• Logo

Allied Publications

Europe
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ ആഘോഷിച്ചു
Share
അബര്‍ഡീന്‍: അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവ് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ പെരുന്നാളും ഇടവക ദിനവും മേയ് 16, 17 (ശനി, ഞായര്‍) തീയതികളില്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ളെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയോടുകൂടി ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു.

ശനി വൈകുന്നേരം 6.15നു സന്ധ്യാപ്രാര്‍ഥനയും സണ്‍ഡേ സ്കൂള്‍കുട്ടികളുടെ കലാപരിപാടികളും നടന്നു.

ഞായര്‍ രാവിലെ 11.45നു പ്രഭാതനമസ്കാരവും തുടര്‍ന്നു ഫാ. തോമസ് പുതിയാമഠം, ഫാ. ഗീവര്‍ഗീസ് തണ്ടായത്ത്, ഡോ. ബിജി ചിറത്തലാട്ട് എന്നിവരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, വിശുദ്ധ ഗീവര്‍ഗീസ് സഹദായോടുള്ള മധ്യസ്ഥ പ്രാര്‍ഥന, അനുഗ്രഹ പ്രഭാഷണം എന്നിവ നടന്നു.

തുടര്‍ന്നു വികാരി റവ. ഡോ. ബിജി ചിറത്തലാട്ട് അധ്യഷത വഹിച്ച പൊതു സമ്മേളനത്തില്‍ ഫാ. ജോസഫ്, ഫാ. കെന്‍, ഫാ. തോമസ് പുതിയാമഠം, ഫാ. ഗീവര്‍ഗീസ് തണ്ടായത്ത് തുടങ്ങിയവര്‍ പ്രസംഗിക്കുകയും കലാപരിപാടികള്‍ നടത്തിയ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കുള്ള സമ്മാനം ഫാ. ജോസഫ്, ഫാ. കെന്‍ എന്നിവര്‍ നല്‍കി. തുടര്‍ന്നു പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണം, ആശിര്‍വാദം, കൈമുത്ത്, ആദ്യഫലലേലം, നേര്‍ച്ചസദ്യ എന്നിവ നടന്നു.

ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളിലും ഇടവകദിനത്തിലും അബര്‍ഡീനിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറുകണക്കിനു ക്രിസ്തുമത വിശ്വാസികള്‍ സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ എത്തിച്ചേര്‍ന്നു.

പെരുന്നാള്‍ ചടങ്ങുകള്‍ക്കു വികാരി റവ. ഡോ. ബിജി ചിറത്തലാട്ട്, സെക്രട്ടറി രാജു വേലംകാല, ട്രഷറര്‍ മാത്യു ബിനോജ്, ജോബി പി. പോള്‍, റെജി സി.പോള്‍, ജോണ്‍ വര്‍ഗീസ്, റീന ജോര്‍ജ്, എല്‍ദോ പി. തോമസ്, ജീസ് കുര്യാക്കോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെ ഞായറാഴ്ച രാവിലെ 11.45 നു പ്രഭാത നമസ്കാരവും വിശുദ്ധ കുര്‍ബാനയുമുണ്ടായിരിക്കും.

പള്ളിയുടെ വിലാസം ട. ഇഹലാലി  ഋുശരീുെമഹ  ഇവൌൃരവ , ങമൃശരസ ഉൃശ്ല, അആ 16  6 ഡഎ, അയലൃറലലി, ടരീഹേമിറ, ഡഗ.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്