• Logo

Allied Publications

Europe
വോക്കിംഗില്‍ ഫോബ്മ ഡബ്ള്യുഎംസിഎ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 27ന്
Share
യുകെയിലെ മലയാളി സമൂഹത്തിന്റെ കലാ, കായിക, സാംസ്കാരിക അഭിരുചികളെ പരിപോഷിപ്പിക്കുന്നതിനായി രൂപം കൊണ്ട ഫോബ്മയുടെ രണ്ടാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 27നു വോക്കിംഗ് അഡല്‍സ്റോണ്‍ ലെഷര്‍ സെന്ററില്‍ നടക്കും.

വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷനാണ് ഈ വര്‍ഷത്തെ ഫോബ്മ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനു ആതിഥേയരാവുക.

10 വയസു മുതല്‍ 16 വയസു വരെയുള്ള കുട്ടികള്‍ക്കായി സിംഗിള്‍സിലും 16 വയസിനു മുകളിലേക്കുള്ളവര്‍ക്കു ഡബിള്‍സിലും ആണു മത്സരങ്ങള്‍. ജൂണ്‍

15 ആണു രജിസ്ട്രേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി. ആദ്യം രജിസ്റര്‍ ചെയ്യുന്ന 24 ടീമിനു മാത്രമേ ഡബിള്‍സ് മത്സരത്തിലേക്കു പ്രവേശനം നല്‍കൂ. കുട്ടികളുടെ സിംഗിള്‍സില്‍ പരമാവധി 16 പേര്‍ക്കു മാത്രമേ അവസരം ലഭിക്കൂ. 2015 ജൂണ്‍ 27നു 16 വയസു കഴിയാത്തവര്‍ (1999 ജൂണ്‍ 27 നു ശേഷം ജനിച്ചവര്‍) ആയിരിക്കും കുട്ടികളുടെ വിഭാഗത്തില്‍ മത്സരിക്കുക.

മുതിര്‍ന്നവരുടെ ഡബിള്‍സ് മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 250 പൌണ്ടും രണ്ടാം സ്ഥാനക്കാര്‍ക്കു 150 പൌണ്ടും സെമിയില്‍ തോല്‍ക്കുന്ന രണ്ടു ടീമുകള്‍ക്കും നൂറു പൌണ്ടു വീതം കാഷ് അവാര്‍ഡും നല്‍കും. കുട്ടികളുടെ സിംഗിള്‍സ് മത്സരത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് നൂറു പൌണ്ടും രണ്ടാം സ്ഥാനക്കാര്‍ക്ക് 75 പൌണ്ടും സെമിയില്‍ തോല്‍ക്കുന്ന രണ്ടു പേര്‍ക്കും 50 പൌണ്ട് കാഷ് അവാര്‍ഡും ലഭിക്കും. കൂടാതെ, ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവര്‍ക്കു പ്രത്യേകം രൂപകല്‍പ്പന ചെയ്ത ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും.

സിംഗിള്‍സ് രജിസ്ട്രേഷന്‍ ഫീസ് 10 പൌണ്ടും ഡബിള്‍സ് രജിസ്ട്രേഷന്‍ ഫീസ് ടീമിനു 30 പൌണ്ടും ആയിരിക്കും. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ുീൃ.ളീയാമ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ പങ്കെടുക്കുന്ന വ്യക്തികളുടേയും ടീമിന്റെയും പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ് എന്നിവ സഹിതം മെയില്‍ അയയ്ക്കുക. കുട്ടികള്‍ വയസ് ഇമെയിലില്‍ ഉള്‍പ്പെടുത്തുകയും പ്രായം തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ മത്സര ദിവസം കൊണ്ടുവരേണ്ടതുമാണ്. മത്സരത്തിന്റെ നിയമാവലിയും ഫീസ് അടയ്ക്കുന്നതിനുള്ള ബാങ്ക് അക്കൌണ്ട് വിവരങ്ങളും ഇമെയിലില്‍ത്തന്നെ മത്സരാര്‍ത്ഥികളെ അറിയിക്കും.

ടൂര്‍ണമെന്റിലെ ആദ്യ റൌണ്ട് മത്സരങ്ങള്‍ ലീഗ് ഫോര്‍മാറ്റില്‍ നടക്കുന്നതിനാല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും കുറഞ്ഞതു നാലു മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കും. ചാമ്പ്യന്‍ ഷിപ്പില്‍ മാറ്റുരയ്ക്കുന്ന ടീമുകളെ നാലു ഗ്രൂപ്പുകളായി തിരിച്ചായിരിക്കും പ്രാഥമിക റൌണ്ട് മത്സരം നടക്കുക. ഒരോ ടീമും നാലു കളികള്‍ വീതം നടത്തിയ ശേഷം ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ നോക്കൌട്ട് റൌണ്ടിലേക്കു പ്രവേശിക്കും.

മത്സരശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. മത്സരത്തിനെത്തുന്നവര്‍ക്കും കാണികള്‍ക്കും മിതമായ നിരക്കില്‍ സ്റേഡിയത്തിനു സമീപം ഭക്ഷണവും ലഭ്യമാക്കും.

വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ലോറന്‍സ് സേവ്യറിന്റെ നേതൃത്വത്തില്‍ ജോയ് പൌലോസ് (പ്രസിഡന്റ്), ലിയോ ജോര്‍ജ് (സെക്രട്ടറി) എന്നിവരടങ്ങുന്ന നിലവിലെ ഡബ്ള്യുഎംസിഎ എക്സിക്യൂട്ടീവ് കമ്മിറ്റി ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ തുടങ്ങികഴിഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷി വര്‍ഗീസ് (കായിക വിഭാഗം കോഓര്‍ഡിനേറ്റര്‍) 07728324877, ലോറന്‍സ് സേവ്യര്‍ (ടൂര്‍ണമെന്റ് കണ്‍വീനര്‍) 07588844565, സോണി ജോര്‍ജ് (കമ്മിറ്റി അംഗം) 07897927209, ശിളീ.ളീയാമ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: അജിമോന്‍ ഇടക്കര

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.