• Logo

Allied Publications

Europe
കൊളോണില്‍ സംഗീതസായാഹ്നം ജൂണ്‍ 26ന്
Share
കൊളോണ്‍: ജര്‍മന്‍ മലയാളികള്‍ക്ക് സംഗീതത്തിന്റെ വസന്തവുമായി കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ളബ്ബ് ജര്‍മനി (കെപിഎസി ജര്‍മനി) വീണ്ടും വേദിയൊരുക്കുന്നു.

കൊളോണ്‍ ഓസ്റ്ഹൈമിലെ ഹൈനെ ഹൈന്റിഷ് ഗിംനാസിയം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ (ഒലശിൃശരവഒലശിലഏ്യാിമശൌാെ,ഒമൃറഴേലിയൌരെവലൃ ഗശൃരവംലഴ 100,51106 ഗöഹി ഛവെേലശാ) ജൂണ്‍ 26നു (വെള്ളി) വൈകുന്നേരം 5.30 നാണ് പരിപാടി.

ഭാരതത്തിന്റെ ആദ്യ വിശുദ്ധനായ ചാവറയച്ചനു പ്രണാമം അര്‍പ്പിച്ചു കൊണ്ടുള്ള 'വിശുദ്ധ ചാവറയച്ചന്‍' എന്ന സംഗീത സായാഹ്നത്തില്‍ മലയാള ചലച്ചിത്ര ശാഖയിലെ പഴയ തലമുറക്കാരില്‍ പ്രമുഖരായ ജെ.എം. രാജു, ഭാര്യ ലത (പിന്നണി ഗായിക ശാന്താ പി.നായരുടെ മകള്‍) എന്നിവര്‍ക്കൊപ്പം പുതിയ തലമുറയിലെ അറിയപ്പെടുന്ന ഗായകനായ കെ.ജെ. ജീമോനുമാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.

ക്രിസ്തീയ ഗാനങ്ങള്‍ക്കു പുറമെ ആത്മാവിനെ തൊട്ടുണര്‍ത്തുന്ന മധുരമൂറുന്ന പഴയ സിനിമാ ഗാനങ്ങളും വേദിയില്‍ പുനര്‍ജ്ജനിക്കപ്പെടുന്നതിനൊപ്പം മനം മയക്കുന്ന കഥക്, ബോളിവുഡ് നൃത്തങ്ങള്‍ വേദിയില്‍ അരങ്ങേറും. കാനായിലെ കല്യാണനാളില്‍, കല്‍ഭരണിയിലെ വെള്ളം മുന്തിരി നീരായ് .... യേശുദാസിന്റെ കണ്ഠതംബുരുവില്‍ക്കൂടി ഒഴുകി വന്ന എക്കാലത്തേയും ഹിറ്റായ ക്രിസ്തീയഗാനത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ച ജെ.എം. രാജുവിന്റെ ഏറ്റവും പുതിയ ക്രിസ്തീയ ആല്‍ബം 'വിശുദ്ധ ചാവറയച്ചന്‍' എന്ന സിഡിയുടെ പ്രകാശനകര്‍മവും ചടങ്ങില്‍ നടക്കും.

മലയാള ചലച്ചിത്ര ലോകത്തെ പിന്നണി ഗായകരായ എം.ജി. ശ്രീകുമാര്‍, കെ.എസ്. ചിത്ര, മധു ബാലകൃഷ്ണന്‍, അഫ്സല്‍, നടന്‍ കലാഭവന്‍ മണി, നാദിര്‍ഷാ, സാജു കൊടിയന്‍, നടി ജ്യോതിര്‍മയി തുടങ്ങിയവര്‍ക്ക് ജര്‍മനിയില്‍ സ്റേജ് ഷോ ഒരുക്കിയ കെപിഎസി ജര്‍മനിയുടെ പുതിയ സംരംഭത്തിലേയ്ക്ക് എല്ലാ കലാസ്വാദകരേയും സംഗീത പ്രേമികളെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ജോസ് കുമ്പിളുവേലില്‍ (പ്രസിഡന്റ്) 02232 962366, തോമസ് അറമ്പന്‍കുടി (ജനറല്‍ സെക്രട്ടറി) 0221 4002390, കുഞ്ഞുമോന്‍ പുല്ലങ്കാവുങ്കല്‍ (ട്രഷറര്‍) 02234 57858, തോമസ് പഴമണ്ണില്‍ (വൈസ് പ്രസിഡന്റ്) 0221 962000, ജോണ്‍ പുത്തന്‍വീട്ടില്‍ (ആര്‍ട്സ് സെക്രട്ടറി) 0226347060, മാത്യു ചെറുതോട്ടുങ്കല്‍ (സെക്രട്ടറി) 0201 480176, ജോണി അരീക്കാട്ട് (കോഓര്‍ഡിനേറ്റര്‍) 0221 96232699, മാത്യു തൈപ്പറമ്പില്‍ (ജോ.ട്രഷറാര്‍ 0221 680 2703.

വേദി: ഒലശിൃശരവഒലശിലഏ്യാിമശൌാെ,ഒമൃറഴേലിയൌരെവലൃ ഗശൃരവംലഴ 100, 51106 ഗöഹി ഛവെേലശാ.

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.