• Logo

Allied Publications

Europe
ഷെവലിയര്‍ ബെന്നി കക്കാട്ടിനെ എംസിസി ആദരിച്ചു
Share
സൂറിച്ച്: പാത്രിയര്‍ക്കീസ് ബാവയില്‍നിന്നു ഷെവലിയാര്‍ സ്ഥാനം ലഭിച്ച തോമസ് വര്‍ഗീസ് കക്കാട്ടിനെ (ബെന്നി) ആറാവിലെ മലയാളി കാത്തലിക് കമ്യൂണിറ്റി ആദരിച്ചു.

പരിശുദ്ധ കന്യാമാതാവിന്റെ പെരുന്നാളിനോടനുബന്ധിച്ച് ആറാവിലെ ബുക്സ് സെന്റ് യോഹന്നാസ് പള്ളി പാരിഷ് ഹാളില്‍ നടന്ന പൊതുസമ്മേളനത്തില്‍ എംസിസി വികാരി ഫാ. ബിനോയി കൂറ്റനാല്‍ ഷെവലിയര്‍ ബെന്നി തോമസിനെ ആദരിച്ചു. സമ്മേളനത്തില്‍ ഫാ. ജന്നീസ് വെച്ചുവെട്ടിക്കല്‍, പ്രഫ. ഡോ. ബേബി മഠത്തികുന്നത്ത് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

സ്വിറ്റ്സര്‍ലന്‍ഡിലെ തന്റെ പ്രവര്‍ത്തനങ്ങള്‍ ആറാവില്‍നിന്നാണു തുടങ്ങിയതെന്നും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും എല്ലാ സഹായ സഹകരണങ്ങളും നല്‍കിയ ആറാവ്മലയാളികളെ നന്ദിയോടെ സ്മരിക്കുന്നുവെന്നും മുന്‍കാല ആറാവ് നിവാസി കൂടിയായ ഷെവലിയര്‍ തോമസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ഇപ്പോള്‍ സൂറിച്ചില്‍ താമസിക്കുന്ന ഷെവലിയര്‍ തോമസിന്റെ പ്രവര്‍ത്തനങ്ങള്‍ സൂറിച്ച് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഭാര്യ: സുമ. മക്കള്‍: ബിബിയ (എയ്റോനോട്ടിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി), നിമിഷ (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിദ്യാര്‍ഥി).

റിപ്പോര്‍ട്ട്: കവിത

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.