• Logo

Allied Publications

Europe
ഏഴു മുഖങ്ങളുമായി 'വിന്‍ഡോസ് 10' പുറത്തിറങ്ങുന്നു
Share
ഫ്രാങ്ക്ഫര്‍ട്ട്: ജൂലൈയില്‍ പുറത്തിറങ്ങുന്ന വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ മൈക്രോസോഫ്റ്റ് പുറത്തുവിട്ടു. 190 രാജ്യങ്ങളിലേക്കായി 111 ഭാഷകളില്‍ ഒരേ സമയം ഇറക്കുന്ന വിന്‍ഡോസ് 10 ഒഎസിന് ഏഴ് വ്യത്യസ്ത എഡിഷനുകള്‍ ഉണ്ടായിരിക്കും.

സ്കൂള്‍ കുട്ടികള്‍ മുതല്‍ ഐടി വിദഗ്ധര്‍ വരെ, വ്യത്യസ്ത വിഭാഗങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാകത്തിലുള്ളതായിരിക്കും ഈ ഏഴു പതിപ്പുകളും. സ്മാര്‍ട്ഫോണ്‍ മുതല്‍ എടിഎം മെഷീന്‍, ഹാര്‍ട്ട്റേറ്റ് മോണിറ്റര്‍, മൈക്രോസോഫ്റ്റിന്റെ ഹോളോഗ്രാഫിക് കംപ്യൂട്ടിംഗ് വിദ്യയായ ഹോളോലെന്‍സിലും വരെ വിന്‍ഡോസ് 10 പതിപ്പുകള്‍ പ്രവര്‍ത്തിക്കും. ഇവയ്ക്കെല്ലാം ആപ്ളിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യാനായി വിന്‍ഡോസ് സ്റ്റോറുമുണ്ടാകും.

വിന്‍ഡോസ് പത്തിന്റെ പ്രത്യേകതകള്‍:

1. വിന്‍ഡോസ് 10 ഹോം: ഡെസ്ക്ടോപ്പ് കംപ്യൂട്ടര്‍, ലാപ്ടോപ്പുകള്‍, ടാബ്ലറ്റുകള്‍, ലാപ്പും ടാപ്പും കൂടിച്ചേരുന്ന ഹൈബ്രിഡ് ഡിവൈസുകള്‍ എന്നിവയ്ക്ക് വേണ്ടി നിര്‍മിച്ച എഡിഷനാണിത്.

2. വിന്‍ഡോസ് 10 മൊബൈല്‍: സ്മാര്‍ട്ഫോണുകള്‍ക്കും ചെറിയ സ്ക്രീനുള്ള ടാബ്ലറ്റുകള്‍ക്കുമായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത എഡിഷന്‍. വിന്‍ഡോസ് 10 ഹോമിലുള്ള സംവിധാനങ്ങളെല്ലാം ഇതിലുണ്ട്. ഒപ്പം ടച്ച് സംവിധാനത്തില്‍ അധിഷ്ഠിതമായ ഓഫീസ് വെര്‍ഷനും. തൊഴിലിടങ്ങളില്‍ ഉപയോഗിക്കുന്നവരുടെ ഡാറ്റയ്ക്ക് മികച്ച സുരക്ഷ ഈ എഡിഷന്‍ ഉറപ്പാക്കുന്നു.

3. വിന്‍ഡോസ് 10 പ്രോ: വിന്‍ഡോസ് 10 ഹോമിന്റെ പ്രഫഷണല്‍ വേര്‍ഷനാണിത്. പേഴ്സണല്‍ കംപ്യൂട്ടറുകളിലും ടാബ്ലറ്റുകളിലും ഹൈബ്രിഡ് ഡിവൈസുകളിലും ഇത് ഉപയോഗിക്കാം. ചെറുകിട ബിസിനസുകാരെ ലക്ഷ്യം വച്ചുള്ളതാണിത്. ക്ളൌഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ബിസിനസ് വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനും ഇതില്‍ സൌകര്യമുണ്ട്. വിന്‍ഡോസ് ബിസിനസ് വെര്‍ഷന്റെ അപ്ഡേറ്റുകള്‍ ആദ്യം ലഭിക്കുക ഈ എഡിഷനിലായിരിക്കും. ഇപ്പോള്‍ വിന്‍ഡോസ് 7, വിന്‍ഡോസ് 8.1, വിന്‍ഡോസ് ഫോണ്‍ 8.1 ഒഎസ് വെര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വിന്‍ഡോസ് 10 ഹോം, വിന്‍ഡോസ് 10 മൊബൈല്‍, വിന്‍ഡോസ് 10 പ്രോ ഒഎസുകളിലേക്ക് സൌജന്യമായി അപ്ഗ്രഡേഷന്‍ അനുവദിക്കുമെന്ന് വിന്‍ഡോസ് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നു.

4. വിന്‍ഡോസ് 10 എന്റര്‍പ്രൈസ്: ഇടത്തരം, വന്‍കിട സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ഒഎസ് എഡിഷനാണ് വിന്‍ഡോസ് 10 എന്റര്‍പ്രൈസ്. കമ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍, ജീവനക്കാരുടെ ലോഗിന്‍, നെറ്റ്വര്‍ക്ക് ശൃംഖലയിലേക്ക് കണക്ട് ചെയ്യപ്പെടുന്ന ഉപകരണങ്ങളുടെ സുരക്ഷാപ്രശ്നങ്ങള്‍ എന്നിവയെല്ലാം കൈകാര്യം ചെയ്യാന്‍ എന്റര്‍പ്രൈസിനാകും.

5. വിന്‍ഡോസ് 10 എഡ്യൂക്കേഷന്‍: വിദ്യാലയങ്ങള്‍ക്കു വേണ്ടി പ്രത്യേകം തയാറാക്കിയ വിന്‍ഡോസ് ഒഎസ് എഡിഷനാണിത്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സ്കൂള്‍ ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം ഒരേസമയം ലോഗിന്‍ ചെയ്ത് അവരുടെ ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ ഈ എഡിഷന്‍ വിന്‍ഡോസ് 10 അവസരമൊരുക്കുന്നു.

6. വിന്‍ഡോസ് 10 മൊബൈല്‍ എന്റര്‍പ്രൈസ്: ഇകൊമേഴ്സില്‍ നിന്ന് എംകൊമേഴ്സിലേക്ക് അതിവേഗം മാറിക്കൊണ്ട ിരിക്കുന്ന ഈ സമയത്ത് മൊബൈലില്‍ ബിസിനസ് നടത്തുന്നവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് വിന്‍ഡോസ് 10 മൊബൈല്‍ എന്റര്‍പ്രൈസ് ഒ.എസ്. തയാറാക്കിയിരിക്കുന്നത്. മികച്ച പ്രവര്‍ത്തനക്ഷമത, സുരക്ഷിതത്വം എന്നിവയാണ് മൊബൈല്‍ എന്റര്‍പ്രൈസിന്റെ സവിശേഷതകള്‍.

7. വിന്‍ഡോസ് 10 ഐഒടി കോര്‍: എല്ലാ ഗാഡ്ജറ്റുകളും ഇന്റര്‍നെറ്റുമായി കണക്ട് ആയിക്കൊണ്ടിരിക്കുന്ന ആധുനിക കാലത്ത് അത്തരം ഗാഡ്ജറ്റുകളിലൊക്കെ പ്രവര്‍ത്തിപ്പിക്കാവുന്ന ഒഎസ് ആണിത്. എടിഎം, റീട്ടെയില്‍ പോയിന്റ് ഓഫ് സെയില്‍, ഹാന്‍ഡ്ഹെല്‍ഡ് ടെര്‍മിനല്‍, ആശുപത്രികളിലെ ഹാര്‍ട്ട്റേറ്റ് മോണിറ്റര്‍ എന്നിവയിലൊക്കെ ഈ ഒഎസ് ഉപയോഗിക്കാം.

വിന്‍ഡോസ് 10 മൈക്രോസോഫ്റ്റിന്റെ അവസാന ഒഎസ് പതിപ്പ് ആയിരിക്കുമെന്ന് കമ്പനി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. വിന്‍ഡോസ് നിര്‍ത്തുകയാണെന്നല്ല ഇതിന്റെ അര്‍ഥം. വിന്‍ഡോസ് 11 അല്ലെങ്കില്‍ മറ്റൊരു പേരില്‍ പുതിയൊരു തലമുറ ഒഎസ് ഉണ്ടാവില്ല എന്നാണ്. വിന്‍ഡോസ് 10 ഒഎസിനെ തുടര്‍ച്ചയായി പരിഷ്കരിക്കുന്ന നടപടി ആയിരിക്കും ഇനി മൈക്രോസോഫ്റ്റ് നടത്തുക.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ