• Logo

Allied Publications

Europe
ജര്‍മന്‍ ചാന്‍സലര്‍ ലോകത്തിലെ ഒന്നാം നമ്പര്‍ പൌവര്‍ഫുള്‍ ലേഡി
Share
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ഡോ. ആംഗല മെര്‍ക്കല്‍ ഒന്‍പതാം തവണയും ലോകത്തിലെ വനിതകളുടെ ഇടയില്‍ വീണ്ടും ഒന്നാം നമ്പര്‍ താരമായി. ലോകത്തിലെ ശക്തരായ വനിതകളുടെ (ദ മോസ്റ് പൌവര്‍ഫുള്‍ ലേഡി) ആദ്യത്തെ പത്തുപേരുടെ പട്ടികയില്‍ മെര്‍ക്കലിനാണ് ഒന്നാം സ്ഥാനം. അമേരിക്കയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ഫോബ്സ് മാസിക പുറത്തിറക്കിയ പട്ടികയിലാണ് അറുപതുകാരിയായ മെര്‍ക്കല്‍ ആദ്യസ്ഥാനം കരസ്ഥമാക്കിയത്. അരിേക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹില്ലരി ക്ളിന്റണ്‍ രണ്ടാം സ്ഥാനത്തും ബില്‍ ഗേറ്റ്സ് ഫൌണ്ടേഷന്‍ സഹസ്ഥാപക മെലിന്‍ഡ ഗേറ്റ്സ് മൂന്നാം സ്ഥാനത്തും ഇടം പിടിച്ചു.

തുടര്‍ച്ചയായി ഇതു അഞ്ചാം തവണയാണു മെര്‍ക്കല്‍ ഈ സ്ഥാനം നിലനിര്‍ത്തുന്നത്. മുമ്പ് ഹില്ലരി 2011, 2012 വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനത്തായിരുന്നു.  

കഴിഞ്ഞ 12 വര്‍ഷത്തെ ഫോബ്സ് ലിസ്റെടുത്താല്‍ അതില്‍ ഒന്‍പതു തവണയും മെര്‍ക്കല്‍ മുന്നില്‍തന്നെയായിരുന്നു. 2005ല്‍ ജര്‍മനിയുടെ പ്രഥമ വനിതാ ചാന്‍സലര്‍ എന്ന പദവി നേടിയ മെര്‍ക്കല്‍ 2013 ല്‍ ഹാട്രിക് പദവിയോടെയാണു നിലവില്‍ ജര്‍മനിയുടെ ചാന്‍സലര്‍ സ്ഥാനം വഹിക്കുന്നത്.

വനിതകളുടെ ആദ്യത്തെ നൂറുപേരുടെ പട്ടികയില്‍ ‘ൌിറശുൌലേറ’ ഹലമറലൃ ീള വേല ൠൃീുലമി ഡിശീി മിറ വലമറ ീള ശ ീിഹ്യ ‘ൃലമഹ ഴഹീയമഹ ലര്യീിീാ.’എന്നാണു മെര്‍ക്കലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 28 അംഗ യൂറോപ്യന്‍ യൂണിയനിലെ ചോദ്യംചെയ്യപ്പെടാനാവാത്ത വ്യക്തിത്വമാണു മെര്‍ക്കലിന്റേത്.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍പേഴ്സണ്‍ ജാനെറ്റ് യെല്ലന്‍ നാലാം സ്ഥാനത്തും ജനറല്‍ മോട്ടോഴ്സ് സിഇഒ മേരി ബാരാ അഞ്ചാം സ്ഥാനവും നേടി.

പട്ടികയില്‍ ഐഎംഎഫിന്റെ പുതിയ മേധാവി ക്രിസ്റിനെ ലാഗാര്‍ഡ് ആറാം സ്ഥാനവും ഏഴാം സ്ഥാനം ബ്രസീലിന്റെ ആദ്യ വനിതാ പ്രസിഡന്റായ ദില്‍മ റൂസഫും നേടിയപ്പോള്‍ എട്ടാം സ്ഥാനം ഫേസ് ബുക്ക് സിഇഒ ഷെറില്‍ സാന്‍ഡ്ബെര്‍ഗും ഒന്‍പതാമത് യുട്യൂബ് സിഇഒ സൂസന്‍ വോജിസ്കിയും പത്താമത് അമേരിക്കന്‍ ഫസ്റ് ലേഡിയും ഒബാമയുടെ പത്നിയുമായ മിഷേല്‍ ഒബാമയും കരസ്ഥമാക്കി.

25 വയസുകാരി അമേരിക്കന്‍ പോപ്സ്റാര്‍ ടെയ്ലര്‍ സ്വിഫ്റ്റ് ആണു ലിസ്റിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത. ഇവരുടെ റാങ്കിംഗ് 64ാം സ്ഥാനത്താണ്. എന്നാല്‍ പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യന്‍ വംശജരില്‍ 15ാം സ്ഥാനം ശീതളപാനീയ മേഖലയിലെ ഭീമന്‍ പെപ്സികോ അധ്യക്ഷ ഇന്ദ്ര നൂയിക്കാണ്.

ലോകത്തെ കരുത്തരായ സ്ത്രീകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നു ഇടംപിടിച്ചിരിക്കുന്നത് എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ (30ാം സ്ഥാനം), ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കൊച്ചാര്‍ (35ാം സ്ഥാനം), ബയോകോണ്‍ സ്ഥാപക കിരണ്‍ മസുംദാര്‍ ഷാ (85ാം സ്ഥാനം), എച്ച്ടി മീഡിയ ചെയര്‍പേഴ്സണ്‍ ശോഭന ഭാര്‍ട്യ (93ാം സ്ഥാനം) എന്നിവരാണ്.  ഇന്ത്യന്‍ വംശജയായ സിസ്കോയിലെ ചീഫ് ടെക്നോളജി ഓഫീസര്‍ പദ്മശ്രീ വാരിയര്‍ 84 ാം സ്ഥാനത്തും എത്തി.

ലിസ്റിലെ നൂറു പേരില്‍ 59 പേരും അമേരിക്കക്കാരാണ്. അതില്‍ കുടുതല്‍ പേരും വിദേശ വേരുള്ളവരാണ്. ടെക്നോളജി, പൊളിറ്റിക്സ്, ബിസിനസ്, ഫിനാന്‍സ്, മീഡിയ, എന്റര്‍ടെയ്ന്‍മെന്റ്, ഫിലോന്ത്രോപ്പി, ബില്യണയര്‍ എന്നീ എട്ടു കാറ്റഗറിയിലാണു പട്ടികയിലെ സ്ഥാനക്കാരെ നിശ്ചയിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​ഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.