• Logo

Allied Publications

Europe
വിയന്ന മലയാളി അസോസിയേഷന്റെ ചാരിറ്റി സായാഹ്നം ജൂണ്‍ ആറിന്
Share
വിയന്ന: വിയന്ന മലയാളി അസോസിയേഷന്റെ ചാരിറ്റി സായാഹ്നം ജൂണ്‍ ആറിനു (ശനി) വൈകുന്നേരം ആങ്കോണ്‍ പ്ളാറ്റ്സ് പാരിഷ്ഹാളില്‍ നടക്കും. വിവിധ രാജ്യങ്ങളിലെ കലാപരിപാടികളാണ് സായാഹ്നത്തിനായി ഒരുക്കിയിരിക്കുന്നത്.

കോട്ടയത്തെ ഒരു കുടുംബത്തിനു തലചായ്ക്കാന്‍ ഒരു കൂര യാഥാര്‍ഥ്യമാക്കുവാനാണ് ഈ സംഗീത കലാവിരുന്ന ഒരുക്കുന്നത്. 60 ശതമാനത്തോളം പൂര്‍ത്തിയായ വീടിന്റെ നിര്‍മാണത്തില്‍ അകമഴിഞ്ഞു സഹായിച്ച എല്ലാവര്‍ക്കും വിഎംഎ ചാരിറ്റി കമ്മിറ്റി പ്രത്യേകം നന്ദി പറഞ്ഞു.

രാധാഞ്ജലി ഗ്രൂപ്പിന്റെ ഓപ്പണിംഗ് ഡാന്‍സോടുകൂടി ആരംഭിക്കുന്ന സന്ധ്യ
യില്‍ ബോസ്നിയന്‍ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നാടോടിനൃത്തവും
തെക്കേ അമേരിക്കന്‍ സംഗീതവും ബംഗ്ളാദേശികളുടെ സംഗീതം, പേര്‍ഷ്യ
ന്‍ മ്യൂസിക്, ബംഗറ നൃത്തം, ഭരതനാട്യം, കുച്ചുപ്പുടി, ക്രിസ്ത്യന്‍ ഡാന്‍സ്, മോഹിനിയാട്ടം തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറും. തുടര്‍ന്നു സായാഹ്ന വിരുന്നും നടക്കും.

ഭവന നിര്‍മാണ പദ്ധതിയുടെ ഓരോ ഘട്ടവും എല്ലാ ആഴ്ചകളിലും വിയന്നയിലും കോട്ടയത്തും (കോട്ടയത്ത് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയാണ് ഇതിനു നേതൃത്വം നല്‍കുന്നത്) കമ്മിറ്റി ചേര്‍ന്നു വിലയിരുത്തി വരുന്നതായി ചാരിറ്റി കമ്മിറ്റിക്കുനേതൃത്വം നല്‍കുന്ന തോമസ് ഇലഞ്ഞിക്കല്‍, ജോയി പുത്തന്‍ വീട്ടില്‍ എന്നിവര്‍ പറഞ്ഞു.

ടോമി പുതിയിടം, ബിനാ തുപ്പത്തി, പോള്‍ ബാബു തട്ടില്‍ നടക്കിലാന്‍, ഷീ
നാ ഗ്രിഗറി, റെജി മേലഴകത്ത്, സാബു പള്ളിപ്പാട്ട്, ജോബി മുരിക്കനാനിക്ക
ല്‍, സുനിഷ് മുണ്ടിയാനിക്കല്‍, വിന്‍സെന്റ് പയ്യപ്പള്ളി സണ്ണി മണിയന്‍ചിറ എന്നിവരാണു ചാരിറ്റി സായാഹ്നത്തിനു നേതൃത്വം നല്‍കും.
പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് മാത്യൂസ് കിഴക്കേക്കര അറിയിച്ചു.

വിവരങ്ങള്‍ക്ക്: മാത്യൂസ് കിഴക്കേകര 0043 6991 1234 705, ജോയി പുത്തന്‍വിട്ടില്‍ 0043 6991 9472 088, തോമസ് ഇലഞ്ഞിക്കല്‍ 0043 6991 9674 434

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.