• Logo

Allied Publications

Europe
ബ്രിട്ടന്‍ ജര്‍മനി ചര്‍ച്ച തുടങ്ങി; പ്രതീക്ഷയോടെ യൂറോപ്പ്
Share
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുപോകുന്നതില്‍നിന്ന് ബ്രിട്ടനെ തടയാന്‍ ഇനി ജര്‍മനിക്കു മാത്രമേ സാധിക്കൂ എന്നാണ് യൂറോപ്പ് വിശ്വസിക്കുന്നത്. ആ പ്രതീക്ഷയ്ക്കു ചിറകു വിരിക്കുന്നതാണ് ജര്‍മനിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും തുടങ്ങിവച്ച ചര്‍ച്ച.

യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടിയിലും ചട്ടങ്ങളിലും കാമറോണ്‍ ഭേദഗതി ആവശ്യപ്പെട്ടപ്പോഴൊക്കെ തണുപ്പന്‍ സമീപനം സ്വീകരിച്ചിരുന്ന മെര്‍ക്കല്‍ ഇക്കുറി ഏറെ വ്യത്യസ്തയായിരുന്നു. ബ്രിട്ടീഷ് ജനതയുടെ കൂടി പിന്തുണ കാമറോണിന്റെ ഓരോ വാക്കുകള്‍ക്കുമുണ്ടെന്ന ഉത്തമ ബോധ്യത്തില്‍, അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ക്ക് ശ്രദ്ധാപൂര്‍വം ചെവികൊടുക്കാന്‍ മെര്‍ക്കല്‍ സന്നദ്ധയായി.

ഭേദഗതി നിര്‍ദേശങ്ങള്‍ അംഗീകരിക്കുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എന്നാല്‍, ചര്‍ച്ച ക്രിയാത്മകമായിരുന്നു. യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടിയില്‍ ഭേദഗതി വരുത്താനുള്ള നടപടിക്രമങ്ങള്‍ അതി സങ്കീര്‍ണമാണെങ്കിലും അസാധ്യമല്ല ചര്‍ച്ചയ്ക്കു ശേഷം മെര്‍ക്കല്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കുടിയേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതു നിയന്ത്രിക്കുക, ലണ്ടന്‍ നഗരത്തിനു പ്രത്യേക സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കാമറോണ്‍ ഉന്നയിച്ചിരിക്കുന്നത്.

തങ്ങളുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് വിവിധ യൂറോപ്യന്‍ നേതാക്കള്‍ക്കും കാമറോണ്‍ വിശദീകരണം നല്‍കിവരുന്നു. ഭേദഗതിയുടെ കാര്യത്തില്‍ കൂടുതല്‍ അയവും ഭാവനയുമാണ് താന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭേദഗതി സാധ്യമായില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു പിന്‍മാറുന്ന കാര്യത്തില്‍ സംശയമില്ല, ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ക്കുള്ള ബ്രിട്ടന്റെ പ്രത്യേക പ്രതിനിധി ഫിലിപ് ഹാമന്‍ഡ്.

യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ അടുപ്പിക്കുന്നതിനുള്ള ശ്രമം നിര്‍ത്തിവച്ച് സ്റാറ്റസ്ക്വോ തുടരാമെന്ന വാഗ്ദാനമാണ് ഫ്രാന്‍സില്‍ കാമറോണിനു ലഭിച്ചത്. എന്നാല്‍, തല്‍സ്ഥിതി തുടരുന്നതുകൊണ്ടു മാത്രം കാര്യമില്ലെന്ന നിലപാടാണ് അദ്ദേഹം ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദുമായുള്ള കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.