• Logo

Allied Publications

Europe
സീറോ മലങ്കര കത്തോലിക്കാ സഭ യുകെ നാഷണല്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 26, 27 തീയതികളില്‍
Share
ലണ്ടന്‍: സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ റീജണ്‍ നാഷണല്‍ കണ്‍വന്‍ഷനു മുന്നോടിയായുള്ള പ്രമോഷണല്‍ വീഡിയോ പ്രകാശനം ചെയ്തു. ജൂണ്‍ 26, 27 തീയതികളില്‍ റോതര്‍ഹാമിലെ ഇമാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തിലും സമീപത്തുള്ള മാര്‍ ഗ്രീഗോറിയോസ് നഗര്‍ എന്നു നാമകരണം ചെയ്തിരിക്കുന്ന സെന്റ് ബെര്‍ണാഡ് സ്കൂള്‍ ഓഡിറ്റോറിയത്തിലുമാണു കണ്‍വന്‍ഷന്‍.

മലങ്കര കത്തോലിക്കാസഭയുടെ തലവനും കെസിബിസി, സിബിസിഐ എന്നിവയുടെ അധ്യക്ഷനുമായ കര്‍ദിനാള്‍ ബസേലിയോസ് ക്ളിമ്മീസ് കാതോലിക്കാബാവ മുഖ്യാതിഥിയായെത്തുന്ന കണ്‍വന്‍ഷനില്‍, ഹാലം രൂപത ബിഷപ് റാള്‍ഫ് ഹെസ്കറ്റ് സംബന്ധിക്കും.

26നു (വെള്ളി) വൈകുന്നേരം ഏഴിന് കര്‍ദിനാള്‍ കാര്‍മികത്വം വഹിക്കുന്ന സന്ധ്യാ നമസ്കാരവും തുടര്‍ന്നു ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന ദിവ്യകാരുണ്യ ആരാധനയും നടക്കും.

27നു (ശനി) രാവിലെ എട്ടിന് പതാക ഉയര്‍ത്തലോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്നു വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണവും കണ്‍വന്‍ഷന്റെ ഔപചാരികമായ ഉദ്ഘാടനവും നടക്കും.

അനുഗ്രഹപ്രഭാഷണങ്ങള്‍ക്കു ശേഷം നടത്തപ്പെടുന്ന കുടുംബ സെമിനാറുകള്‍, കുട്ടികള്‍ക്കായുള്ള ശില്‍പ്പശാലകള്‍, പ്രേഷിതറാലി, പൊന്തിഫിക്കല്‍ വിശുദ്ധ കുര്‍ബാന, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, സോഫിയ ബൈബിള്‍ ക്വിസ്, ബഥാനിയ 2015 സാംസ്കാരിക സായഹ്ന്നം എന്നിവ പങ്കെടുക്കുന്നവര്‍ക്കു ഹൃദ്യമായ അനുഭവമായി മാറും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ (ജോ. കണ്‍വീനര്‍) 07506810177, വര്‍ഗീസ് (ജോ. കണ്‍വീനര്‍) 07882712049.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.