• Logo

Allied Publications

Europe
ഫാ. മനോജ് പൊന്‍കാട്ടിലിനും ഫാ. ആന്റണി നല്ലുകുന്നേലിനും യാത്രയയപ്പ് നല്‍കുന്നു
Share
ഡബ്ളിന്‍: ഫാ. മനോജ് പൊന്‍കാട്ടിലിനും ഫാ. ആന്റണി നല്ലുകുന്നേലിനും ഡബ്ളിന്‍ സീറോ മലബാര്‍ സഭ യാത്രയയപ്പു നല്‍കുന്നു.

മേയ് 31ന് (ഞായര്‍) വൈകുന്നേരം നാലിനു ലൂക്കന്‍ ഡിവൈന്‍ മേഴ്സി ദേവാലയത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷമാണു യാത്രയയപ്പു സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

ഡബ്ളിന്‍ സീറോ മലബാര്‍ സഭയുടെ ചാപ്ളെയിനായി കഴിഞ്ഞ മൂന്നു വര്‍ഷമായി സുസ്ത്യര്‍ഹമായ സേവനം അനുഷ്ഠിച്ചശേഷം മാതൃ രൂപതയായ തെലുങ്കാനയിലെ അദിലാബാദിലേക്കു മടങ്ങുന്ന ഫാ. മനോജ് പൊന്‍കാട്ടില്‍ സഭയില്‍ ആരാധനാക്രമങ്ങള്‍ സജീവമാക്കാനും കുട്ടികളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം സഭാപ്രവര്‍ത്തനങ്ങളില്‍ വര്‍ധിപ്പിക്കാനും വഹിച്ച പങ്കിനു സഭാസമൂഹത്തിന്റെ കൃതജ്ഞതയര്‍പ്പിക്കാനും ഈ അവസരം ഉപയോഗിക്കും.

ഡബ്ളിനിലെ അതിരൂപതയിലെയും അയര്‍ലന്‍ഡിലെ മലയാളിസമൂഹത്തിലേയും സാമൂഹ്യ, സാംസ്കാരിക മേഖലകളിലും യുവജനസംഘാടക രംഗത്തും കഴിഞ്ഞ ഒമ്പതു വര്‍ഷത്തോളമായി സേവനം അനുഷ്ഠിച്ചതിനുശേഷം ഉപരിപഠനത്തിനായി റോമിലേക്കു പോകുന്ന ഡബ്ളിന്‍ ഫെയര്‍വ്യു പള്ളി വികാരി ഫാ. ആന്റണി നല്ലൂക്കുന്നേലിനും സമ്മേളനത്തില്‍ യാത്രാമംഗളങ്ങള്‍ നേരും. യോഗത്തില്‍ ഫാ. ആന്റണി നല്ലുകുന്നേല്‍ പ്രത്യേക അതിഥി ആയിരിക്കും.

ഡബ്ളിന്‍ സീറോ മലബാര്‍ സഭയുടെ ഒമ്പതു മാസ് സെന്ററുകളുടെയും സംയുക്താഭിമുഖ്യത്തില്‍ ഒരുക്കുന്ന പരിപാടികളിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭാ സമിതി ചെയര്‍പേഴ്സണ്‍ ഫാ. ജോസ് ഭരണികുളങ്ങരയും സഭാ സമിതി ഭാരവാഹികളും അറിയിച്ചു.

സീറോ മലബാര്‍ സഭ ഒരുക്കുന്ന 'ബൈബിള്‍ ക്വിസ് 2015' ഞായര്‍ ഉച്ചകഴിഞ്ഞ് 2.45 മുതല്‍ ലൂക്കന്‍ ഡിവൈന്‍ മേഴ്സി ദേവാലയത്തില്‍ നടക്കും.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.