• Logo

Allied Publications

Europe
സാബൂസ് സ്കൂള്‍ ഓഫ് മ്യൂസിക് ആദ്യ ബാച്ച് അരങ്ങേറ്റം ജൂണ്‍ 14ന്
Share
ലണ്ടന്‍: ലെസ്റര്‍ മദര്‍ ഓഫ് ഗോഡ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കീബോര്‍ഡ് ക്ളാസിലെ ആദ്യ ബാച്ചിന്റെ അരങ്ങേറ്റം ജൂണ്‍ 14നു(ഞായര്‍) മദര്‍ ഓഫ് ഗോഡ് ചര്‍ച്ചില്‍ നടക്കും.

ഡെറിന്‍ ജേക്കബ്, റിയോണ സുജിത്, സാനിയ ജോസഫ് എന്നീ കുട്ടികളാണു കീബോര്‍ഡില്‍ സീറോ മലബാര്‍ ആരാധനക്രമം പാട്ടുകുര്‍ബാന ലൈവ് ആയി വായിക്കാന്‍ തയാറെടുക്കുന്നത്.

കുര്‍ബാന പാട്ടുകളുടെ ബാക്ക്ഗ്രൌണ്ട് മ്യൂസിക്കും കോഡ്സും വായിക്കുന്നതില്‍ പ്രാവീണ്യം നേടിയ കുട്ടികള്‍ തീവ്ര പരിശീലനത്തിന്റെ അവസാനഘട്ടത്തിലാണ്. മദര്‍ ഓഫ് ഗോഡ് പള്ളി വികാരി ഫാ. പോള്‍ നെല്ലിക്കുളത്തിന്റെ അശീര്‍വാദത്തോടെ ഇരുപതോളം കുട്ടികളാണുകഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മ്യൂസിക് ക്ളാസിനു തുടക്കംകുറിച്ചത്. സംഗീതജ്ഞനും സാബൂസ് സ്കൂളിന്റെ നടത്തിപ്പുകാരനുമായ സാബുവാണു പരിശീലകന്‍.

യുകെയിലെ മറ്റു സംഗീതോപകരണ വിദഗ്ധരെ ഉള്‍പ്പെടുത്തി ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ സര്‍ഗവേദി യുകെ എന്ന കലാസമിതിയുടെ ബാനറില്‍ ഗാനമേളയും മറ്റു വൈവിധ്യമാര്‍ന്ന കലാപരിപാടികളും നടത്തുന്നതിനു നേതൃത്വം നല്‍കിയവരില്‍ ഒരാള്‍ സാബു.

ഓണംതുരുത്ത് ഗോപകുമാര്‍ എന്ന ഗുരുവില്‍നിന്ന് ഗിറ്റാറില്‍ പ്രാഥമിക പരിശീലനം നേടിയ ശേഷം കോട്ടയത്തുള്ള സംഗീത സംവിധായകന്‍ എ.ജെ. ജോസഫിന്റെ (ഒമാക്സ് സ്കൂള്‍ ഓഫ് മ്യൂസിക്) കീഴില്‍ സംഗീതോപകരണങ്ങളില്‍ പരിശീലനം നേടിയ സാബു സ്വന്തം ഇടവകയില്‍ സുഹൃത്തും ഗായകനുമായിരുന്ന പരേതനായ ബാബു പാറ്റ്യാലിനോടൊപ്പമാണ് കലാജീവിതത്തിനു തുടക്കംകുറിച്ചത്. പിന്നീട് സ്നേഹഭവന്‍ കൈപ്പുഴ, ഹോളി ഹിറ്റ്സ് അതിരമ്പുഴ തുടങ്ങി നിരവധി ക്വയര്‍ ട്രൂപ്പുകളിലും മംഗളം ഓര്‍ക്കസ്ട്ര കോട്ടയം, സൂപ്പര്‍ ബീറ്റ്സ് പാലാ തുടങ്ങിയ ഗാനമേള ട്രൂപ്പുകളിലും ഗിറ്റാറിസ്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. കുവൈറ്റില്‍ 'അരങ്ങ്' എന്ന കലാസമിതിയിലും ബഷീര്‍, ഏഡ്രിന്‍ തുടങ്ങിയ കീബോര്‍ഡിസ്റുകള്‍ക്ക് ഒപ്പവും ഗിറ്റാര്‍ കൈകാര്യം ചെയ്തു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ