• Logo

Allied Publications

Europe
എയര്‍ ഫ്രാന്‍സ് വിമാനം മലനിരകളില്‍ ഇടിക്കുന്നതില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Share
പാരീസ്: എയര്‍ ഫ്രാന്‍സ് വിമാനം മധ്യ ആഫ്രിക്കയിലെ ഏറ്റവും വലിയ പര്‍വത നിരകളില്‍ ഇടിച്ചിറങ്ങുന്നതില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്നു ഫ്രഞ്ച് അന്വേഷണസംഘം. ഈ മാസം ആദ്യമായിരുന്നു സംഭവം.

ഇക്വറ്റോറിയല്‍ ഗിനിയയുടെ തലസ്ഥാനമായ മലാബോയില്‍നിന്നു കാമറൂണിലെ ഏറ്റവും വലിയ നഗരമായ ഡൌലയിലേക്കുള്ള യാത്രയിലായിരുന്നു എഎഫ്953 വിമാനം. കനത്ത കാറ്റിനെ അതിജീവിക്കാന്‍ ശ്രമിക്കുന്നതിനിടെ വിമാനം കാമറൂണ്‍ കൊടുമുടിക്കു തൊട്ടടുത്തെത്തുകയായിരുന്നു.

സമുദ്ര നിരപ്പില്‍നിന്ന് 4040 മീറ്ററാണു കാമറൂണ്‍ കൊടുമുടിയുടെ ഉയരം. ബോയിംഗ് 777 വിമാനത്തില്‍ 37 യാത്രക്കാരാണുണ്ടായിരുന്നത്. ദൌലയില്‍നിന്ന് കൂടുതല്‍ യാത്രക്കാരെ കയറ്റിയാണ് ഇതു പാരീസിലേക്കു പോകാറുള്ളത്.

അപകടസാധ്യത പെട്ടെന്നു തിരിച്ചറിഞ്ഞ പൈലറ്റിനു വിമാനം അടിയന്തരമായി 9000 അടിയിലേക്ക് ഉയര്‍ത്താന്‍ സാധിച്ചതോടെ അപകടം ഒഴിവായി. തുടര്‍ന്നു 13,000 അടിയിലേക്കുയര്‍ത്തി കൂടുതല്‍ സുരക്ഷിതമാക്കുകയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.