• Logo

Allied Publications

Europe
യുഎസ് അന്വേഷണം യൂറോപ്യന്‍ ഗൂഢാലോചന: ബ്ളാറ്റര്‍
Share
ബര്‍ലിന്‍: തനിക്കെതിരേ യൂറോപ്യന്‍ ഫുട്ബോള്‍ മേധാവികള്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഫിഫയ്ക്കെതിരേ യുഎസ് നടത്തിവരുന്ന അന്വേഷണമെന്ന് ഫിഫ പ്രസിഡന്റ് സെപ് ബ്ളാറ്റര്‍. തന്നോടുള്ള വെറുപ്പു മാത്രമാണ് അഴിമതി ആരോപണങ്ങളുടെ അടിസ്ഥാനമെന്നും ബ്ളാറ്റര്‍ ആരോപിച്ചു.

അഞ്ചാം വട്ടവും ഫിഫ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം സ്വിസ് ടെലവിഷനു അനുവദിച്ച അഭിമുഖത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പാണ് അഴിമതി കേസില്‍ ഏഴ് ഫിഫ ഉദ്യോഗസ്ഥരെ യുഎസ് അഴിമതി വിരുദ്ധ വാറന്റ് പ്രകാരം അറസ്റ് ചെയ്തത്. ഫിഫ കോണ്‍ഗ്രസിനെ സ്വാധീനിക്കാനുള്ള വ്യക്തമായ ശ്രമമായിരുന്നു ഇതെന്നും ബ്ളാറ്റര്‍.

അറ്റോര്‍ണി ജനറല്‍ ലോറെറ്റ ലിഞ്ച് ഉള്‍പ്പെടെ യുഎസ് ജുഡീഷല്‍ നേതാക്കള്‍ ഫിഫയ്ക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ അനുചിതമായിരുന്നു. എന്താണു സംഭവിച്ചതെന്നു വ്യക്തമാകാതെ മറ്റൊരു സംഘടനയ്ക്കെതിരേ പരാമര്‍ശങ്ങള്‍ നടത്താന്‍ ഫിഫ പ്രസിഡന്റ് എന്ന നിലയില്‍ താന്‍ ഒരിക്കലും തയാറാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഫുട്ബോള്‍ രംഗത്തെ അഴിമതി രൂക്ഷവും ആഴത്തില്‍ വേരോട്ടമുള്ളതും ആസൂത്രിതവും ആണെന്നായിരുന്നു ലിഞ്ചിന്റെ പരാമര്‍ശം.

2022ലെ ലോകകപ്പിനു ആതിഥേയരാകാന്‍ ഖത്തറിനോടു മത്സരിച്ചു തോല്‍ക്കുകയായിരുന്നു യുഎസ്. 2018ലെ ലോകകപ്പ് വേദി റഷ്യയില്‍നിന്നു മാറ്റണമെന്ന യൂറോപ്പിന്റെ ആവശ്യവും അംഗീകരിക്കപ്പെട്ടിരുന്നില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.