• Logo

Allied Publications

Europe
കൊളോണിലെ സംഗീത സായാഹ്നം അനശ്വരമായി
Share
കൊളോണ്‍: ഇന്ത്യന്‍ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാളിന്റെ സന്ദേശമായ 'വളരുക വളര്‍ത്തുക വലിയവരാകുക' എന്ന ആശയത്തില്‍ ഒന്നും രണ്ടും മൂന്നും തലമുറകളെ പങ്കെടുപ്പിച്ചുകൊണ്ടു സംഗീതസായാഹ്നം സംഘടിപ്പിച്ചു.

കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൌവന്‍ ദേവാലയ ഓഡിറ്റോറിയമായിരുന്നു വേദി.

ജോസ് കവലേച്ചിറ ആലപിച്ച 'സല്‍ഗുരുനാഥാ' എന്നുതുടങ്ങുന്ന യൌസേപ്പിതാവിനോടുള്ള സെമി ക്ളാസിക്കല്‍ പ്രാര്‍ഥനാ ഗാനത്തോടെ സംഗീതസായാഹ്നത്തിനു തുടക്കമായി. മലയാളത്തിലെ എക്കാലത്തേയും ഹിറ്റുകളിലൊന്നായ മദനോല്‍സവം എന്ന സിനിമയില്‍ ഒഎന്‍വി, സലില്‍ ചൌധരി കൂട്ടുകെട്ടില്‍ പിറന്ന 'സന്ധ്യേ, കണ്ണീരിതെന്തേ സന്ധ്യേ' എന്ന ഗാനം സിനി തോമസിന്റെ ആലാപനത്തില്‍ മികച്ചതായി.

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയ്ക്ക് ബിച്ചു തിരുമല എഴുതി ഇളയരാജാ സംഗീതം നല്‍കി എസ്. ജാനകിയും എസ്പി ശൈലജയും ചേര്‍ന്നു പാടിയ 'ആലിപ്പഴം പെറുക്കാന്‍ പീലിക്കുട നിവൃത്തി' എന്ന ഗാനം റിയാ ജോര്‍ജ് ആലപിച്ചു.

കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിംഎംഐ ആലപിച്ച 'ബലിയായ് തിരുമുമ്പില്‍' എന്ന ഗാനം സര്‍വകലകളുടെയും അതിനാഥനായ ദൈവത്തിനു സമര്‍പ്പിച്ച കാണിക്കയായി.

മരം എന്ന ചിത്രത്തില്‍ കേച്ചേരി, ദേവരാജന്‍ കൂട്ടുകെട്ടില്‍ യേശുദാസ് പാടിയ 'പതിനാലാം രാവുദിച്ചത് മാനത്തോ' എന്ന ഗാനം സുരേന്ദ്രന്‍ ആലപിച്ചത് ലളിതമനോഹരമായ പദസൃഷ്ടികള്‍കൊണ്ടു മലയാള സിനിമയില്‍ അനശ്വര ഗാനങ്ങള്‍ കൊരുത്ത അന്തരിച്ച യൂസഫ് അലി കേച്ചേരിക്കുള്ള പ്രണാമം അര്‍പ്പിക്കലായി.

ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു എന്ന ചിത്രത്തിലെ ജയചന്ദ്രന്‍, ശ്രീകുമാരന്‍തമ്പി, ദക്ഷിണാമൂര്‍ത്തി ത്രയങ്ങള്‍ അനശ്വരമാക്കിയ 'ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു' എന്ന ഗാനം സോബിച്ചന്‍ ചേന്നങ്കര താളമേളക്കെഴുപ്പോടെ ആസ്വാദ്യകരമാക്കി പാടി. ക്രിസ്റി മേടയില്‍ ഹിന്ദിഗാനം അവതരിപ്പിച്ചു. കിഴക്കുണരും പക്ഷി എന്ന ചിത്രത്തില്‍ കെ. ജയകുമാര്‍, രവീന്ദ്രന്‍, യേശുദാസ് ടീമിന്റെ എക്കാലത്തേയും ഹിറ്റായ 'സൌപര്‍ണികാമൃത വീചികള്‍' എന്ന ഗാനം ജെയിംസ് ഏബ്രഹാം (ചാക്കോച്ചന്‍) ആലപിച്ചു.

വെള്ളിമൂങ്ങ എന്ന സിനിമയ്ക്ക് സന്തോഷ് വര്‍മ എഴുതി ബിജി ബാല്‍ സംഗീതം നല്‍കി തമ്മനയും കൂട്ടരും പാടിയ 'വെള്ളാരംകുന്നിലെ വെള്ളിമൂങ്ങ ..' എന്ന ഗാനം ജര്‍മനിയിലെ മൂന്നാം തലമുറക്കാരായ കോയിക്കേരില്‍ നോയല്‍, നോബില്‍, നേഹ എന്നീ കുരുന്നുകള്‍ ആലപിച്ചത് വെള്ളിമൂങ്ങയെ കണ്ട പ്രതീതിയോടെയും നിറഞ്ഞ കരഘോഷത്തോടെയുമാണ് സദസ് സ്വീകരിച്ചത്.

കുടുംബത്തിന്റെ വൈശിഷ്ട്യത്തെപ്പറ്റി ഇമ്പം പകരുന്ന കൂട്ടായ്മ എന്ന ഗാനം പാടി ജോസ് പുതുശേരി കൈയടിനേടി. കമല്‍ ചിത്രമായ ജയറാം നായകനായി നടന്‍ എന്ന ചിത്രത്തിലെ മധു വാസുദേവ്, ഔസേപ്പച്ചന്‍ ടീമിന്റെ 'ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ' ജോസ് കവലേച്ചിറ വേദിയില്‍ ആലപിച്ചത് നാടന്‍ ശീലുകളുടെയും ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന സംഗീതത്തെയും സമന്വയിപ്പിച്ച അനുഭവത്തോടെയായിരുന്നു.

അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ഹിറ്റ് സിനിമയിലെ ഗാനമായ 'പ്രവാചകന്മാരേ പറയൂ' എന്ന വയലാര്‍, ദേവരാജന്‍, യേശുദാസ് ടീമിന്റെ മധുര ഗാനം തോമസ് ചക്യാത്ത് പാടി. 'അമ്പിളിമാമനു കമ്പിളി' എന്ന ഗാനം രണ്ടാം തലമുറക്കാരി വിവിയന്‍ അട്ടിപ്പേറ്റി വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ ഗാനത്തിന്റെ താളത്തിനൊത്തു കൈയടിച്ച് പ്രോല്‍സാഹിപ്പിക്കാന്‍ സദസ് മറന്നില്ല. കൈതപ്രം, ഔസേപ്പച്ചന്‍ ടീമിന്റെ 'സമയമിതപൂര്‍വ്വ സായാഹ്നം' എന്ന ഗാനവുമായിട്ടാണ് മാത്യൂസ് കണ്ണങ്കേരില്‍ വേദി ധന്യമാക്കിയത്.

മാലോകര്‍ ഏവരും പാടീടുന്നു തുടര്‍ന്ന് ഇന്ത്യന്‍ ഗെസാംഗ് ഗ്രൂപ്പ് അവതരിപ്പിച്ച ഗാനാലാപനം വിശുദ്ധ യൌസേപ്പിതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ഥനയായി. എന്ന ഗാനം ഗെസാംഗ് ഗ്രൂപ്പിന്റെ ലീഡര്‍ ജോസ് കവലേച്ചിറയും സംഘവും മികവുറ്റതാക്കി. അഴകുള്ള സെലീന എന്ന ചിത്രത്തിലെ വയലാര്‍, ദേവരാജന്‍ ടീമിന്റെ യേശുദാസ് ആലപിച്ച 'സന്ധ്യമയങ്ങുംനേരം' എന്ന ഗാനം വില്യം പത്രോസിന്റെ ഘനഗംഭീരമായ സ്വരത്തില്‍ ഏറെ ഇമ്പമുള്ളതായി. ബേബിച്ചന്‍ കരിമ്പില്‍ 'രാജഹംസമേ മഴവില്‍ കുടിലില്‍' എന്ന ഗാനവും നന്നായി അവതരിപ്പിച്ചു. കണ്ണേ കലൈമാനേ എന്ന യുഗ്മഗാനം സിനിയും ബോസും ആസ്വാദന സവിശേഷതയോടെ ആലപിച്ചു. 'പച്ചപ്പനം തത്തേ' എന്ന ഗാനം എഡ്വേര്‍ഡ് നസ്രേത്തിന്റെ സ്വരത്തില്‍ ധന്യമായി. ചെയിന്‍ സോംഗ് പാടിയാണ് ഗാനമേള അവസാനിപ്പിച്ചത്.

സംഗീതസംവിധായകനും ഗായകനുമായ ബ്രൂക്ക്സ് വര്‍ഗീസ് (കീബോര്‍ഡ്), ജോസഫ് കൂലിപ്പുരയ്ക്കല്‍, തലബ, ബോസ് പള്ളിവാതുക്കല്‍, ഷിന്റോ (റിഥം ബോക്സ്) എന്നിവരാണ് ലൈവ് മ്യൂസിക്കിന്റെ അകമ്പടിക്കാരായി രാഗതാളലയമേളം ഒരുക്കിയത്. താളമേളലയം ഒരുക്കിയവര്‍ക്കും നിഷാ ബ്രൂക്ക്സിനും ഫാ. ഇഗ്നേഷ്യസ് സമ്മാനം നല്‍കി. ഫോട്ടോ/വീഡിയോ ജെന്‍സ് കുമ്പിളുവേലില്‍, ജോസ് മറ്റത്തില്‍, ജോണ്‍ മാത്യു എന്നിവരും കൈകാര്യം ചെയ്തു.

സംഗീതസായാഹ്നം കണ്‍വീനര്‍ ജോസ് പുതുശേരി സ്വാഗതവും തിരുനാളിന്റെ ജനറല്‍ കോഓര്‍ഡിനേറ്റര്‍ ഗ്രിഗറി മേടയില്‍ നന്ദിയും പറഞ്ഞു. സംഗീത സായാഹ്നത്തിന്റെ കോ കണ്‍വീനര്‍ ജോസ് കുമ്പിളുവേലില്‍ പരിപാടിയുടെ അവതാരകനായിരുന്നു.

ഗ്രിഗറി മേടയില്‍, ജോസഫ് കളപ്പുരയ്ക്കല്‍ (കോഓര്‍ഡിനേറ്റര്‍), ഷീബ കല്ലറയ്ക്കല്‍, ഡേവീസ് വടക്കുംചേരി (കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍), മേഴ്സി തടത്തില്‍ (സെക്രട്ടറി), കോഓര്‍ഡിനേഷന്‍ കമ്മിറ്റിയംഗങ്ങളായ ബെന്നിച്ചന്‍ കോലത്ത്, എല്‍സി വേലൂക്കാരന്‍, ആന്റണി സഖറിയ, സാബു കോയിക്കേരില്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് തിരുനാള്‍ ആഘോഷപൂര്‍വമാക്കി നടത്താന്‍ സഹായിച്ചത്.

കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ ജര്‍മനിയിലെ കൊളോണ്‍, എസന്‍, ആഹന്‍ എന്നീ രൂപതകളിലെ മലയാളി കുടുംബങ്ങളാണ് അംഗങ്ങളായുള്ളത്.

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.