന്നു പത്താമത് വാര്‍ഷിക ഉദ്ഘാടനവും സപ്ളിമെന്ററി സ്കൂള്‍ വാര്‍ഷികവും പ്രവാസി സാഹിത്യകാരന്‍ മുരുകേഷ് പനയറ ഉദ്ഘാടനം ചെയ്തു. അനീഷ് ജോണ്‍ സ്വാഗതം ആശംസിച്ചു.

ചടങ്ങില്‍ പ്രസിഡന്റ് സോണി ജോര്‍ജ്, സെക്രട്ടറി ജോര്‍ജ് എടത്വ, ലെസ്റര്‍ കൌണ്‍സില്‍ കോംപ്ളിമെന്ററി സ്കൂള്‍ കോഓര്‍ഡിനേറ്റര്‍ സര്‍വത് ഉജ്ര തുടങ്ങിയവര്‍ സംസാരിച്ചു. റോയ് കാഞ്ഞിരത്താനം നന്ദി പറഞ്ഞു.

പരിപാടിയില്‍ ട്രഷറര്‍ ഷിബു പാപ്പന്‍, വൈസ് പ്രസിഡന്റ് ബിന്‍സി ജോസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

തുടര്‍ന്നു ലെസ്റര്‍ കേരള കമ്യൂണിറ്റിയിലെ 22 കുരുന്നുകളായ അലിന പല്ലാട്ടുമഠം, ആല്‍വിന്‍ ആന്റോ, അമേലിയ ജോണ്‍, ഏയ്ഞ്ചല്‍ മേരി റെജി, ആഞ്ജലിന ജോസഫ്, ആന്‍ മരിയ ജോണ്‍, കാതറിന്‍ ജസ്റിന്‍, എലന സ്റാന്‍ലി, ജൈമി ജോണ്‍, ജെസിക്ക ജോണ്‍, ലിയോണ ബിറ്റോ, ലോണ ജോര്‍ജ്, മാളവിക ജയ്സണ്‍, മരിയ ജയിംസ്, ഒളിവിയ ബിറ്റോ, റെമി എബി, റിയ എബി, റോഷിന്‍ സിബു, സാന്യ ബാബുരാജ്, സ്നേഹ മേരി റെജി, ടാന്യ ജോസഫ്, താനിയ ബോബി എന്നിവരുടെ നൃത്താഅരങ്ങേറ്റം നടന്നു.

ലെസ്റര്‍ കേരള കമ്യൂണിറ്റി ഡാന്‍സ് കോഓര്‍ഡിനേറ്റര്‍മാരായ ആന്റോ ആന്റണി, ജോസ്ന ടോജോ എന്നിവര്‍ ഡോ. രജനി പാലക്കലിനു കമ്യൂണിറ്റിയുടെ സ്നേഹോപഹാരം സമര്‍പ്പിച്ചു. കലാ ലോകത്തേക്കു പിച്ചവച്ച കുരുന്നുകളുടെ കലാജീവിതത്തിനു മുഴുവന്‍ മാതാപിതാക്കളുടെയും ലെസ്റര്‍ മലയാളികളുടെയും അനുഗ്രഹാശിസുകളോടെ ചടങ്ങുകള്‍ സമാപിച്ചു.

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.