• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ കോടീശ്വരനു വധു വേശ്യാലയത്തില്‍നിന്ന്
Share
വിയന്ന: ഓസ്ട്രിയയില്‍ കഴിഞ്ഞയാഴ്ച ഒരു അപൂര്‍വ കല്യാണം നടന്നു. ഹോളിവുഡ് സിനിമാക്കഥ പോലെ വിയന്നയിലെ പ്രശസ്തനായ ഒരു കോടീശ്വരനാണ് വരന്‍. വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായതോടെ വധു തന്റെ ജോലിക്കായി പോയി. ഇനീ ജോലി എവിടെയാണെന്നല്ലേ? വേശ്യാലയത്തില്‍.

കഴിഞ്ഞ വാരാന്ത്യത്തിലായിരുന്നു സംഭവം. വിയന്നയിലെ വലിയ വ്യവസായിയായ ക്ളൌസ് (58) ഉം ലൂസിയ (28) എന്ന യുവതിയും തമ്മിലുള്ള വിവാഹമാണു മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത്.

ചെക്ക് റിപ്പബ്ളിക്കുകാരിയായ ലൂസിയ ദീര്‍ഘനാളായി ഓസ്ട്രിയയിലെ ഒയിസിസ് എന്ന സെക്സ് ക്ളബ്ബില്‍ ജോലി ചെയ്തുവരികയായിരുന്നു. ജീവിതത്തില്‍ ഇന്നേവരെ വേശ്യാലയത്തില്‍ പോയിട്ടില്ലാത്ത ക്ളൌസ് തന്റെ ഒരു സുഹൃത്തിന്റെ ആവശ്യപ്രകാരം കൂട്ടുകാരനൊപ്പം കൂട്ടുകാരന്റെ സന്തോഷത്തിനുവേണ്ടി വേശ്യാലയത്തില്‍ പോയതായിരുന്നു. അവിടെ വച്ച് ലൂസിയ എന്ന യുവതിയെ പരിചയപ്പെടുകയും ജീവിതത്തില്‍ കല്യാണംകഴിക്കുകയാണെങ്കില്‍ അത് ലൂസിയയെ മാത്രമായിരിക്കുമെന്ന് ക്ളൌസ് തീരുമാനമെടുക്കുകയും ചെയ്തു. വാരാന്ത്യത്തില്‍ കല്യാണവും നടന്നു.

വധുവിനു ക്ളൌസ് നല്‍കിയ സമ്മാനങ്ങളുടെ പട്ടിക വളരെ വലുതാണ്. ഒരു ഔഡി കാര്‍ (1,30,000 യൂറോ വിലവരും), ആഭരണങ്ങള്‍, 12 ഡയമണ്ടുകള്‍ പതിപ്പിച്ച റൂബി മോതിരം അങ്ങനെ നീളുന്നു സമ്മാനങ്ങള്‍ വിവാഹത്തിനു വധുവിന്റെ സഹപ്രവര്‍ത്തകരെല്ലാം സന്നിഹിതരായിരുന്നു. ഭാവി പരിപാടികളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കല്യാണ

ത്തിനുശേഷം ലൂസിയയ്ക്ക് അവളുടെ ജോലി ചെയ്യാനുണ്െടന്നും അതിനുശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും ക്ളൌസ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

എന്നാല്‍ ലൂസിയയുടെ മറുപടി മറ്റൊന്നായിരുന്നു. എനിക്ക് എന്റെ ജോലിയും കൂട്ടുകാരെയും ഏറെ ഇഷ്ടമാണ്. അതുകൊണ്ട് ഉടന്‍തന്നെ വേശ്യാലയത്തിലേക്കു പോകണം. ഭാവിയില്‍ നല്ലൊരു ഹണിമൂണ്‍ ട്രിപ്പും കുഞ്ഞുങ്ങളും ഒക്കെ ആഗ്രഹിക്കുന്നു എന്ന് ലൂസിയ പറഞ്ഞു.

തന്റെ തീരുമാനം ശരിയാണെന്നു നൂറുശതമാനവും വിശ്വസിക്കുന്നതായി ക്ളൌസ് ഉറപ്പിച്ചു പറയുന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്