• Logo

Allied Publications

Europe
യുക്മ ഈസ്റ് ആംഗ്ളിയ റീജണല്‍ സ്പോര്‍ട്സ് മീറ്റും വടംവലി മത്സരവും ജൂണ്‍ 21ന്
Share
ചെംസ്ഫോര്‍ഡ് (ലണ്ടന്‍): യുക്മയുടെ ദേശീയ കായിക മേളയോടനുബന്ധിച്ച് നടത്തുന്ന റീജണല്‍ സ്പോര്‍ട്ട്സ് മീറ്റ് ചെംസ്ഫോര്‍ഡിലെ സ്പോര്‍ട്ട്സ് ആന്‍ഡ് അത്ലറ്റിക്സ് സെന്ററില്‍ ജൂണ്‍ 21നു നടക്കും.

റീജണല്‍ പ്രസിഡന്റ് സണ്ണി മത്തായി അധ്യക്ഷത വഹിച്ച യോഗത്തിലാണു കായികമേള സംബന്ധിച്ച തീരുമാനമായത്. രാവിലെ 11 മുതല്‍ നാലു വരെയാണ് മത്സരങ്ങള്‍. റീജണിന്റെ കീഴിലുള്ള എല്ലാ അസോസിയേഷനുകളെയും അണി നിരത്തിയുള്ള മാര്‍ച്ച് പാസ്റിനെത്തുടര്‍ന്നായിരിക്കും മത്സരങ്ങള്‍ക്കു തുടക്കമാവുക. റീജണല്‍ കായിക മേളയോടനുബന്ധിച്ച് പ്രത്യേക ലോഗോയും ഡിസൈന്‍ ചെയ്തിട്ടുണ്ട്.

ഒന്നാം സ്ഥാനക്കാര്‍ക്കു ട്രോഫിയും വ്യക്തിഗത മെഡലും ലഭിക്കുമ്പോള്‍ രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് മെഡലുകളുമാണു ലഭിക്കുക. കൂടാതെ ഇവര്‍ക്ക് യുക്മ ദേശീയ കായികമേളയില്‍ പങ്കെടുക്കുവാനുള്ള അവസരവും ലഭിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന വിജയികള്‍ക്കു വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും കരസ്ഥമാക്കാം. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷന് എവര്‍റോളിംഗ് ട്രോഫി ലഭിക്കുമെന്നതിനാല്‍ അസോസിയേഷനുകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാകും നടക്കുക. കായിക മേളയോടനുബന്ധിച്ച് വടംവലി മത്സരവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്പൈസ് ലാന്‍ഡ് ഗ്രോസറി ആന്റ്നോര്‍വിച്ച് കാറ്ററിംഗ് സ്പോണ്‍സര്‍ ചെയ്യുന്ന എവര്‍ റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡുമായിരിക്കും വിജയിക്കുന്ന ടീം കരസ്ഥമാക്കുന്നത്.

യുക്മ ദേശീയ കായിക മേളയുടെ അതേ നിയമാവലിയാണ് റീജണല്‍ കായിക മേളകള്‍ക്കും ബാധകമാവുക. കിഡ്സ്, സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലാണു മത്സരങ്ങള്‍. ആറു വയസിനു താഴെയുള്ള മത്സര വിഭാഗമാണു കിഡ്സ്. 35 വയസിനു മുകളിലേക്കാണു സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.

പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ രാവിലെ 11നു മുന്‍പായി എത്തിച്ചേര്‍ന്ന് പേരുകള്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്. റീജണിലെ അംഗ അസോസിയേഷനുകളുടെ പൂര്‍ണ പങ്കാളിത്തം റീജണല്‍ കമ്മിറ്റി അഭ്യര്‍ഥിക്കുന്നതായി പ്രസിഡന്റ് സണ്ണി മത്തായി അറിയിച്ചു.

വിവരങ്ങള്‍ക്ക്: സണ്ണി മത്തായി 07727 993229, ഓസ്റിന്‍ സെബാസ്റ്യന്‍ 07889 869216, ജെയിസണ്‍ നോര്‍വിച്ച് 07776 141528.

മേള നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ങലഹയീൌൃില അവേഹലശേര & ടുീൃ ഇലിലൃേ, ടമഹലൃിീംമ്യ, ഇവലഹാളീൃെറ, ഇങ1 2ഋഒ.

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്