• Logo

Allied Publications

Europe
യാത്രയയപ്പു നല്‍കി
Share
ഡബ്ളിന്‍: സീറോ മലബാര്‍ സഭാ ചാപ്ളെയിന്‍ ഫാ. മനോജ് പൊന്‍കാട്ടില്‍, ഫെയര്‍വ്യൂ പള്ളി വികാരി ഫാ. ആന്റണി നല്ലൂക്കുന്നേല്‍ എന്നിവര്‍ക്കു സീറോ മലബാര്‍ സഭയുടെ നഗരത്തിലെ ഒമ്പത് മാസ് സെന്ററുകളുടെ സംയുക്താഭിമുഖ്യത്തില്‍ സ്നേഹനിര്‍ഭരമായ യാത്രയയപ്പു നല്‍കി.

ലൂക്കനില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തവര്‍ ഫാ. ആന്റണിയും ഫാ. മനോജും അയര്‍ലന്‍ഡിലെ മലയാളി സമൂഹത്തിനുവേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കു നന്ദി പറഞ്ഞു.

നഗരത്തിലെ മിക്ക സാംസ്കാരിക പരിപാടികളിലും നിറസാന്നിധ്യമായി പങ്കെടുത്ത് 'ജനകീയ പുരോഹിതന്‍' എന്ന പേരെടുത്ത ഫാ. ആന്റണി നല്ലൂക്കുന്നേല്‍ താനൊരു ഐറിഷ്കാരനാണ് ഇപ്പോഴെന്നും, അതുകൊണ്ടു തന്നെ അയര്‍ലന്‍ഡിലെ സീറോ മലബാര്‍ സഭയോടൊപ്പം എന്നും ഉണ്ടാവും എന്നും ഉറപ്പു നല്‍കി. അയര്‍ലന്‍ഡിലെ ജീസസ് യൂത്തിന്റെ ചുമതലക്കാരന്‍ കൂടിയായിരുന്ന അദ്ദേഹം റോമില്‍ ഉപരി പഠനത്തിനായാണു ഡബ്ളിന്‍ അതിരൂപതയിലെ സേവനത്തിനുശേഷം റോമിലേക്കു പോകുന്നത്.

തെലുങ്കാനയിലെ തന്റെ മിഷന്‍ ദൌത്യത്തിലേക്കു തിരികെ പോകുന്ന ഫാ. മനോജ് പൊന്‍കാട്ടില്‍ മിഷന്‍ കേന്ദ്രങ്ങളിലെ സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ അയര്‍ലന്‍ഡിലെ സഭാ സമൂഹത്തിന്റെ പ്രാര്‍ഥനയും പിന്തുണയും അഭ്യര്‍ഥിച്ചു. ഡബ്ളിനില്‍ സേവനമനുഷ്ഠിച്ച മൂന്നു വര്‍ഷക്കാലം സഭാ സമൂഹം ഒന്നടക്കം തനിക്കു നല്‍കിയ സ്നേഹത്തിനും സഹകരണത്തിനും ഫാ. മനോജ് നന്ദി പറഞ്ഞു.

സഭാ സമിതി അധ്യക്ഷന്‍ ഫാ.ജോസ് ഭരണികുളങ്ങര ആമുഖപ്രസംഗം നടത്തി. സീറോ മലബാര്‍ സഭാ ട്രസ്റി മാര്‍ട്ടിന്‍ പുലിക്കുന്നേല്‍, സഭാ സമിതിയംഗം കെ.പി. ബിനു, ജിമ്മി ടോം ലൂക്കന്‍, റെജി ജോസഫ് (ജീസസ് യൂത്ത്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സഭാ ട്രസ്റി ജോര്‍ജ് പള്ളിക്കുന്നത്ത്, ജോസ് വെട്ടിക്ക എന്നിവര്‍ ഉപഹാരസമര്‍പ്പണം നടത്തി. തോമസ് കെ. ജോസഫ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട് ജയ്സണ്‍ കിഴക്കയില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.