• Logo

Allied Publications

Europe
ജര്‍മനിയില്‍ റെയില്‍ സമരം വീണ്ടും തുടങ്ങി
Share
ബര്‍ലിന്‍: ജര്‍മനിയില്‍ റെയില്‍ സമരം വീണ്ടും ആരംഭിച്ചു. കഴിഞ്ഞ രണ്ടാഴ്ച മുമ്പ് ആറു ദിവസം നടത്തിയ സമരത്തിനു പിന്നാലെ ഇതു ഒമ്പതാം തവണയാണ് ബുധനാഴ്ച മുതല്‍ ട്രെയിന്‍ ഡ്രൈവര്‍മാരുടെ യൂണിയന്‍ (ജിഡിഎല്‍) സമരം ആരംഭിക്കുന്നത്.

ഇത്തവണ അനിശ്ചിത കാലത്തേക്കാണു സമരം നടത്തുന്നതെന്ന യൂണിയന്റെ പ്രഖ്യാപനം ജര്‍മനിയിലെ തീവണ്ടി യാത്രക്കാരെ ഏറെ വലയ്ക്കുമെന്നുറപ്പാണ്.

മുന്‍ മന്ത്രി മത്യാസ് പ്ളാറ്റ്സെക്കിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തുമെന്നു മാനേജ്മെന്റിന്റെ നിര്‍ദേശം വെറും പ്രഹസനമാണെന്നാരോപിച്ച് യൂണിയന്‍ നേതാക്കള്‍ വീണ്ടും തള്ളുകയായിരുന്നു. സമരം തുടരാനുള്ള യൂണിയന്‍ നേതാവ് ക്ളൌസ് വെസല്‍കിയുടെ പ്രഖ്യാപനം തൊഴിലാളി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി അംഗീകരിക്കുകയായിരുന്നു.

ചരക്ക് ട്രെയിനുകള്‍ ചൊവ്വാഴ്ച ഉച്ച മുതലും പാസഞ്ചര്‍ ട്രെയിനുകള്‍ ബുധനാഴ്ച മുതലും സര്‍വീസ് നടത്തുന്നില്ല. ദീര്‍ഘദൂര സര്‍വീസുകളില്‍ എല്ലാം തന്നെ പുതിയ ടൈംടേബിള്‍ അനുസരിച്ചായിരിക്കും ഓടുന്നതെന്ന് ജര്‍മന്‍ റെയില്‍വേ അധികൃതര്‍(ഡിബി) വെബ്സൈറ്റ് മുഖേന അറിയിച്ചിട്ടുണ്ട്. അടുത്ത വാരാന്ത്യം പെന്തക്കുസ്താ ദിനത്തിന്റെ അവധിയുള്ളതുകൊണ്ടു യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധയുണ്ടാകുമെന്നുള്ള തിരിച്ചറിവും യൂണിയന്‍ നേതാക്കളെ സമരത്തിനു പ്രേരിപ്പിക്കുന്ന ഘടകമാണ്.

പോയ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ച സമര പരമ്പരകളില്‍ എട്ടാമത്തേതും ഏപ്രില്‍ മാസത്തെ ഏറ്റവും ദൈര്‍ഘ്യമേറിയതുമായ സമരം ജര്‍മനിയെ തളര്‍ത്തിയിരുന്നു. ശമ്പളം, ജോലി സമയം എന്നീ വിഷയങ്ങളിലാണു യൂണിയനും മാനേജ്മെന്റും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ