• Logo

Allied Publications

Europe
കേളി അന്താരാഷ്ട്ര കലാമേളയ്ക്കു വര്‍ണാഭമായ പരിസമാപ്തി
Share
സൂറിച്ച്: കേളി അന്താരാഷ്ട്ര കലാമേള സൂറിച്ചില്‍ സമാപിച്ചു. വിവിധ രാജ്യങ്ങളില്‍നിന്നായി വന്ന നിരവധി മത്സരാര്‍ഥികള്‍ പങ്കെടുത്ത കലാമേളയില്‍ ഈ വര്‍ഷവും ആതിഥേയ രാജ്യത്തിനു കലാതിലകപട്ടം നേടാനായില്ല.

ഫാ. ആബേല്‍ മെമ്മോറിയല്‍ ട്രോഫി അവാര്‍ഡ് അയര്‍ലന്‍ഡില്‍ നിന്നുള്ള ബ്രിട്ടോ പേരേപ്പാടനും മേളയിലെ സൂര്യ ഇന്ത്യ കേളി കലാതിലകം, കേളി കലാരത്ന അവാര്‍ഡുകള്‍ അയര്‍ലന്‍ഡില്‍നിന്നുള്ള സപ്ത രാമന്‍ നമ്പൂതിരിയും കരസ്ഥമാക്കി.

കേളി ഇന്റര്‍നാഷണല്‍ കലാമേളയുടെ വ്യത്യസ്തമായ ഇനമായ സൂപ്പര്‍ ഷോര്‍ട്ട് ഫിലിം 2015ന്റെ ജനപ്രിയ അവാര്‍ഡും ഒഫീഷ്യല്‍ ഒന്നാം സ്ഥാനവും രാജേഷ് പള്ളിവാതുക്കല്‍ കരസ്ഥമാക്കി. രണ്ടാം സ്ഥാനം ബേബി കാക്കശേരിയും മൂന്നാം സ്ഥാനം ജോജി കുര്യാക്കോസും നേടി. ഫോട്ടോഗ്രാഫിയില്‍ ജനപ്രിയ അവാര്‍ഡും ജൂറി അവാര്‍ഡും പ്രദീപ് തെക്കോട്ടില്‍ നേടിയപ്പോള്‍, ദീപ ജേക്കബ് രണ്ടാം സ്ഥാനവും ജോജി കുര്യാക്കോസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

15 ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ ജൂറിയായി ഏഴു രാജ്യങ്ങളില്‍നിന്നുള്ള പ്രഗല്ഭരായിരുന്നു വിധികര്‍ത്താക്കള്‍. 23നു (ശനി) രാവിലെ മുതലാണു മത്സരങ്ങള്‍ ആരംഭിച്ചത്. പ്രസിഡന്റ് ബാബു കാട്ടുപാലം, ട്രഷറര്‍ കുര്യക്കോസ് മണിക്കുട്ടിയില്‍, ജനറല്‍ കണ്‍വീനര്‍ ജോണ്‍ താമരശേരിയില്‍, ജോജോ മഞ്ഞളി, ജിമ്മി നസ്രത്ത്, ടോണി ഐക്കരേട്ട്, ആഷല്‍ അടത്തല എന്നിവര്‍ നിലവിളക്കു തെളിച്ച് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജേക്കബ് മാളിയേക്കല്‍ മത്സരാര്‍ഥികള്‍ക്കു സ്വാഗതം ആശംസിച്ചു. വിവിധ രാജ്യങ്ങളില്‍നിന്നായി 150 ല്‍ പരം മത്സരാര്‍ഥികളാണു വേദിയില്‍ അണിനിരന്നത്.

24ന്(ഞായര്‍) ഉച്ചകഴിഞ്ഞു നടന്ന സംഘ നൃത്തമത്സരങ്ങള്‍ കാണികളെ ഇളക്കി മറിച്ചു. മത്സരങ്ങള്‍ക്കുശേഷം സന്ധ്യ മൂക്കുംതറയിലിന്റേയും നയന ചക്കാലക്കലിന്റേയും ഈശ്വര പ്രാര്‍ഥനയോടെയാണു സമാപന സമ്മേളനം ആരംഭിച്ചത്. സെക്രട്ടറി ജിനു കുളങ്ങര സദസിനും വിശിഷ്ടാതിഥികള്‍ക്കും സ്വാഗതം ആശംസിച്ചു.

പ്രസിഡന്റ് ബാബു കാട്ടുപാലം കേളിയുടെ കഴിഞ്ഞ കാലത്തെ പ്രവര്‍ത്തനങ്ങളും ഭാവി കാര്യങ്ങളും വിശദീകരിച്ചു. രവീന്ദ്ര പ്രസാദ് ജയ്സ്വാള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

കേളിയുടെ പുതിയ വെബ്സൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മം സിനിമാതാരം ശങ്കര്‍ നിര്‍വഹിച്ചു. നീരുജന്‍ സെഹസോതിയുടെ മ്യൂസിക് ഫ്യൂഷന്‍ കാണികള്‍ക്ക് പുതിയ ഒരു അനുഭവം ആയിരുന്നു.

പ്രസിഡന്റ് ബാബു കാട്ടുപാലം എല്ലാ ജൂറി മെംബേഴ്സിനും മൊമെന്റോ നല്‍കി ആദരിച്ചു. ജിമ്മി നസ്രത്തിന്റെ കീഴില്‍ മള്‍ട്ടിമീഡിയ ടീം കാണികള്‍ക്ക് തത്സമയം എല്ലാ വിവരങ്ങളും സ്ക്രീനില്‍ നല്‍കി. ശബ്ദ വെളിച്ച ക്രമീകരണങ്ങള്‍ക്കു ജോജി മൂഞ്ഞേലില്‍ നേതൃത്വം നല്‍കി. വീഡിയോ സജി കൊച്ചപ്പിള്ളിയും നിയന്ത്രിച്ചു. പരിപാടിയുടെ ദൃശ്യങ്ങള്‍ നോയല്‍, അഞ്ജു, ബെല്ല, ആഷല്‍, ജെന്നി, ദീപ എന്നിവര്‍ കാമറയില്‍ പകര്‍ത്തി. ജെന്നി അവിരാപ്പാടും എഡ്വിന്‍ പറയമ്പിള്ളിലും മോഡറേറ്റര്‍മാരായിരുന്നു .

പ്രസിഡന്റ് ബാബു കാട്ടുപാലം, സെക്രട്ടറി ജിനു കളങ്ങര, ജനറല്‍ കണ്‍വീനര്‍ ജോണ്‍ താമരശേരില്‍, കമ്മിറ്റി അംഗങ്ങളായ ജോജോ മഞ്ഞളി, പയസ് പാലത്രകടവില്‍, ബെന്നി പുളിക്കല്‍, ജിമ്മി നസ്രത്, ടോണി ഐക്കരേട്ട്, യൂത്ത് കോഓര്‍ഡിനേറ്റര്‍മാരായ എഡ്വിന്‍ പറയംപ്പിള്ളില്‍, സോണിയ മണിക്കുട്ടിയില്‍, അങ്കിത് പുളിക്കല്‍, ആഷ്ലി പയസ്, ജെന്നി അവിരാപ്പാട്ട് എന്നിവര്‍ നേതൃത്വം നല്‍കി കലാമേള വന്‍ വിജയമാക്കാന്‍ സഹായിച്ച ഏവര്‍ക്കും രജിസ്ട്രേഷന്‍ ആന്‍ഡ് ജഡ്ജ്മെന്റ് കണ്‍വീനര്‍ ഷാജി രാമനാലില്‍ നന്ദി പറഞ്ഞു.

കേളി അംഗങ്ങള്‍ നടത്തിയ ഫുഡ് സ്റാള്‍ സന്ദര്‍ശകരുടെ പ്രശംസ പിടിച്ചുപറ്റി. സെക്രട്ടറി ജോണ്‍ താമരശേരില്‍ നന്ദി പറഞ്ഞു. ഒന്നാം സ്ഥാനം കിട്ടിയ ഷോര്‍ട്ട് ഫിലിം മേളയില്‍ പ്രദര്‍ശിപ്പിച്ചു. ദേശീയ ഗാനാലാപനത്തോടുകൂടി രണ്ടു ദിവസം നീണ്ടുനിന്ന മേളയ്ക്കു സമാപനമായി.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​