• Logo

Allied Publications

Europe
യുക്മ ഈസ്റ് ആംഗ്ളിയ റീജണ്‍: സണ്ണി മത്തായി ചുമതലയേറ്റു
Share
ലണ്ടന്‍: യുക്മ ഈസ്റ് ആംഗ്ളിയ റീജണല്‍ വൈസ് പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്ന സണ്ണി മത്തായി റീജണിന്റെ താത്കാലിക പ്രസിഡന്റായി ചുമതലയേറ്റു.

കഴിഞ്ഞ ശനിയാഴ്ച യുക്മ ദേശീയ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടിലിന്റെ അധ്യക്ഷതയില്‍ നടന്ന റീജണല്‍ കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമുണ്ടായത്. യുക്മ ഈസ്റ് ആംഗ്ളീയ റീജണല്‍ പ്രസിഡന്റ് രഞ്ജിത്ത് കുമാര്‍ നീണ്ട അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് സണ്ണി മത്തായിയെ പ്രസിഡന്റിന്റെ ചുമതലയേല്‍പ്പിക്കുന്നതെന്ന് ഫ്രാന്‍സിസ് കവളക്കാട്ടില്‍ പറഞ്ഞു.

റീജണിന്റെ കീഴില്‍ നടത്തേണ്ട കലാമേളയും സ്പോര്‍ട്ട്സ് മീറ്റും സംബന്ധിച്ചുള്ള തീരുമാനം കഴിഞ്ഞ ദിവസം സണ്ണി മത്തായിയുടെ അധ്യക്ഷതയില്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നൂ. വേദികളുടെ ലഭ്യത അറിഞ്ഞതിനുശേഷം റീജണന്റെ കീഴിലുള്ള അസോസിയേഷനുമായി ബന്ധപ്പെടുമെന്ന് സണ്ണി മത്തായി അറിയിച്ചു.

വാറ്റ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റായിരുന്നു സണ്ണി മത്തായി. കൂടാതെ വാറ്റ്ഫോര്‍ഡ് ബാഡ്മിന്റണ്‍ ക്ളബ്ബിന്റെ സജീവ പ്രവര്‍ത്തകനും ഒരു മികച്ച സംഘാടകനൂമാണ്.

ഭാര്യ എലിസബത്ത് മത്തായി വാറ്റ്ഫോര്‍ഡ് എന്‍എച്ച്എസ് ആശുപത്രിയിലെ തിയറ്റര്‍ മാനേജരായി ജോലി നോക്കുന്നു. മക്കള്‍ കെസിയ എ ലെവലിലും ജോഷുവ എട്ടാം വര്‍ഷവും ജെര്‍മിയ അഞ്ചാം വര്‍ഷവും പഠിക്കുന്നു.

റിപ്പോര്‍ട്ട്: ജിജോ വാളിപ്ളാക്കിയില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.