• Logo

Allied Publications

Europe
അഭിഷേകാഗ്നി ജ്വാലകള്‍ യുകെയില്‍ ജ്വലിപ്പിക്കാന്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ എത്തുന്നു
Share
ബ്രാഡ്ഫോര്‍ഡ്: യുകെയില്‍ ബൃഹത്തായ കാത്തലിക് കണ്‍വന്‍ഷന്‍ നയിക്കുന്നതിനു പാലക്കാട് അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ എത്തുന്നു. ജൂലൈ പതിനൊന്നിനു നോട്ടിംഗ്ഹാം അരീനയിലാണു കണ്‍വന്‍ഷന്‍.

നോട്ടിംഗ്ഹാംമിലെ അരീനയില്‍ എത്തിച്ചേരുന്ന വിശ്വാസസാഗരത്തെ എതിരേല്‍ക്കുവാന്‍ സെഹിയോന്‍ യുകെ ടീം അംഗങ്ങള്‍ തയാറെടുത്തുവരുന്നു.

വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ വാക്കുകളെ അന്വര്‍ഥമാക്കുന്ന വിധത്തിലാണു ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ കാത്തലിക് കണ്‍വന്‍ഷനുകളും ധ്യാനങ്ങളും. ജനങ്ങള്‍ തടിച്ചു കൂടുന്ന ഫാ. സേവ്യര്‍ ഖാന്റെ ശുശ്രൂഷകളില്‍ പ്രകടമായ സൌഖ്യങ്ങളും ദൈവാനുഭവങ്ങളും സാധ്യമാകുന്നത് മതമേലധ്യക്ഷന്മാര്‍ ഉള്‍പ്പെടെയുളള വിശ്വാസ സമൂഹങ്ങള്‍ ദര്‍ശിക്കുന്നതാണ്.

അന്ധകാര ദുഷ്ടാരൂപികളെ ദൂരെയകറ്റുന്ന ശക്തമായ വിടുതല്‍ ശുശ്രൂഷകള്‍ക്കു ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും ഫാ. സോജി ഓലിക്കലും നേതൃത്വം നല്‍കും. ജപമാലയോടെ ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ ദിവ്യബലി, കുമ്പസാരം, വചന സൌഖ്യ ശുശ്രൂഷ, ദിവ്യകാരുണ്യാരാധന എന്നിവ ഉണ്ടായിരിക്കും.

രാവിലെ എട്ടിനാരംഭിച്ചു വൈകുന്നേരം നാലിനു കണ്‍വന്‍ഷന്‍ സമാപിക്കും.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ