• Logo

Allied Publications

Europe
ലെസ്റര്‍ കേരള കമ്യുണിറ്റി ബാര്‍ബിക്യുവും കുടുംബസംഗമവും നടത്തി
Share
ലണ്ടന്‍: ലെസ്റര്‍ കേരള കമ്യൂണിറ്റി ബാര്‍ബിക്യു ഫാമിലി കുട്ടായ്മയും നടത്തി. മേയ് 25ന് ഉച്ചകഴിഞ്ഞു രണ്ടിനു ലസ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയ മൈതാനത്ത് സംഘടിപ്പിച്ച പരിപാടി ലെസ്റര്‍ കേരള കമ്യൂണിറ്റിയുടെ പത്താം വര്‍ഷത്തിലെ ആദ്യ പരിപാടി എന്ന നിലയ്ക്കു ശ്രദ്ധ നേടി.

രജിസ്ട്രേഷനോടെ ആരംഭിച്ച പരിപാടികള്‍ക്കു പ്രസിഡന്റ് സോണി ജോര്‍ജ് സ്വാഗതം ആശംസിച്ചു. തുടര്‍ന്നു കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ചെസ് മത്സരങ്ങള്‍ക്കു നിരവധി കുട്ടികള്‍ പങ്കെടുത്തു. സമയ പരിമിതി മൂലം മത്സരത്തിന്റെ ഫൈനല്‍ പിന്നീടു നടക്കുമെന്നു സെക്രട്ടറി ജോര്‍ജ് കാട്ടംപള്ളി അറിയിച്ചു.

കാരംസ് കളിയില്‍ കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്തു. അമല്‍ ബിജു, അലന്‍ ബിജു എന്നിവര്‍ ഒന്നാം സമ്മാനം നേടിയപ്പോള്‍ തൊട്ടു പിന്നില്‍ ക്ളിന്‍സ് ഷാജു, അഷിന്‍ അനില്‍ സഖ്യം രണ്ടാം സമ്മാനം കരസ്ഥമാക്കി. ഓര്‍മ ശക്തി മത്സരത്തില്‍ അക്ഷയ ജേക്കബ്, റെമി ഏബിയും സമ്മാനം പങ്കുവച്ചു. 8 വയസിനു താഴെയുള്ളവരുടെ ഓര്‍മശക്തി മത്സരത്തില്‍ അലിന പല്ലാട്ടുമടവും ഏയ്ഞ്ചല്‍ റെജിയും സമ്മാനം നേടി.

പരിപാടികളുടെ സമാപനത്തിന്റെ ഭാഗമായി എട്ടോളം കുടുംബങ്ങള്‍ തമ്മില്‍ വാശിയേറിയ ക്വിസ് മത്സരം അരങ്ങേറി. ക്വിസ് മത്സരത്തിനു കവന്‍ട്രിയില്‍ നിന്നുള്ള ജോമോന്‍ ജേക്കബ് നേതൃത്വം നല്‍കി. ഷാജു ആന്‍ഡ് ബിന്‍സി കുടുംബം 41 പോയിന്റ് നേടി ഒന്നാം സമ്മാനം കരസ്ഥമാക്കിയപ്പോള്‍ സോണി ആന്‍ഡ് ആനി കുടുംബം രണ്ടാം സമ്മാനം കരസ്ഥമാക്കി. വൈകുന്നേരത്തോടെ പരിപാടികള്‍ സമാപിച്ചു.

ബാര്‍ബിക്യുവിനു അനില്‍ മാര്‍ക്കോസിന്റെ നേതൃത്വത്തില്‍ ഏബി പള്ളിക്കര, ജോസ് തോമസ്, ഷാജു വര്‍ഗീസ്, ഷാജി ജോസഫ്, ജോര്‍ജ് ജോസഫ്, ബോബി എയെല്സ്റ്റോണ്‍, ബിജു മാത്യു, ജോസഫ്, അജയ് പെരുമ്പലത്ത് ആന്റോ ആന്റണി, ജിബിന്‍ ജോണ്‍ തുടങ്ങിയവര്‍ പങ്കു ചേര്‍ന്നു.

കമ്യൂണിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ ബിന്‍സി ഷാജു, ഷിബു പാപ്പന്‍, റോയ് കാഞ്ഞിരത്താനം തുടങ്ങിയവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.

ഈ വര്‍ഷത്തെ രണ്ടാമത്തെ പരിപാടിയായ കുട്ടികളുടെ അരങ്ങേറ്റം, പദം വാര്‍ഷികം ഉദ്ഘാടനം, ലെസ്റര്‍ കേരള കമ്യൂണിറ്റി കോംബ്ളിമെന്ററി സ്കൂള്‍ വാര്‍ഷികം എന്നിവ മേയ് 30നു (ശനി) ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുമെന്നു കമ്മിറ്റി അറിയിച്ചു.

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​