• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ടില്‍ ജര്‍മന്‍ ഏകീകരണത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു
Share
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ ഏകീകരണത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം ഫ്രാങ്ക്ഫര്‍ട്ടില്‍ വിപുലമായ പരിപാടികളോടെ ഒക്ടോബര്‍ രണ്ടു മുതല്‍ നാലു വരെ ആഘോഷിക്കുന്നു.

1989 നവംബര്‍ ഒന്‍പതിനാണു ജര്‍മനികളെ തമ്മില്‍ വേര്‍തിരിച്ചിരുന്ന മതിലിന്റെ പതനത്തോടെ കിഴക്കന്‍ ജര്‍മനിയുടെയും പടിഞ്ഞാറന്‍ ജര്‍മനിയുടെയും ഇരുമ്പുമറകള്‍ തകര്‍ന്നു വീണത്. അങ്ങനെ 45 വര്‍ഷങ്ങള്‍ക്കുശേഷം ജര്‍മന്‍ പുനരേകീകരണം നടന്നു. എന്നാല്‍, പിന്നീട് ഈ ജര്‍മന്‍ പുനരേകീകരണ തീയതി ഒക്ടോബര്‍ മൂന്നിലേക്കു മാറ്റി നിശ്ചയിച്ചു വര്‍ഷം തോറും ആഘോഷിച്ചു വരുന്നു.

'അതിര്‍ത്തികള്‍ മറികടക്കുക' എന്ന മോട്ടോയില്‍ നടത്തുന്ന ജര്‍മന്‍ പുനരേകീകരണാഘോഷത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, ജര്‍മന്‍ പ്രസിഡന്റ് ജോവാഹിം ഗൌക്, 16 സംസ്ഥാനങ്ങളില്‍നിന്നുമുള്ള മുഖ്യമന്ത്രിമാര്‍, എല്ലാ രാഷ്ട്രീയ കക്ഷികള്‍, ജര്‍മന്‍ ഏകീകരണ സമയത്തെ ചാന്‍സലര്‍ ഹെല്‍മുട്ട് കോള്‍ എന്നിവര്‍ പങ്കെടുക്കും. കൂടാതെ മുന്‍ റഷ്യന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചോവ്, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ്, യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ളൌഡെ ജുങ്കര്‍, നാറ്റോ ജനറല്‍ സെക്രട്ടറി ജെന്‍സ് സ്റോള്‍ട്ടന്‍ബെര്‍ഗ്, പഴയ കിഴക്കന്‍ ജര്‍മന്‍ പൌരാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി 1600 ക്ഷണിക്കപ്പെട്ട അതിഥികളും മാധ്യമപ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും.

ഫ്രാങ്ക്ഫര്‍ട്ടിലെ ചരിത്ര പ്രസിദ്ധമായ കൈസര്‍ ഡോം പള്ളിയില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും. ജര്‍മന്‍ ഏകീകരണത്തിന്റെ പ്രധാന ചടങ്ങ് ജര്‍മന്‍ ഡെമോക്രസിയുടെ ഈറ്റില്ലവും 1848 ല്‍ ആദ്യ നാഷണല്‍ അസംബ്ളി നടന്ന 'പൌള്‍സ് കീര്‍ഷെ' (പോള്‍സ് ചര്‍ച്ച്) യില്‍ ആണു നടക്കുന്നത്. കൂടാതെ ഫ്രാങ്ക്ഫര്‍ട്ടിലെ പ്രധാന ഷോപ്പിംഗ് സ്ട്രീറ്റായ സൈല്‍ നിറയെ 16 സംസ്ഥാനങ്ങളുടെ ഇന്‍ഫര്‍മേഷന്‍ സ്റാന്‍ഡുകളും ചിത്ര പ്രദര്‍ശനവും നടക്കും. ജര്‍മന്‍ ഏകീകരണത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളിലേക്ക് പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാവരെയും സംഘാടകരായ ഹെസന്‍ സംസ്ഥാന മുഖ്യമന്ത്രി ഫോള്‍ക്കര്‍ ബൊഫീയര്‍, ഫ്രാങ്ക്ഫര്‍ട്ട് മേയര്‍ പീറ്റര്‍ ഫെല്‍ഡ്മാന്‍ എന്നിവര്‍ സ്വാഗതം ചെയ്തു.

പ്രധാന പരിപാടികളില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമായിരിക്കും പ്രവേശനം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ