• Logo

Allied Publications

Europe
സ്റെപ്പിംഗ് ഹില്‍ നഴ്സിന്റേതു വ്യാജ ബിരുദം; യുകെയില്‍ നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ സാധ്യത
Share
മാഞ്ചസ്റര്‍: സ്റെപ്പിംഗ് ഹില്‍ കൊലപാതകിയുടെ ബിരുദം വ്യാജമാണെന്നു സംശയം ഉയര്‍ന്നതോടെ 2000 മുതല്‍ 2008 വരെ യുകെയില്‍ എത്തിയ മലയാളികള്‍ അടക്കമുള്ള എല്ലാ വിദേശ നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചേക്കും.

ഫിലിപ്പിന്‍സില്‍നിന്നുള്ള വിക്ടോറിനോ ചുവ യുകെയില്‍ എത്തിയത് വ്യാജ നഴ്സിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചാണെന്ന സംശയം ബലപ്പെട്ടതോടെ യുകെയിലെ ആശുപത്രികള്‍ പലതും ആശങ്കയിലായി. യുകെയില്‍ ഇത്തരത്തില്‍ ആയിരക്കണക്കിനു വ്യാജ നഴ്സുമാര്‍ ഉണ്ടാകാമെന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്.

49 വയസുകാരനായ ചുവ രണ്ടു കുട്ടികളുടെ പിതാവാണ്. 2002ല്‍ രണ്ടു വര്‍ഷത്തെ വര്‍ക്കിംഗ് വീസയിലാണ് ഇയാള്‍ യുകെയില്‍ എത്തിയത്. സ്റെപ്പിംഗ് ആശുപത്രിയില്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഫോട്ടോസ്റാറ്റ് പകര്‍പ്പു നല്‍കിയാണ് ഇയാള്‍ ജോലി സമ്പാദിച്ചത്. 2011 മുതല്‍ സ്റോക്പോര്‍ട്ടിലെ സ്റെപ്പിംഗ് ഹില്ലിലുള്ള ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന വിക്ടോറിനോ ചുവ 20 പേര്‍ക്ക് വിഷം നല്‍കുകയും രണ്ടു പേരെ കൊലപ്പെടുത്തുകയും ചെയ്തതായി കണ്െടത്തിയിരുന്നു. എന്‍എച്ച്എസില്‍ ജോലി ചെയ്യാനുള്ള ഇയാളുടെ യോഗ്യത വ്യാജസര്‍ട്ടിഫിക്കറ്റുകളുടെ പിന്‍ബലത്തിലായിരുന്നുവെന്ന സംശയവും വ്യാപകമായിട്ടുണ്ട്.

യുകെയിലെ ഒരു പ്രമുഖ മാധ്യമസ്ഥാപനം നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. ഫിലിപ്പീന്‍സിലെ മനില കേന്ദ്രമാക്കി വമ്പന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയതന്നെ പ്രവര്‍ത്തിക്കുന്നുണ്െടന്നും വ്യക്തമായി. വെറും 43 പൌണ്ട് നല്‍കിയാല്‍ എന്‍എച്ച്എസില്‍ പണിയെടുക്കാന്‍ ആവശ്യമായ നഴ്സിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുമെന്നത് മന്ത്രിമാരെയും നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൌണ്‍സില്‍ അധികൃതരെയും പോലീസിനെയും ഞെട്ടിച്ചിട്ടുണ്ട്. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി യോഗ്യതയില്ലാത്തവരും ക്രിമിനലുകള്‍ ഉള്‍പ്പെടെയുള്ളവരും യുകെയിലെത്തി ജോലിയില്‍ കയറിയിട്ടുണ്ടാകാമെന്നാണ് അനുമാനിക്കപ്പെടുന്നത്. വിഷയം അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റിനെയും ഹോം ഓഫീസിനെയും അറിയിച്ചിട്ടുണ്ട്. ഇതോടെ നഴ്സുമാര്‍ ഓരോ മൂന്നു വര്‍ഷവും യോഗ്യത തെളിയിക്കണമെന്ന നിയമം ഒക്ടോബര്‍ മുതല്‍ കര്‍ശനമായി നടപ്പാക്കുമെന്നും ഉറപ്പായി.

എന്‍എച്ച്എസില്‍ പ്രവര്‍ത്തനം ആഴ്ചയില്‍ ഏഴു ദിവസമായി വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ച അവസരത്തില്‍ വിദേശ നഴ്സുമാരുടെ അവസരം വര്‍ധിക്കുമെന്നു പ്രതീക്ഷിച്ചിരിക്കുമ്പോഴാണു പുതിയ തിരിച്ചടികള്‍ ഉണ്ടായിരിക്കുന്നത്.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍