• Logo

Allied Publications

Europe
കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ ചാരിറ്റി ഫണ്ട് കൈമാറി
Share
കാര്‍ഡിഫ്: ഈസ്റര്‍വിഷു പ്രോഗ്രാം നടത്തിയതിലൂടെ സമാഹരിച്ച തുക ചാരിറ്റിക്കു കൈമാറിക്കൊണ്ടു കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ മാതൃകയായി.

ഏപ്രില്‍ 12നു നടന്ന കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ ഈസ്റര്‍വിഷു ആഘോഷത്തിലാണ് ചാരിറ്റി പ്രവര്‍ത്തനത്തിനുള്ള തുക സമാഹരിച്ചത്.

വെയ്ല്‍സിലെ കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി പ്രവര്‍ത്തിക്കുന്ന വെലിന്‍ഡര്‍ കാന്‍സര്‍ സെന്ററിനാണ് ആയിരം പൌണ്ട് അസോസിയേഷന്‍ കൈമാറിയത്.

വെലിന്‍ഡെര്‍ കാന്‍സര്‍ സെന്ററിന്റെ ഡിവിഷണല്‍ ഡയറക്ടര്‍ ആന്‍ഡ്രിയ ഹേഗിനാണ് അസോസിയേഷന്‍ പ്രസിഡന്റ് ജോസ് കൊച്ചാപ്പള്ളിയുടെയും സെക്രട്ടറി ജോണ്‍സണ്‍ ചാക്കോയുടെയും നേതൃത്വത്തില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തുക കൈമാറിയത്. കാര്‍ഡിഫ് ആന്‍ഡ് വെയില്‍സ് ഹെല്‍ത്ത് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആഘോഷ പരിപാടിയില്‍ വിശിഷ്ടാതിഥിയായിരുന്നു.

അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ആഘോഷപരിപാടികള്‍ക്കും ചാരിറ്റി ഫണ്ട് റെയ്സിംഗിനും സഹകരിച്ച എല്ലാവര്‍ക്കും അസോസിയേഷന്‍ ഭാരവാഹികള്‍ കൃതജ്ഞത അറിയിച്ചു. യൂറോപ്യന്‍ ബോണ്ട് ടൂറിസം ആന്‍ഡ് ട്രാവല്‍, കാസ്പെല്‍ ഡിസ്കോ, പര്‍പ്പിള്‍ പപ്പടം, ബിജുമോന്‍ പോള്‍, സാജു ന്യൂപോര്‍ട്ട്, ബോബി ആന്‍ഡ് സാജന്‍, ജോസഫ് ജോണ്‍ തുടങ്ങിയവര്‍ ആഘോഷങ്ങള്‍ക്കും ചാരിറ്റിക്കും സ്പോണ്‍സര്‍മാര്‍ ആയിരുന്നു.

കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ വനിതാ അംഗങ്ങള്‍ക്കായി നടത്തുന്ന സ്പെഷല്‍ ലഞ്ച് പ്രോഗ്രാം ജൂണ്‍ രണ്ടിനു 10 മുതല്‍ 14.30 വരെ നടക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സംഗീത ജോബി, സൂസമ്മ മാത്യു എന്നിവരെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.